Chapter Title : മൃഗം 16 [Master]
ഞാന്‍ അനുസരിക്കും..യ്യോ അമ്മെ അദ്ദേഹത്തിന്റെ ഫൈറ്റ് ഒന്ന് കാണണമായിരുന്നു..നാലു പേര് വാളുകളുമായി അദ്ദേഹത്തിന്റെ നേരെ വന്നപ്പോള്‍ ഞാന്‍ കണ്ണ് പൊത്തിപ്പോയി...പക്ഷെ പിന്നെ നോക്കുമ്പോള്‍ മൂന്നുപേര് വീണു കിടക്കുന്നു..ഒരുത്തന്‍ ഓടുന്നു” ദിവ്യ കുടുകുടെ ചിരിച്ചു. “എന്നിട്ട്?” രുക്മിണി താല്പര്യത്തോടെ ചോദിച്ചു. “അപ്പോള്‍ വേറെ വണ്ടിയില്‍ വന്ന ഒരു തടിമാടന്‍..ദേ ഇത്രേം ഉണ്ട് അവന്‍..ഒരു തനി കാട്ടാളന്‍..അവന്‍ വലിയ ഒരു കത്തിയുമെടുത്ത് സാറിനെ കുത്താന്‍ ചെന്നു..അപ്പഴേക്കും മറ്റേ നാലുപേരും വണ്ടിയില്‍ കയറി രക്ഷപെട്ടു..പോലീസുകാര്‍ വണ്ടിയില്‍ എനിക്ക് കാവല്‍ ഇരിക്കുകയായിരുന്നു..അതുകൊണ്ട് അവരെ പിടിക്കാന്‍ പറ്റിയില്ല..” “ദൈവമേ എന്നിട്ട്...” “എന്നിട്ടെന്താ..അയാളും സാറും തമ്മില്‍ ഉഗ്രനിടി..അവസാനം അവനും ഓടി..യ്യോ ആ ഓട്ടം ഒന്ന് കാണണമായിരുന്നു..” വിരല് കടിച്ചുകൊണ്ട് ദിവ്യ പറഞ്ഞു. “ദൈവാധീനം..ആ നല്ല മനുഷ്യന്‍ ഉള്ളത്കൊണ്ട് നിനക്കൊരു പോറല്‍ പോലും ഏറ്റില്ല..എന്റെ മോളെ നീ സൂക്ഷിക്കണം” അവളുടെ ശിരസിലും കവിളിലും തലോടിക്കൊണ്ട് രുക്മിണി പറഞ്ഞു. “ഇനി അവര് വരില്ലമ്മേ..അത്രയ്ക്ക് നല്ല ഇടിയാ സാറ് കൊടുത്തത്..അമ്മെ ആ സാറിന്റെ പേരെന്താ?” “പൌലോസ്..പക്ഷെ അദ്ദേഹം ട്രാന്‍സ്ഫര്‍ ആയി പോവല്ലേ അടുത്താഴ്ച..ഇനി വരുന്ന ആള്‍ എത്തരക്കാരന്‍ ആയിരിക്കുമോ ആവോ..” രുക്മിണി ഒരു ദീര്‍ഘനിശ്വാസത്തോടെ പാചകം ചെയ്യാനായി തിരിഞ്ഞു. “പൌലോസ്..’ ദിവ്യ മന്ത്രിച്ചു. പിന്നെ ഒരു പുഞ്ചിരിയോടെ അമ്മയെ സഹായിക്കാന്‍ തുടങ്ങി. ----------- തങ്ങളുടെ ഉദ്യമം പരാജയപ്പെട്ട് മടങ്ങിയെത്തി അറേബ്യന്‍ ഡെവിള്‍സ് നേതാക്കളുടെ ശകാരവും കേട്ട് കലിപ്പോടെ ആണ് ഷാജി വീട്ടിലേക്ക് തിരിച്ചത്. ഒപ്പമുണ്ടായിരുന്ന ഗുണ്ടകളും അവന്റെ കൂടെ കോളനിയിലേക്ക് അതെ മാരുതി വാനില്‍ വരുന്നുണ്ടായിരുന്നു. എല്ലാവരും അവിടെ ചുറ്റുവട്ടത്ത് താമസിക്കുന്നവര്‍ ആണ്. വണ്ടികളുടെ നമ്പര്‍ മാറ്റിയത് കൊണ്ടാണ് വഴിക്ക് പോലീസ് പിടിയില്‍ ആകാതെ അവര്‍ രക്ഷപെട്ടത്. പലയിടത്തും പരിശോധന ഉണ്ടായിരുന്നു. തുടയില്‍ കുത്ത് കൊണ്ടവന്‍ മരുന്ന് വച്ചുകെട്ടി വേദന കൊണ്ട് ഞരങ്ങുന്നുണ്ടായിരുന്നു. “ഒരുമാതിരി ഊമ്പിയ ദിവസമായിപ്പോയി” ഒരുത്തന്‍ കലിയോടെ പറഞ്ഞു. ഷാജി തനിക്കേറ്റ പരാജയത്തില്‍ വളരെ അസ്വസ്ഥനായിരുന്നു. അവന്റെ വീട്ടിലേക്ക് തിരിയുന്ന ജംഗ്ഷന്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ വണ്ടി വലത്തോട്ട് തിരിച്ചു. അല്‍പം മുന്‍പിലായി ഒരു ചെറിയ പാലമുണ്ട്. അത് കയറി ഇറങ്ങിയാല്‍ അവര്‍ താമസിക്കുന്ന കോളനിയിലേക്ക് പ്രവേശിക്കാം. വണ്ടി പാലത്തില്‍
💬 Comments
View all comments