Chapter Title : മൃഗം 16 [Master]
കറക്റ്റ് സമയത്ത് വിവരം തന്നത് കൊണ്ട് അവന്മാര്‍ക്ക് പണി നടത്താന്‍ പറ്റിയില്ല..” പൌലോസ് പറഞ്ഞു. ദിവ്യ അയാളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു. “ആ സൈക്കിള്‍ കുട്ടിയുടെതല്ലേ?” പാടത്തിനു നടുവില്‍ എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി നിലത്ത് കിടന്ന സൈക്കിളും ബാഗും ചൂണ്ടി പൌലോസ് ചോദിച്ചു. “അതെ സര്‍..” അവള്‍ പറഞ്ഞു. “ഡോ..ആ സൈക്കിള്‍ എടുത്ത് വണ്ടിയുടെ പിന്നില്‍ ഇട്..” ഒരു പി സിയോട് പൌലോസ് ആജ്ഞാപിച്ചു. അയാള്‍ ചെന്നു സൈക്കിള്‍ എടുത്ത് വണ്ടിയിലിട്ടു. വണ്ടി മുന്‍പോട്ടു നീങ്ങി. --------------- പരാതി എഴുതി നല്‍കിയ ശേഷം ശങ്കരന്‍ രുക്മിണി ദിവ്യ എന്നിവരെയും കൂട്ടി പൌലോസിന്റെ ക്യാബിനിലേക്ക് കയറി. “സാറേ എങ്ങനെ നന്ദി പറയണം എന്നറിയില്ല..സാറ് ആ സമയത്ത് അവിടെ എത്തിയില്ലായിരുന്നെങ്കില്‍ എന്റെ കുഞ്ഞിനെ അവന്മാര് കൊണ്ടുപോയേനെ..” കൈകള്‍ കൂപ്പി ശങ്കരന്‍ പറഞ്ഞു. രുക്മിണിയുടെ കണ്ണുകളില്‍ കടുത്ത ഭയം നിഴലിച്ചിരുന്നത് പൌലോസ് കണ്ടു. “ഇരിക്ക്..” അയാള്‍ അവരോടു പറഞ്ഞു. ശങ്കരനും രുക്മിണിയും ഇരുന്നെങ്കിലും ദിവ്യ അവരുടെ പിന്നിലായി നിന്നതെ ഉള്ളു. “ഈ കുട്ടിയോട് ഞാന്‍ പറഞ്ഞിരുന്നു..എന്തെങ്കിലും സംശയകരമായി കണ്ടാല്‍ എനിക്ക് ഫോണ്‍ ചെയ്യണമെന്ന്..ആ വണ്ടികള്‍ പിന്നാലെ വന്നിട്ടും നീ എന്താണ് എന്നെ അറിയിക്കാഞ്ഞത്?” പൌലോസ് കോപത്തോടെ അവളെ നോക്കി. “സര്‍..ഇവളുടെ ഫോണ്‍ സ്കൂളില്‍ വച്ചു കാണാതായി..ആരോ മനപ്പൂര്‍വ്വം അത് അവിടെ നിന്നും മാറ്റിക്കളഞ്ഞതാണ്” ശങ്കരന്‍ പറഞ്ഞു. “ഓഹോ..എനിവേ..മുന്‍പ് ഞാന്‍ കൊലപാതകശ്രമത്തിന് പിടികൂടിയ സാദിഖ് എന്ന യുവാവ് എന്റെ ഉപദേശം സ്വീകരിച്ചു നന്നായി ആ സ്കൂളിന്റെ മുന്‍പില്‍ ഒരു ചെറിയ കട നടത്തുന്നുണ്ട്. ദിവ്യയെ പ്രത്യേകം ശ്രദ്ധിക്കണം എന്നും സംശയകരമായി വല്ലതും കണ്ടാല്‍ എന്നെ
💬 Comments
View all comments