0%

Chapter Title : മൃഗം 16 [Master]

Author : Master Read All Parts 3.6K

എന്താടാ?” ഷാജി ചോദിച്ചു. “ഷാജി അല്ലെ..” വാസു ചോദിച്ചു. “അതെ..എന്താ?” “ഞാന്‍ വാസു..ഒരല്‍പം സംസാരിക്കാനുണ്ടായിരുന്നു..ഒന്ന് പുറത്തോട്ടു വരാമോ” ഷാജി വണ്ടി തുറന്ന് പുറത്തിറങ്ങി അവന്റെ അരികിലേക്ക് ചെന്നു. “ഉം പറ..എന്താ കാര്യം?” “ഷാജി ഏട്ടാ.. ഞാന്‍ ഏട്ടനെ കാണാന്‍ വീട്ടില്‍ ചെന്നിരുന്നു..അവര് വല്ലതും പറഞ്ഞിരുന്നോ?” വാസു വിനയത്തോടെ ചോദിച്ചു. “ഓ..അതാണോ...നിന്നോട് വാപ്പ എല്ലാം പറഞ്ഞില്ലേ? പിന്നെയും നീ പണി ഇരന്നു വാങ്ങാന്‍ ഇറങ്ങിയിരിക്കുകയാണോ?” ഷാജി ചോദിച്ചു. “ഷാജിയേട്ടാ വാപ്പ പഴയ ആളാണ്..മനസ് ആ പഴയ ടൈപ് ആണ്..നമ്മളൊക്കെ ചെറുപ്പക്കാര്‍ അല്ലെ..നമ്മുടെ പ്രായമുള്ള ഒരു പാവം പെങ്കൊച്ചിനു നീതി വാങ്ങി കൊടുക്കാന്‍ വേണ്ടിയാണ് ഞാനിതില്‍ ഇടപെടുന്നത്..നല്ല ആരോഗ്യമുള്ള ചേട്ടന് എന്ത് ജോലിയും കിട്ടും..ഒരു ജോലിക്ക് വേണ്ടി മുതലാളിമാരെ സംരക്ഷിക്കേണ്ട ഗതികേട് ചേട്ടനുണ്ടോ?” ഷാജി ചിരിച്ചു. “നിന്റെ ഈ വിനയോം സംസാരോം ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഞാന്‍ നിനക്കൊരു ഉപദേശം തരാം. നീ ഈ സ്ഥലം വിട്ടു പൊക്കോ. അര്‍ജുന്‍ മുതലാളിയുടെ പെങ്ങളെ കൈവച്ചതിന് അങ്ങേരുടെ തന്തപ്പടി ഗൌരീകാന്ത് നിനക്ക് നല്ല ഒന്നാന്തരം പണി വച്ചിട്ടുണ്ട്..അങ്ങേരെ നിനക്ക് അറിയുമോ എന്നറിയില്ല.. മംഗലാപുരം അധോലോകം അയാളുടെ കൈവെള്ളയില്‍ ആണ്..സംഗതി പത്രക്കാരൊക്കെ അറിഞ്ഞത് കൊണ്ട് അത് താമസിക്കുന്നു എന്നെ ഉള്ളു..ഇനി നീ ഇവിടം വിട്ടു പോയാലും നിനക്ക് പണി ഉറപ്പാണ്...എങ്കിലും ഇവിടെ നില്‍ക്കുന്നത്ര പ്രശ്നം മാറി നിന്നാല്‍ കാണില്ല. എന്നെ നീ ചേട്ടന്‍ എന്ന് വിളിച്ച സ്ഥിതിക്ക് ഒരു അനുജനോടുള്ള സ്നേഹം കൊണ്ട് പറയുന്നതാണ് എന്ന് കരുതിയാല്‍ മതി..ഉം..മോന്‍ പോ..” ഷാജി അവനെ ഒന്ന് നോക്കിയിട്ട് തിരിഞ്ഞു നടന്നു. “ഷാജിയേട്ടാ..ഒരു മിനിറ്റ്”

💬 Comments

View all comments