Chapter Title : മൃഗം 16 [Master]
ചോദിച്ചു. “എനിക്കറിയില്ല..ഞാന്‍ എത്തുമ്പോള്‍ ഇത് നിന്റെ സീറ്റില്‍ ഉണ്ടായിരുന്നു..ആരോ വച്ചിട്ടു പോയതാണ്..” അവള്‍ പറഞ്ഞു. “ഫാത്തിമ തന്നെയാണോ? അവളെ നീ കണ്ടിരുന്നോ? ഫോണ്‍ വാങ്ങിയിട്ട് ദിവ്യ ചോദിച്ചു. “ഇല്ലെടി..ഞാന്‍ ഇപ്പം വന്നതേ ഉള്ളു..വന്നപ്പോള്‍ ഇത് നിന്റെ ടേബിളില്‍ ഉണ്ട്” “ഹോ..എന്തായാലും കിട്ടിയല്ലോ..അതുമതി” അങ്ങനെ ആശ്വസിച്ചുകൊണ്ട് ദിവ്യ സീറ്റില്‍ ഇരുന്നു. അവള്‍ക്ക് ഫോണ്‍ കിട്ടിയതോടെ നഷ്‌ടമായ സന്തോഷം തിരികെക്കിട്ടി. വേഗം തന്നെ അവള്‍ എല്ലാം പരിശോധിച്ചു. ഓട്ടോ ലോക്ക് ഉള്ളതുകൊണ്ട് ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റില്ല എന്നവള്‍ക്ക് അറിയാമായിരുന്നു. ഫോണ്‍ കിട്ടിയപാടെ അവള്‍ വാട്ട്സ് അപ്പില്‍ പൌലോസിനു മെസേജ് അയച്ചു: “ഹായ് സര്‍..എന്റെ ഫോണ്‍ കിട്ടി..” സന്ദേശം അയച്ച ശേഷം അവള്‍ മറുപടി വരുന്നുണ്ടോ എന്ന് നോക്കി. പക്ഷെ മറുപടി വന്നില്ല. അവള്‍ മുഖം വീര്‍പ്പിച്ചു ഫോണ്‍ മാറ്റിവച്ചു. ക്ലാസ് നടക്കുമ്പോഴും അവളുടെ മനസ്സില്‍ പൌലോസ് ആയിരുന്നു. ഇടയ്ക്കിടെ അയാളുടെ മെസേജ് വരുന്നുണ്ടോ എന്നവള്‍ നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. വൈകിട്ട് വീട്ടിലെത്തിയ ദിവ്യ വീണ്ടും ഫോണെടുത്തു നോക്കി. പൌലോസിന്റെ മറുപടി വന്നിട്ടില്ല. അവള്‍ക്ക് നിരാശ തോന്നി. ഈ സാറിന് ഒരു മറുപടി തന്നാലെന്താ? അവള്‍ മനസില്‍ സ്വയം പറഞ്ഞു. കുളിച്ചു വേഷം മാറിയ ശേഷം ദിവ്യ വീണ്ടും മുറിയില്‍ കയറി ഫോണെടുത്തു. അപ്പോഴാണ് വാസുവിന്റെ കോള്‍ വരുന്നത് അവള്‍ കണ്ടത്. വെറുപ്പോടെ അവള്‍ വേഗം ഫോണ്‍ മാറ്റിവച്ചു. കുറേനേരം അടിച്ചശേഷം അത് സ്വയം നിന്നു. “ഹും വിളിക്കുന്നു..എന്റെ പട്ടി എടുക്കും നിന്റെ ഫോണ്‍..നീ ആ ടിവിക്കാരിയുടെ കൂടെ അഴിഞ്ഞാടി നടന്നോ..മേലാല്‍ നീയുമായി എനിക്കൊരു ബന്ധവുമില്ല.. ഒരിക്കലും..” പകയോടെ അവള്‍ മനസ്സില്‍ പറഞ്ഞു. ലാന്‍ഡ് ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ ദിവ്യ വേഗം ചെന്നു ബാത്ത്റൂമില്‍ കയറി. അത് വാസുതന്നെ ആയിരിക്കും എന്നവള്‍ക്ക് അറിയാമായിരുന്നു. അമ്മ ഫോണെടുത്താല്‍ അവന്‍ തന്നെ വിളിക്കാന്‍ പറയും. വേണ്ട..തനിക്ക് അവനോടു സംസരിക്കുകയെ വേണ്ട. അവള്‍ ഉള്ളില്‍ വെള്ളം തുറന്നിട്ടുകൊണ്ട് കാത്തുനിന്നു. “ഈ പെണ്ണിനീ ഫോണ്‍ ഒന്നെടുക്കരുതോ” എന്ന് പറഞ്ഞുകൊണ്ട് രുക്മിണി ചെന്നു ഫോണെടുത്തു. “ഹലോ..” “അമ്മെ ഞാനാ വാസു..ദിവ്യ ഇല്ലേ അവിടെ” “ഉണ്ട് മോനെ..അവള്‍ കുളിമുറിയില്‍ ആണ്...”
💬 Comments
View all comments