Chapter Title : മൃഗം 16 [Master]
ലക്ഷ്യമാക്കി ഉയര്‍ന്നു വരുന്ന അയാളുടെ കാലും. മിന്നലിന്റെ വേഗതയില്‍ വെട്ടിത്തിരിഞ്ഞ വാസു അയാളുടെ ഉയര്‍ന്നു പൊങ്ങിയ കാലിന്റെ തുടയില്‍ ആഞ്ഞു ചവിട്ടി. സക്കീര്‍ ഒരടി മേലേക്ക് പൊങ്ങിയ ശേഷം പാലത്തിന്റെ കൈവരിയില്‍ അടിച്ച് തോട്ടിലേക്ക് മറിഞ്ഞു വീഴുന്നത് ഞെട്ടലോടെ ഷാജിയും കൂട്ടരും കണ്ടു. “കള്ളപ്പന്നി..എന്റെ വാപ്പയെ നീ...” ഷാജിയുടെ കാല്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു. വാസു അവന്റെ അടിയില്‍ നിന്നും ഒഴിഞ്ഞ് അവന്റെ മുഖം ലക്ഷ്യമാക്കി ആഞ്ഞിടിച്ചു. പക്ഷെ ഷാജിയും ഒഴിഞ്ഞു മാറിക്കഴിഞ്ഞിരുന്നു. ഒന്ന് തിരിഞ്ഞു വന്ന വാസു വാനില്‍ നിന്നും ചാടി ഇറങ്ങുന്ന ഗുണ്ടകളെ കണ്ടു. അപ്പോഴേക്കും ഷാജി കാലുയര്‍ത്തി അവനെ ചവിട്ടി. ഒഴിഞ്ഞുമാറി വാസു പാലത്തിന്റെ കൈവരിയില്‍ ചവിട്ടിക്കൊണ്ട് മറ്റേ കാല്‍ അവന്റെ നെഞ്ചില്‍ പതിപ്പിച്ചു. ഷാജി പിന്നിലേക്ക് ഓടിവന്നവരുടെ മേലേക്ക് വീണു. അവരും അവ്നറെയൊപ്പം താഴെ വീണു. പെട്ടെന്ന് സൈറന്‍ മുഴക്കിക്കൊണ്ട് ഒരു പോലീസ് വാഹനം അവിടേക്ക് കുതിച്ച് എത്തുന്നത് കണ്ടു വാസു ഞെട്ടലോടെ അങ്ങോട്ട് നോക്കി. ഷാജിയും കൂട്ടരും വണ്ടിയിലേക്ക് ചാടിക്കയറി മിന്നല്‍ പോലെ പാഞ്ഞു പോയി. പോകുന്ന പോക്കില്‍ ഷാജിയുടെ പക നിറഞ്ഞ നോട്ടം അവന്‍ ശ്രദ്ധിച്ചിരുന്നു. പോലീസ് വാഹനം അവന്റെ മുന്‍പിലെത്തി ബ്രേക്കിട്ടു. “ആരാടാ ആ വണ്ടിയില്‍ പോയവര്‍” പോലീസ് വാഹനത്തിന്റെ ഉള്ളിലിരുന്ന ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ വാസുവിനോട് ചോദിച്ചു. “അറിയില്ല സാറേ..” അവന്‍ മനപ്പൂര്‍വ്വം കള്ളം പറഞ്ഞു. “പേരെന്താടാ നിന്റെ?” “വാസു” “അവന്മാര്‍ നീയുമായി എന്തായിരുന്നു പ്രശ്നം?” “എന്റെ വണ്ടിയില്‍ അവരുടെ വണ്ടി തട്ടി..അതിന്റെ പേരില്‍ ചെറിയ ഒരു ഈശാപോശ..” “ഉം..സ്ഥലം വിട്..” “ഉടനെ പോകാം സാറെ..ഒരാളെ കാത്ത്
💬 Comments
View all comments