0%

Chapter Title : മൃഗം 16 [Master]

Author : Master Read All Parts 1822

മറുപടി വരുന്നുണ്ടോ എന്ന് നോക്കി. പക്ഷെ മറുപടി വന്നില്ല. അവള്‍ മുഖം വീര്‍പ്പിച്ചു ഫോണ്‍ മാറ്റിവച്ചു. ക്ലാസ് നടക്കുമ്പോഴും അവളുടെ മനസ്സില്‍ പൌലോസ് ആയിരുന്നു. ഇടയ്ക്കിടെ അയാളുടെ മെസേജ് വരുന്നുണ്ടോ എന്നവള്‍ നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. വൈകിട്ട് വീട്ടിലെത്തിയ ദിവ്യ വീണ്ടും ഫോണെടുത്തു നോക്കി. പൌലോസിന്റെ മറുപടി വന്നിട്ടില്ല. അവള്‍ക്ക് നിരാശ തോന്നി. ഈ സാറിന് ഒരു മറുപടി തന്നാലെന്താ? അവള്‍ മനസില്‍ സ്വയം പറഞ്ഞു. കുളിച്ചു വേഷം മാറിയ ശേഷം ദിവ്യ വീണ്ടും മുറിയില്‍ കയറി ഫോണെടുത്തു. അപ്പോഴാണ് വാസുവിന്റെ കോള്‍ വരുന്നത് അവള്‍ കണ്ടത്. വെറുപ്പോടെ അവള്‍ വേഗം ഫോണ്‍ മാറ്റിവച്ചു. കുറേനേരം അടിച്ചശേഷം അത് സ്വയം നിന്നു. “ഹും വിളിക്കുന്നു..എന്റെ പട്ടി എടുക്കും നിന്റെ ഫോണ്‍..നീ ആ ടിവിക്കാരിയുടെ കൂടെ അഴിഞ്ഞാടി നടന്നോ..മേലാല്‍ നീയുമായി എനിക്കൊരു ബന്ധവുമില്ല.. ഒരിക്കലും..” പകയോടെ അവള്‍ മനസ്സില്‍ പറഞ്ഞു. ലാന്‍ഡ്‌ ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ ദിവ്യ വേഗം ചെന്നു ബാത്ത്റൂമില്‍ കയറി. അത് വാസുതന്നെ ആയിരിക്കും എന്നവള്‍ക്ക് അറിയാമായിരുന്നു. അമ്മ ഫോണെടുത്താല്‍ അവന്‍ തന്നെ വിളിക്കാന്‍ പറയും. വേണ്ട..തനിക്ക് അവനോടു സംസരിക്കുകയെ വേണ്ട. അവള്‍ ഉള്ളില്‍ വെള്ളം തുറന്നിട്ടുകൊണ്ട്‌ കാത്തുനിന്നു. “ഈ പെണ്ണിനീ ഫോണ്‍ ഒന്നെടുക്കരുതോ” എന്ന് പറഞ്ഞുകൊണ്ട് രുക്മിണി ചെന്നു ഫോണെടുത്തു. “ഹലോ..” “അമ്മെ ഞാനാ വാസു..ദിവ്യ ഇല്ലേ അവിടെ” “ഉണ്ട് മോനെ..അവള്‍ കുളിമുറിയില്‍ ആണ്...” “അവളോട്‌ എന്നെ ഒന്ന് വിളിക്കാന്‍ പറയണം ഉടന്‍ തന്നെ. അവളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചവര്‍ ആരാണ് എന്നെനിക്ക് മനസിലായി. പക്ഷെ അവള്‍ കൊച്ചിവരെ വന്ന് ഇവിടുത്തെ പോലീസിനോട് വിവരം പറയണം. ഞാന്‍ ജോലി ചെയ്യുന്നിടത്തെ മുതലാളിയുടെ അടുത്ത കൂട്ടുകാരനാണ് ഇവിടുത്തെ കമ്മീഷണര്‍..പരാതി നല്‍കിയാല്‍ അവന്മാരെ പിടികൂടാം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്...അമ്മ അവളോട്‌ ഇതൊന്നു പറയണം..വളരെ അത്യാവശ്യമാണ്....” അവന്‍ പറഞ്ഞു. “ഞാന്‍ പറയാം മോനെ....”

💬 Comments

View all comments