0%

Chapter Title : മൃഗം 16 [Master]

Author : Master Read All Parts 1823

രുക്മിണി പറഞ്ഞു. “പിന്നെ സുഖമാണോ അമ്മെ” “എന്റെ മോനെ നീ ഇല്ലാത്തതിന്റെ ഒരു വിഷമമേ ഉള്ളു..നമുക്ക് ഒരുപാടു പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഭഗവാന്റെ കൃപ കൊണ്ട് എല്ലാറ്റില്‍ നിന്നും രക്ഷപെട്ടു പോകുന്നുണ്ട്..എങ്കിലും നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഇതൊന്നും നടക്കില്ലായിരുന്നു..” “അമ്മ വിഷമിക്കാതെ..എല്ലാം ശരിയാകും..ശരിയമ്മേ” “ശരി മോനെ” അവള്‍ ഫോണ്‍ വച്ചു കഴിഞ്ഞു വാസുവും ഫോണ്‍ വച്ചു. ഫോണ്‍ സംഭാഷണം നിലച്ചെന്നു മനസിലായ ദിവ്യ മെല്ലെ പുറത്തിറങ്ങി. “മോളെ..നീ ഉടനെ വാസുവിനെ ഒന്ന് വിളിക്കണം..അവനായിരുന്നു ഫോണില്‍” രുക്മിണി അവളോട്‌ പറഞ്ഞു. ദിവ്യ അനിഷ്ടത്തോടെ മുഖം ചുളിച്ചു. “എന്തിനാ..എനിക്കെങ്ങും അയാളോട് സംസാരിക്കണ്ട” അവള്‍ കോപത്തോടെ പറഞ്ഞു. “പെണ്ണെ അവന്‍ നിന്നെ സൊള്ളാന്‍ വിളിച്ചതല്ല..അങ്ങനെ ഒരു ശീലം അവനില്ലെന്നു നിനക്കറിയാമല്ലോ? നിന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരെ അവന്‍ കണ്ടുപിടിച്ചു..പക്ഷെ നീ അവര്‍ക്കെതിരെ കൊച്ചി പോലീസിനൊരു പരാതി കൊടുക്കണം..അതിനു നീ അവിടെ വരെ ചെല്ലണം എന്ന് പറയാനാണ് അവന്‍ വിളിച്ചത്” രുക്മിണി മകളുടെ അഹങ്കാരം കണ്ടു കോപത്തോടെ പറഞ്ഞു. “അങ്ങനെ അയാളെന്നെ സഹായിക്കണ്ട..ഇവിടുത്തെ എസ് ഐ സാറ് അവരെ പിടിച്ചോളും..ഞാന്‍ അങ്ങേരു പറയുന്ന ഒന്നും ചെയ്യില്ല ഒന്നും” ദിവ്യ വാശിയോടെ പറഞ്ഞു. “പെണ്ണെ നിന്റെ തല എന്താ ഇങ്ങനെ തിരിഞ്ഞുപോയത്‌? എടീ അവന്മാര്‍ ഇനിയും നിന്നെ ഉപദ്രവിക്കാന്‍ വന്നാലെന്ത് ചെയ്യും? അവരെ പോലീസിനെക്കൊണ്ട് പിടിപ്പിക്കാന്‍ കിട്ടിയ അവസരമാണ് നീ കളഞ്ഞ് കുളിക്കുന്നത്..” “അങ്ങനെ അയാള് മൂലം അവരെ പിടിക്കണ്ട..ഞാന്‍ പൌലോസ് സാറിനോട് പറഞ്ഞോളാം...അദ്ദേഹം പറഞ്ഞാല്‍ ഞാന്‍ കൊച്ചിക്ക് അദ്ദേഹത്തിന്റെ കൂടെ പോകും..അവരില്‍ നിന്നും എന്നെ രക്ഷിച്ചത് അദ്ദേഹമാണ്..” അത് പറഞ്ഞപ്പോള്‍ അവളുടെ മുഖം തുടുത്തിരുന്നു. രുക്മിണി വെറുപ്പോടെ അവളെ നോക്കി. അവള്‍ക്ക് പൌലോസിനോട്‌ പ്രേമം തുടങ്ങിയിട്ടുണ്ട് എന്ന് ആ മുഖഭാവത്തില്‍ നിന്നും അവര്‍ക്ക് മനസിലായിരുന്നു. “നീ എന്തെങ്കിലും ചെയ്യ്‌..അവന്‍ നിന്റെ ഫോണ്‍ പ്രതീക്ഷിച്ച് അവിടെ കാത്തിരിക്കുകയാണ്..അത് മറക്കണ്ട” “കാത്തിരിക്കട്ടെ..ഞാന്‍ വിളിക്കില്ല” അവള്‍

💬 Comments

View all comments