0%

Chapter Title : മൃഗം 16 [Master]

Author : Master Read All Parts 1824

ചവിട്ടിക്കുലുക്കി മുറിയിലേക്ക് പോയി. രുക്മിണി നിസ്സഹാതയോടെ അവളെ നോക്കി നിന്നു. ---------------- “ഛെ..അവള് വിളിച്ചില്ലല്ലോ വാസൂ..ഒന്നുകൂടി ട്രൈ ചെയ്ത് നോക്ക്” ഡോണ നിരാശയോടെ പറഞ്ഞു. വാസു അവളുടെയോപ്പം അവരുടെ വീട്ടിലായിരുന്നു. പുന്നൂസും റോസ്ലിനും അടുത്തുതന്നെ ഉണ്ടായിരുന്നു. വാസു ഒരിക്കല്‍ക്കൂടി വിളിച്ചു. പക്ഷെ ദിവ്യ ഫോണ്‍ എടുക്കാഞ്ഞതിനാല്‍ അവനു സംസാരിക്കാന്‍ സാധിച്ചില്ല. വാസു ഫോണ്‍ വച്ച ശേഷം ഡോണയെ നോക്കി. “സക്കീറിനെ നീ തല്ലിയതിന്റെ പകരം അവന്മാര്‍ ചോദിക്കും..അതിനു മുന്‍പേ അവനെ ഈ കേസില്‍ ഉള്ളിലാക്കാന്‍ പറ്റിയിരുന്നെകില്‍ നല്ലതായിരുന്നു” പുന്നൂസ് പറഞ്ഞു. “പപ്പാ..ഞങ്ങള്‍ക്ക് അവനെ ഉള്ളിലാക്കണം എന്ന ആഗ്രഹമില്ല. ഇത് ഒരു ചൂണ്ടയായി ഉപയോഗിക്കാനാണ് എന്റെ പ്ലാന്‍. അതായത് ദിവ്യ അവനെതിരെ കമ്മീഷണര്‍ക്ക് ഒരു പരാതി നല്‍കുന്നു. ഷാജിയുടെ വീടും പേരും എല്ലാം വച്ചുള്ള ഒരു പരാതി. അവനെ അവള്‍ക്ക് ഈസിയായി തിരിച്ചറിയാമല്ലോ..ഒപ്പം അവിടുത്തെ പോലീസിന്റെ സാക്ഷ്യവും കൂടി ആയാല്‍ ഷാജി അകത്താകും..എന്നാല്‍, അവനെ ഈ കേസില്‍ പെടുത്താതെ രക്ഷിക്കാം എന്ന ഉറപ്പില്‍, മുംതാസിന് അനുകൂലമായി അവന്റെ മൊഴി കിട്ടുമോ എന്ന് നോക്കുകയാണ് എന്റെ ലക്‌ഷ്യം...” ഡോണ പറഞ്ഞു. “അവന്‍ അതില്‍ കൊത്തുമോ എന്ന് സംശയമാണ്. അറേബ്യന്‍ ഡെവിള്‍സ് എന്ന അവന്റെ യജമാനന്മാര്‍ അവനെ പുല്ലുപോലെ ജാമ്യത്തില്‍ ഇറക്കും എന്നവനറിയാം..അപ്പോള്‍ ഈ കേസിന്റെ പേരുപറഞ്ഞ് അവനെ വിരട്ടാന്‍ പറ്റും എന്ന് ഞാന്‍ കരുതുന്നില്ല” പുന്നൂസ് പറഞ്ഞു. “പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ഇപ്പോള്‍ വലിയ ഒരു ഒഫന്‍സ് ആണ്. അതും പ്രായപൂര്‍ത്തി ആകാത്ത പെണ്ണിനെ..അത്ര ഈസിയായി അവനു ജാമ്യം ലഭിക്കില്ല..അതും വ്യക്തമായ സാക്ഷിമൊഴികള്‍ ഉള്ള കേസ് ആയതിനാല്‍. അവിടുത്തെ എസ് ഐ പൌലോസും അവനും തമ്മില്‍ സംഘട്ടനം നടന്നതാണ്..അയാളും കൂടെ ഉണ്ടായിരുന്ന പോലീസുകാരും അവനെ തിരിച്ചറിഞ്ഞാല്‍, പിന്നെ അവന്റെ ജാമ്യം കടുപ്പമായിരിക്കും. കാരണം പോലീസിനെ ആക്രമിച്ചു എന്നൊരു വകുപ്പ് കൂടി അവര്‍ക്ക് കയറ്റാന്‍ സാധിക്കും” ഡോണ

💬 Comments

View all comments