0%

Chapter Title : മൃഗം 16 [Master]

Author : Master Read All Parts 1827

“അത് മോള്‍ടെ ഇഷ്ടം..പക്ഷെ അവന്‍ വിളിച്ചത് നിന്നെ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയവരെ പോലീസിനെക്കൊണ്ട് പിടിപ്പിക്കാനല്ലേ...അവന്മാരെ പിടിച്ചില്ലെങ്കില്‍ ഇനിയും നിനക്കെതിരെ അവര്‍ വരില്ലേ? നീ അവന്‍ പറഞ്ഞത് പോലെ ചെയ്യ്‌” ശങ്കരന്‍ പറഞ്ഞു. “ഞാന്‍ വിളിക്കില്ല..അച്ഛന്‍ വേണേല്‍ വിളിക്ക്” അവള്‍ അയാളെ നോക്കാതെ പറഞ്ഞു. “നിന്റെ ഫോണ്‍ ഇങ്ങു തന്നെ...” അവള്‍ ഫോണ്‍ അയാള്‍ക്ക് നല്‍കി. “ഹലോ വാസു..ഞാനാ ശങ്കരന്‍..” അവന്‍ ലൈനില്‍ വന്നപ്പോള്‍ അയാള്‍ പറഞ്ഞു. വാസു വിവരങ്ങള്‍ അയാളെ ധരിപ്പിച്ചു. ദിവ്യ എഴുതി ഒപ്പിട്ട ഒരു പരാതി കമ്മീഷണര്‍ക്ക് നല്‍കണം. അതോടെ അവരെ പോലീസ് അറസ്റ്റ് ചെയ്യും. പിന്നെ ദിവ്യ അവരെ തിരിച്ചറിയണം; ഒപ്പം ഇവിടുത്തെ പോലീസിനെ കൊണ്ടും തിരിച്ചറിയല്‍ നടത്തും. അങ്ങനെ ജാമ്യം കിട്ടാന്‍ അവസരം നല്‍കാതെ അവരെ അകത്താക്കാന്‍ സാധിക്കുമെന്നാണ് അവന്‍ പറഞ്ഞത്. “ശരി...അങ്ങനെ ചെയ്യാം” ശങ്കരന്‍ പറഞ്ഞു. എന്നിട്ട് അയാള്‍ ഫോണ്‍ വച്ചു. “മോളെ....നമുക്കൊരു പരാതി എഴുതി കൊച്ചിക്ക് പോകണം..അവന്മാരെ അങ്ങനെ വിട്ടുകൂടാ...” ശങ്കരന്‍ അവളോട്‌ പറഞ്ഞു. “ഞാന്‍ വരില്ല..അച്ഛന്‍ തന്നെ പോയാല്‍ മതി” “എന്നെയാണോ?..നിന്നെ അല്ലെ അവര്‍ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയത്? നീ തന്നെ പരാതി നല്‍കണം..പിന്നെ പോലീസ് അവരെ പിടികൂടിക്കഴിഞ്ഞു തിരിച്ചറിയുകയും വേണം..കമ്മീഷണറോട് നേരില്‍ കണ്ടു സംസാരിക്കാം എന്നാണ് വാസു പറഞ്ഞിരിക്കുന്നത്...” “എന്തിനാ..നമ്മള്‍ ഇവിടെ പരാതി നല്‍കിയില്ലേ..അതുമതി..അച്ഛന്‍ പൌലോസ് സാറിനെ വിളിച്ചു സംസാരിക്ക്..ആ പരാതി അങ്ങോട്ട്‌ അയച്ചുകൊടുത്താല്‍ മതിയല്ലോ..എനിക്ക് സ്കൂളില്‍ പോണം...പോലീസ് വേണേല്‍ അവരെ പിടിച്ച് ഇവിടെ കൊണ്ടുവരട്ടെ..അപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞോളാം” അവള്‍ പറഞ്ഞു. “മോളെ..നമ്മള്‍ നേരിട്ട് പരാതി കൊടുത്താല്‍ അന്നുതന്നെ അവരെ പോലീസ് പിടിക്കും..കാരണം വാസുവിന് അവന്മാരുടെ വീടും എല്ലാം അറിയാം...” “ഞാന്‍ വരില്ല..ഹും” അവള്‍ എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് പോയി. ശങ്കരന്‍ അല്‍പനേരം അവളുടെ പോക്ക് നോക്കി അങ്ങനെ ഇരുന്നു. ഈ അടുത്തിടെയായി അവള്‍ കുറെ അധികം മാനസിക പ്രയാസം അനുഭവിക്കുന്നുണ്ട്

💬 Comments

View all comments