0%

Chapter Title : മൃഗം 16 [Master]

Author : Master Read All Parts 1828

എന്നയാള്‍ക്ക് അറിയാമായിരുന്നതിനാല്‍ അവളെ നിരബന്ധിക്കണ്ട എന്നയാള്‍ കരുതി. ശങ്കരന്‍ എഴുന്നേറ്റ് ചെന്നു വേഷം മാറി. “രുക്മിണി..ഞാന്‍ പോലീസ് സ്റ്റേഷന്‍ വരെ ഒന്ന് പോയിട്ട് വരാം. പൌലോസ് സാറിനെ കണ്ടു വാസു പറഞ്ഞ കാര്യങ്ങള്‍ ഒന്ന് അറിയിക്കണം” അയാള്‍ പറഞ്ഞു. “അച്ഛാ ഞാനും വരുന്നു” ഇതുകേട്ട ദിവ്യ വിളിച്ചു പറഞ്ഞു. “വേണ്ട..ഞാന്‍ പോയിട്ട് വരാം” “അച്ഛാ..പ്ലീസ്..എന്നെക്കൂടി കൊണ്ടുപോ..” അവള്‍ ചിണുങ്ങി. രുക്മിണി കോപത്തോടെ ദിവ്യയെ നോക്കി. സ്റ്റേഷനിലേക്ക് പോകാനുള്ള അവളുടെ ഉത്സാഹത്തിന്റെ കാരണം അവള്‍ക്ക് അറിയാമായിരുന്നു. “ശരി ശരി..വേഗം വാ” അയാള്‍ സ്കൂട്ടറിന്റെ താക്കോലുമായി പുറത്തിറങ്ങി. അവര്‍ സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ പൌലോസ് വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. “വരണം..ഇരിക്ക്” അയാള്‍ അവരെ ഉള്ളിലേക്ക് ക്ഷണിച്ചു. ദിവ്യയുടെ മുഖം പൌലോസിനെ കണ്ടപ്പോള്‍ ചുവന്നു തുടുത്തു. അയാളെ കാണുക എന്ന ഒരൊറ്റ ലക്ഷ്യമേ അവളുടെ വരവിനു പിന്നില്‍ ഉണ്ടായിരുന്നുള്ളൂ. പൌലോസിനെ ആകര്‍ഷിക്കാനായി അവള്‍ ചുവന്ന്‍ ഇറുകിയ ഒരു ചുരിദാര്‍ ആണ് ധരിച്ചിരുന്നത്. സ്വന്തം കൊഴുത്ത ശരീരവടിവ് പൂര്‍ണ്ണമായി പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ വേഷം. അവളുടെ സ്വര്‍ണ്ണനിറം ചുവപ്പിന്റെ കടുപ്പത്തില്‍ ഒന്നുകൂടി തിളങ്ങി. പല പോലീസുകാരും അവളെ അല്‍പം ആര്‍ത്തിയോടെ നോക്കുന്നുണ്ടായിരുന്നു. “പറ ശങ്കരാ..” പൌലോസ് പറഞ്ഞു. ശങ്കരന്‍ വാസു വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ അയാളെ ധരിപ്പിച്ചു. പൌലോസ് എല്ലാം ശ്രദ്ധയോടെ കേട്ടു. “ഒകെ..ഗുഡ്..ഞാനൊരു കാര്യം ചെയ്യാം..നിങ്ങള്‍ എനിക്ക് നല്‍കിയ പരാതി കമ്മീഷണര്‍ക്ക് ഫോര്‍വേഡ് ചെയ്യാം..പക്ഷെ അതില്‍ ഈ പറയുന്ന പ്രതികളുടെ പേരുകള്‍ ഇല്ലല്ലോ...സൊ അറസ്റ്റ് ചെയ്യാന്‍ പ്രശ്നമാണ്. ബെറ്റര്‍, നിങ്ങള്‍ പോകുന്നതാണ്...” പൌലോസ് പറഞ്ഞു. “പക്ഷെ ഇവള്‍ക്ക് സ്കൂളില്‍ പോണം എന്ന് പറഞ്ഞു പോകാന്‍ കൂട്ടാക്കുന്നില്ല” “കുട്ടീ ഒരു ദിവസം ക്ലാസ് മിസ്സ്‌ ചെയ്തു എന്ന് കരുതി കുഴപ്പമൊന്നുമില്ല..ഇനി അഥവാ അത് പറ്റില്ല എങ്കില്‍ വാസുവിനെ വിളിച്ച് അവന്മാരുടെ പേരുവിവരങ്ങള്‍ വാങ്ങി നമുക്ക് മറ്റൊരു പരാതി എഴുതി കൊച്ചിക്ക് വിടാം..അവര്‍

💬 Comments

View all comments