0%

Chapter Title : മൃഗം 16 [Master]

Author : Master Read All Parts 1829

അവന്മാരെ അറസ്റ്റ് ചെയ്ത ശേഷം നിങ്ങള്‍ പോയാല്‍ മതി..” ദിവ്യയുടെ മുഖം വിടര്‍ന്നു. സാറ് തന്നെക്കരുതിയാണ് അങ്ങനെയൊരു മാര്‍ഗ്ഗം പറഞ്ഞത് എന്നവള്‍ക്ക് തോന്നി. “എന്നാല്‍ അങ്ങനെ ചെയ്യാം സാര്‍..ഞാന്‍ വാസുവിനെ വിളിച്ച് എല്ലാ വിവരങ്ങളും ചോദിച്ച് അറിയാം..എന്നിട്ട് നാളെ വരാം” ശങ്കരന്‍ പറഞ്ഞു. “ഒകെ..അങ്ങനെ ആയിക്കോട്ടെ” ശങ്കരന്‍ കൈ കൂപ്പിയ ശേഷം പോകാന്‍ എഴുന്നേറ്റു. ദിവ്യ തുടുത്ത് ചുവന്ന മുഖത്തോടെ പൌലോസിനെ നോക്കി പുഞ്ചിരിച്ചു. അയാള്‍ തിരിച്ചും. അതോടെ ദിവ്യ ഏഴാം സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നു. ----------------- “വീണ്ടും പരാജയം..ഹും..ഈ പെണ്ണ് എന്തുകൊണ്ട് നമ്മുടെ കൈയില്‍ നിന്നും തുടരെ വഴുതിപ്പോകുന്നു? അവളോടുള്ള മോഹം ഓരോ തവണയും കൂടുകയാണ്..ഇനി അവളെ കിട്ടിയില്ലെങ്കില്‍ ഭ്രാന്ത് പിടിക്കുമെന്നാണ് എനിക്ക് തോന്നുന്നത്” മാലിക്ക് മദ്യം നുണഞ്ഞുകൊണ്ട് പറഞ്ഞു. അവന്റെ മുഖത്ത് കോപവും നിരാശയും തളംകെട്ടി നിന്നിരുന്നു. വൈകിട്ട് തങ്ങളുടെ സങ്കേതത്തില്‍ മീറ്റിങ്ങില്‍ ആയിരുന്നു മൂവരും. “അതെ..അന്ന് ആ വീടിന്റെ മുന്‍പില്‍ വച്ച് അവള്‍ നമ്മുടെ വണ്ടിയിലേക്ക് തിരിഞ്ഞു നോക്കിയ ആ നോട്ടമുണ്ടല്ലോ..അതെന്റെ ഉള്ളില്‍ ഒരു അസ്ത്രംപോലെയാണ് തറഞ്ഞു കയറിയത്..ആ ഒറ്റനോട്ടത്തില്‍ ഞാന്‍ വീണുപോയതാണ്. ആ സൌന്ദര്യം, ആ ഇനിപ്പ്..ഹോ ഓര്‍ക്കാന്‍ വയ്യേ...രണ്ടുതവണ നമ്മള്‍ അവളുടെ മുന്‍പില്‍ തോറ്റിരിക്കുന്നു..കഷ്ടം...വെറുമൊരു ഗ്രാമീണ പെണ്ണിനെ പൊക്കാന്‍ കഴിവില്ലാത്ത ഡെവിള്‍സ്..ഹഹ്ഹ...” സ്റ്റാന്‍ലി ചിരിച്ചു. “വിഷമിക്കാതെടാ അളിയാ..ചില സമയം അങ്ങനെയാണ്. ഈ സമയത്തില്‍ ഒക്കെ കാര്യമുണ്ട് എന്നെനിക്ക് തോന്നുന്നത് ഇതുപോലെയൊക്കെ ഓരോന്ന് നടക്കുമ്പോള്‍ ആണ്. അല്ലെങ്കില്‍ നോക്കണേ..എത്ര പെര്‍ഫെക്റ്റ് ആയി പ്ലാന്‍ ചെയ്ത ഓപ്പറേഷന്‍ ആയിരുന്നു ഇത്..എന്നിട്ടും അവള്‍ രക്ഷപെട്ടു..എനിക്ക് മനസിലാകാത്തത് ആ എസ് ഐ ഇതെങ്ങനെ അറിഞ്ഞു എന്നാണ്” അര്‍ജ്ജുന്‍ ആലോചനയോടെ സുഹൃത്തുക്കളെ നോക്കി ചോദിച്ചു. “നീ അന്ന് അയാളുടെ മുന്‍പില്‍ വച്ച് വെല്ലുവിളിച്ചിട്ടല്ലേ പോന്നത്..അതോടെ അയാള്‍ എന്തെങ്കിലും മുന്‍കരുതല്‍ എടുത്തു കാണും..അവനൊരു വല്ലാത്ത ജന്മം ആണ്..ഷാജിയും കൂടെ ഉള്ളവരും തടിയും കൊണ്ട് രക്ഷപെടുകയായിരുന്നു അവന്റെ

💬 Comments

View all comments