0%

Chapter Title : മൃഗം 16 [Master]

Author : Master Read All Parts 1762

മധ്യഭാഗം പിന്നിട്ടപ്പോള്‍ വാനിന്റെ ഡ്രൈവര്‍ ഒന്ന് ഞെട്ടി. അവന്റെയും ഒപ്പം ഉള്ളവരുടെയും ഉള്ളില്‍ ഓരോ അഗ്നിഗോളം വന്നു പതിച്ചത് പോലെ അവര്‍ക്ക് തോന്നി. ദൂരെ നിന്നും എതിരെ ലൈറ്റുകള്‍ പ്രകാശിപ്പിച്ചു പാഞ്ഞടുക്കുന്ന പോലീസ് വാഹനം! അവരുടെ കണ്ണുകള്‍ തള്ളിപ്പോയി ആ കാഴ്ചയില്‍. ഷാജിയും അതു കണ്ടു. “എടാ അളിയാ പോലീസ്..ആ വരവ് കണ്ടിട്ട് നമ്മെത്തേടി ഉള്ള വരവാണ് എന്ന് തോന്നുന്നു..ആ നായിന്റെ മോന്‍ ചെക്കന്‍ ചിലപ്പോള്‍ വിളിച്ചു പറഞ്ഞുകാണും..” വാനിന്റെ ഡ്രൈവര്‍ നിലവിളിച്ചു പറഞ്ഞു. “എന്നാലും ഇത്ര പെട്ടെന്നൊ” മറ്റൊരുവന്‍ സംശയം പ്രകടിപ്പിച്ചു. “ആലോചിച്ചു നില്‍ക്കാതെ വണ്ടി തിരിക്കടാ വേഗം....” അവരുടെ നേതാവെന്നു തോന്നിച്ചവന്‍ അലറി. വാനിന്റെ ടയറുകള്‍ റോഡില്‍ വന്‍ ശബ്ദത്തോടെ ഉരുമ്മി നിന്നു. ഒരു അഭ്യാസിയെപ്പോലെ അവിടെയിട്ട് ഡ്രൈവര്‍ സെക്കന്റുകള്‍ കൊണ്ട് വണ്ടി തിരിച്ചു. “ഇക്കാ നമ്മള്‍ എന്ത് ചെയ്യും..അവര്‍ വണ്ടി തിരിച്ചു കഴിഞ്ഞു....” ഷാജിയുടെ ഡ്രൈവര്‍ വാന്‍ തിരികെ വരുന്നത് കണ്ടു ചോദിച്ചു. “നീ നേരെ വിട്..നമ്മള്‍ എന്തിന് പേടിക്കണം..പെണ്ണ് ആ വണ്ടിയില്‍ അല്ലെ..പക്ഷെ അവരെ നമുക്ക് രക്ഷിക്കണം..അവര്‍ ഒരു കാരണവശാലും പിടിയിലാകരുത്.. ഇവിടുത്തെ എസ് ഐയെ പ്രത്യേകം സൂക്ഷിക്കണം എന്ന് മാലിക്ക് സാറ് പറഞ്ഞിരുന്നു..” ഷാജി പറഞ്ഞു. വാന്‍ തങ്ങളെ കടന്നു പാഞ്ഞു പോകുന്നത് അവര്‍ കണ്ടു. തൊട്ടുപിന്നാലെതന്നെ പോലീസ് വാഹനവുമെത്തി. ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന പൌലോസിന്റെ കണ്ണുകളിലെ കത്തുന്ന പക ഷാജി കണ്ടു. പൌലോസിന്റെ കണ്ണുകള്‍ അവന്റെ കണ്ണുകളുമായി മിന്നായം പോലെ ഒന്നിടഞ്ഞിരുന്നു. ജീപ്പില്‍ പൌലോസിനെ കൂടാതെ രണ്ട് പോലീസുകാരും ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. “വണ്ടി തിരിക്കടാ..നമുക്ക് അവരുടെ പിന്നാലെ പോകണം” ഷാജി അലറി. ഡ്രൈവര്‍ വണ്ടി തിരിച്ചു. പോലീസ് വാഹനത്തിനു പിന്നാലെ അത് മുന്‍പോട്ടു കുതിച്ചു. ദിവ്യ വണ്ടിയുടെ ഉള്ളില്‍ കുതറി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. “അളിയാ അവര് നമ്മുടെ പിന്നാലെ തന്നെയാണ്..ഒടുക്കത്തെ സ്പീഡില്‍ ആണ് ആ കാലന്റെ വരവ്..എന്ത് ചെയ്യണം..അതിന്റെ കൂടെ ഈ വണ്ടി പിടിക്കില്ല..” ഡ്രൈവര്‍ പറഞ്ഞു. പെട്ടെന്ന് പിന്നില്‍ ഇരുന്നവന്റെ മൊബൈല്‍ ശബ്ദിച്ചു. “ഷാജി അണ്ണന്‍ വിളിക്കുന്നു..” അവന്‍ ഫോണെടുത്ത് ചെവിയോടു ചേര്‍ത്ത് ഷാജി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക്

💬 Comments

View all comments