Chapter Title : മൃഗം 16 [Master]
അനുസരിച്ച് തലയാട്ടി. പിന്നെ ഫോണ്‍ തിരികെ വച്ചു. “എടാ വണ്ടി ആളൊഴിഞ്ഞ ഏതെങ്കിലും സ്ഥലത്ത് നിര്‍ത്താന്‍ ഷാജി അണ്ണന്‍ പറഞ്ഞു. അണ്ണന്‍ പിന്നാലെ ഉണ്ട്. ഹൈവേയില്‍ കയറുന്നതിനു മുന്‍പ് പോലീസിന്റെ ശല്യം ഒഴിവാക്കണം എന്നാണ് അണ്ണന്‍ പറഞ്ഞത്. ഹൈവേയില്‍ കയറിയാല്‍ പിന്നെ ഹൈവേ പൊലീസിന് ഇവര്‍ വിവരം നല്‍കും..പിന്നെ നമുക്ക് പോയിപ്പറ്റാന്‍ സാധിക്കത്തില്ല...ങാ..മതി..ഇവിടെ ചവിട്ട്....എടാ പിള്ളാരെ ഐറ്റംസ് എല്ലാം എടുത്തോ..വണ്ടി നിര്‍ത്തിയാലുടന്‍ പണി തുടങ്ങിക്കോളാന്‍ ആണ് ഷാജി അണ്ണന്റെ ഓര്‍ഡര്‍” അവന്‍ പറഞ്ഞു. ചുറ്റും ആള്‍പാര്‍പ്പ് ഇല്ലാത്ത ആ സ്ഥലത്ത് ഡ്രൈവര്‍ വണ്ടി ശക്തമായി ചവിട്ടി നിര്‍ത്തി. പോലീസ് വാഹനം അവര്‍ക്ക് തൊട്ടുപിന്നിലായി ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ ബ്രേക്കിട്ടു. അതിനു പിന്നാലെ വെടിയുണ്ട പോലെ പാഞ്ഞെത്തിയ ഷാജിയുടെ ഡസ്റ്റര്‍ റോഡില്‍ വട്ടം കറങ്ങി വന്ന ദിശയിലേക്ക് തന്നെ തിരിഞ്ഞു നിന്നു. ഗുണ്ടകളില്‍ നാലുപേര്‍ കൈയില്‍ വടിവാളുകളുമായി ചാടിയിറങ്ങി. ഒരുവന്‍ ദിവ്യയെ പിടിച്ചുകൊണ്ട് ഉള്ളില്‍ത്തന്നെ ആയിരുന്നു. “നിങ്ങള്‍ ചെന്ന് വണ്ടിയില്‍ നിന്നും ആ പെണ്‍കുട്ടിയെ ഇറക്കി നമ്മുടെ വണ്ടിയില്‍ കയറ്റ്..മറ്റൊന്നും നിങ്ങള്‍ ചെയ്യണ്ട..ഉം” വണ്ടിയില്‍ നിന്നും ഇറങ്ങിക്കൊണ്ട് പൌലോസ് കൂടെ ഉണ്ടായിരുന്ന പോലീസുകാരോട് പറഞ്ഞു. ഗുണ്ടകള്‍ അയാളുടെ നേരെ ഊരിപ്പിടിച്ച വാളുകളുമായി പാഞ്ഞടുത്തു. പൌലോസ് ജാഗരൂകനായി. അടുത്ത നിമിഷം ഒരു കുതിപ്പിന് വണ്ടിയുടെ ബോണറ്റില്‍ ചാടിക്കയറിയ പൌലോസ് അടുത്ത ചാട്ടത്തിന് അവരുടെ പിന്നിലെത്തി വെട്ടിത്തിരിഞ്ഞു. അയാളുടെ കാല്‍ ഒരുവന്റെ നടുവിന് ശക്തമായി പതിച്ചു. അവന്‍ മുഖമടിച്ച് വണ്ടിയിലേക്ക് വീണു. വെട്ടിത്തിരിഞ്ഞ മൂന്നുപേരില്‍ ഒരാളുടെ മൂക്ക് പൌലോസിന്റെ മുഷ്ടി തകര്‍ത്തു. അതെ സമയം തന്നെ മറ്റൊരുവന്റെ നാഭിയ്ക്ക് അയാളുടെ കാലും പതിഞ്ഞു കഴിഞ്ഞിരുന്നു. ആഞ്ഞു വെട്ടിയ നാലാമന്റെ വെട്ടില്‍ നിന്നും ഒഴിഞ്ഞ പൌലോസ് അവന്റെ കൈയില്‍ പിടിച്ച് തിരിച്ച് വടിവാള്‍ കൈക്കലാക്കി അവന്റെ തുടയില്‍ ആഞ്ഞു കുത്തി. നിലവിളിയോടെ അവന്‍ ഓടി. സൈക്കിളില്‍ അവിടെയെത്തി ദൂരെ നിന്നു നോക്കുകയായിരുന്ന അനുരാഗ് ഞെട്ടി വിറച്ചു നില്‍ക്കുകയായിരുന്നു. പൌലോസിന്റെ പ്രകടനം കണ്ട് തെല്ലൊന്ന് അറച്ച ഷാജി പോക്കറ്റില്‍ നിന്നും കത്തി വലിച്ചൂരി അയാളെ സമീപിച്ചു. പോലീസുകാര്‍ വണ്ടിയില്‍ ഉണ്ടായിരുന്നവനെ അടിച്ചു വീഴ്ത്തി ദിവ്യയെ
💬 Comments
View all comments