Chapter Title : മൃഗം 16 [Master]
തങ്ങളുടെ വണ്ടിയിലേക്ക് കയറ്റിക്കഴിഞ്ഞിരുന്നു ഇതിനകം. “നിങ്ങള്‍ രക്ഷപെട്ടോ..ഇവന്റെ കാര്യം ഞാനേറ്റു...” ഷാജി അടികൊണ്ട് വീണ തന്റെ അണികളോട് വിളിച്ചു പറഞ്ഞു. “ഏയ് നോട്ട് ഡൌണ്‍ ദ നമ്പര്‍..” തന്റെ നേരെ വന്ന ഷാജിക്ക് നേരെ കുതിച്ചുകൊണ്ട് പൌലോസ് പോലീസ്കാരോട് ഉറക്കെ പറഞ്ഞു. ഷാജി കത്തിയുമായി ചാടി വീണപ്പോള്‍ പൌലോസ് ഒഴിഞ്ഞുമാറി വട്ടം തിരിഞ്ഞു. അടുത്ത ചുവടില്‍ കാലുറപ്പിച്ച പൌലോസിന്റെ ഇടതുകാല്‍ ഷാജിയുടെ പള്ളയ്ക്ക് ആഞ്ഞു പതിച്ചു. ഒന്ന് വേച്ചുപോയ ഷാജി തിരിഞ്ഞ് ശക്തമായി പൌലോസിനെ അടിച്ചു. മാരുതി അപ്പോഴേക്കും നീങ്ങിക്കഴിഞ്ഞിരുന്നു. പൌലോസ് അടി തടഞ്ഞുകൊണ്ട് അവന്റെ മൂക്ക് ലാക്കാക്കി ആഞ്ഞിടിച്ചു. പക്ഷെ അഭ്യാസിയായ ഷാജി ഒഴിഞ്ഞു. മിന്നല്‍ പോലെ ചുവടു വച്ച് മാറിയ പൌലോസ് അവന്റെ കാല്‍മുട്ടിന്റെ ജോയിന്റില്‍ ചവിട്ടി. നിലത്തേക്ക് മുട്ടുകുത്തി വീണ ഷാജി പൌലോസിന്റെ കാലുകളില്‍ പിടിച്ചു വലിച്ചു. അയാള്‍ നിലത്തേക്ക് വീണപ്പോള്‍ ഷാജി ചാടി എഴുന്നേറ്റ് ഓടി. പൌലോസ് പിന്നാലെ കുതിച്ചു. “വണ്ടി എടുക്കടാ..............” ഷാജി അലറി. പൌലോസിന്റെ കൈയില്‍ റിവോള്‍വര്‍ പ്രത്യക്ഷപ്പെട്ടു. ഡസ്റ്റര്‍ ഇടതുവശത്തേക്ക് വെട്ടിത്തിരിഞ്ഞപ്പോള്‍ അതിന്റെ ഡോര്‍ തുറന്ന് ഷാജി ചാടിക്കയറി വണ്ടി വെടിയുണ്ട പോലെ കുതിച്ചു. പൌലോസ് തോക്കെടുത്ത് വെടിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും, പിന്നെ വിട്ടുകളഞ്ഞു. പക്ഷെ നമ്പര്‍ അയാള്‍ നോട്ട് ചെയ്തിരുന്നു. റിവോള്‍വര്‍ ഉറയില്‍ ഇട്ട ശേഷം പൌലോസ് ചെന്നു വയര്‍ലെസ് എടുത്ത് പോലീസ് കണ്ട്രോള്‍ റൂമിലേക്ക് സന്ദേശം നല്‍കി. മാരുതിയുടെയും ഷാജി പോയ വണ്ടിയുടെയും നമ്പരുകള്‍ അയാള്‍ അവര്‍ക്ക് നല്‍കി. വണ്ടികള്‍ എവിടെ കണ്ടാലും പിടികൂടണം എന്ന് നിര്‍ദ്ദേശം നല്‍കിയ ശേഷം അയാള്‍ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. ദിവ്യ ഭയന്നു വിറച്ച് അതിനുള്ളില്‍ ഉണ്ടായിരുന്നു. ദൂരെ മാറി എല്ലാം കണ്ടുകൊണ്ട് അനുരാഗ് നില്‍ക്കുന്നത് അവള്‍ പക്ഷെ കണ്ടിരുന്നില്ല. “കുട്ടീ..ആര്‍ യു ആള്‍ റൈറ്റ്..” പൌലോസ് അവളോട് ചോദിച്ചു. അവള്‍ തലയാട്ടി. ആ കണ്ണുകളില്‍ ഒരു ആരാധനാഭാവം ഉണ്ടായിരുന്നു. “ഹോസ്പിറ്റലില്‍ പോണോ....” പൌലോസ് വീണ്ടും ചോദിച്ചു. ‘വേണ്ട സര്‍...” അവള്‍ നന്ദിയോടെ അയാളെ നോക്കിപ്പറഞ്ഞു. വണ്ടി മുന്‍പോട്ടു നീങ്ങി. അനുരാഗിന്റെ സമീപം എത്തിയപ്പോള്‍ പൌലോസ് ബ്രേക്കിട്ടു. “ഇവനല്ലെടാ ആള്‍?” പിന്നിലിരുന്ന
💬 Comments
View all comments