Chapter Title : മൃഗം 16 [Master]
ചെറുപ്പക്കാരനോട് പൌലോസ് ചോദിച്ചു. “അതെ സര്‍..” “അവനെ ഇങ്ങു വിളിക്കടോ” ഒരു പോലീസുകാരനോട് പൌലോസ് പറഞ്ഞു. ദിവ്യ നോക്കി. അനുരാഗിനെ കണ്ടപ്പോള്‍ അവള്‍ക്ക് വെറുപ്പും പുച്ഛവും തോന്നി. ഹും..ഇവനെയാണ് താന്‍ വാസുവിന് ബദലായി കണ്ടത്. ശവം! വെറുതെ മസിലും പെരുപ്പിച്ചു നടക്കുന്ന ഷണ്ഡന്‍. അറപ്പോടെ അവള്‍ മനസ്സില്‍ പറഞ്ഞു. അനുരാഗ് പേടിച്ചു വിറച്ച് പോലീസുകാരന്റെ കൂടെ പൌലോസിനു സമീപമെത്തി. പൌലോസ് വണ്ടിയില്‍ നിന്നും ഇറങ്ങാതെ അവനെ അടിമുടി നോക്കി. “മൈനര്‍ പെണ്‍കുട്ടികളെ ലൈനടിച്ച് വഴിപിഴപ്പിക്കല്‍ ആണ് നിന്റെ ഹോബി അല്ലേടാ?” പൌലോസ് രൂക്ഷമായി അവനെ നോക്കി ചോദിച്ചു. “ഇ..ഇല്ല സര്‍..” അവന്‍ വിക്കി. “എത്ര പെണ്‍കുട്ടികളെ നീ ഇതുപോലെ വലവീശി പിടിച്ചിട്ടുണ്ട്?” “വേറെ ആരുമില്ല സര്‍” “പയ്യനായത് കൊണ്ട് ഞാന്‍ വിടുന്നു. നിന്റെ ചരിത്രം മൊത്തം അറിയാവുന്ന ഒരുത്തന്‍ പിന്നില്‍ ഇരിപ്പുണ്ട്..മേലാല്‍ നിന്നെ ഏതെങ്കിലും പെണ്ണിന്റെ കൂടെ അരുതാത്ത രീതിയില്‍ ഞാന്‍ കണ്ടാല്‍ അടിച്ചു പല്ല് കൊഴിക്കും..പോടാ...” അവന്‍ വിറയലോടെ തലയാട്ടിയിട്ട് വേഗം സ്ഥലം വിട്ടു. വണ്ടി മുന്‍പോട്ടു നീങ്ങി. “അവന്‍ കള്ളമാണ് സര്‍ പറഞ്ഞത്..ഇതിപ്പോള്‍ എട്ടാമത്തേയോ ഒമ്പതാമാത്തെയോ പെണ്ണാ ഈ കുട്ടി” പിന്നിലിരുന്ന ചെറുപ്പക്കാരന്‍ പറഞ്ഞു. “ഉം..ഏതായാലും നീ കറക്റ്റ് സമയത്ത് വിവരം തന്നത് കൊണ്ട് അവന്മാര്‍ക്ക് പണി നടത്താന്‍ പറ്റിയില്ല..” പൌലോസ് പറഞ്ഞു. ദിവ്യ അയാളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു. “ആ സൈക്കിള്‍ കുട്ടിയുടെതല്ലേ?” പാടത്തിനു നടുവില്‍ എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി നിലത്ത് കിടന്ന സൈക്കിളും ബാഗും ചൂണ്ടി പൌലോസ് ചോദിച്ചു. “അതെ സര്‍..” അവള്‍ പറഞ്ഞു. “ഡോ..ആ സൈക്കിള്‍ എടുത്ത് വണ്ടിയുടെ പിന്നില്‍ ഇട്..” ഒരു പി സിയോട് പൌലോസ് ആജ്ഞാപിച്ചു. അയാള്‍ ചെന്നു സൈക്കിള്‍ എടുത്ത് വണ്ടിയിലിട്ടു. വണ്ടി മുന്‍പോട്ടു നീങ്ങി. --------------- പരാതി എഴുതി നല്‍കിയ ശേഷം ശങ്കരന്‍ രുക്മിണി ദിവ്യ എന്നിവരെയും കൂട്ടി പൌലോസിന്റെ ക്യാബിനിലേക്ക് കയറി. “സാറേ എങ്ങനെ നന്ദി പറയണം എന്നറിയില്ല..സാറ് ആ സമയത്ത് അവിടെ എത്തിയില്ലായിരുന്നെങ്കില്‍ എന്റെ കുഞ്ഞിനെ അവന്മാര് കൊണ്ടുപോയേനെ..” കൈകള്‍ കൂപ്പി ശങ്കരന്‍ പറഞ്ഞു. രുക്മിണിയുടെ കണ്ണുകളില്‍ കടുത്ത ഭയം നിഴലിച്ചിരുന്നത് പൌലോസ് കണ്ടു.
💬 Comments
View all comments