0%

Chapter Title : മൃഗം 16 [Master]

Author : Master Read All Parts 3.6K

എന്ന് ശരിക്കൊന്നു മനസ്സിലാക്കി കൊടുക്കുകയും വേണം. അവനിങ്ങു വരട്ടെ. മട്ടാഞ്ചേരി സ്റ്റേഷന്‍ ആണ് അവനു കിട്ടാന്‍ പോകുന്നത്. നമ്മുടെ പിള്ളേര് കളിക്കുന്ന ഏരിയ..കഴുവര്‍ട മോനെ..നീ ഇങ്ങുവാ..നിനക്ക് ഞങ്ങള് വച്ചിട്ടുണ്ട്” സ്റ്റാന്‍ലി പകയോടെ പറഞ്ഞു. ---------- “വാസൂ..ദാ, പരാതിയുടെ കോപ്പി. പൌലോസ് നേരിട്ട് അയച്ചുകൊടുത്തതാണ്‌” പുന്നൂസ് കൈയിലിരുന്ന പേപ്പര്‍ വാസുവിന് നല്‍കിക്കൊണ്ട് പറഞ്ഞു. അയാള്‍ കമ്മീഷണര്‍ ഓഫീസില്‍ നിന്നും വരുകയായിരുന്നു. “നിങ്ങള്‍ പറഞ്ഞത് പോലെ തല്‍ക്കാലം ഇതിന്മേല്‍ നടപടി വേണ്ട എന്ന് ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. അവനത് സമ്മതിക്കുകയും ചെയ്തു. ഇനി എന്താണ് വേണ്ടതെന്നു വച്ചാല്‍ നിങ്ങള്‍ ചെയ്യുക..എനിക്ക് അര്‍ജന്റ് ആയി ഒരിടം വരെ പോകണം” പുന്നൂസ് പറഞ്ഞിട്ട് ഉള്ളിലേക്ക് പോയി. ഡോണ പൌലോസ് അയച്ച പരാതി വായിച്ചു നോക്കി. ദിവ്യയുടെ പേരും ഒപ്പും അതിലുണ്ടായിരുന്നു. “പെര്‍ഫക്റ്റ്. പോലീസിനെ ആക്രമിച്ച വിവരവും അയാള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്..വാസൂ..നമുക്ക് ഷാജിയെ കാണണം. ഇത് കാണിച്ച് നമുക്കവനോട് സംസാരിച്ചു നോക്കാം. ഇതിന്മേല്‍ നടപടി ഉണ്ടായാല്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ജയിലില്‍ കിടക്കേണ്ടി വരും എന്ന് അവനു മനസിലാകും എന്നാണ് എന്റെ വിശ്വാസം. വ്യക്തമായ സാക്ഷിമൊഴികള്‍ ഉള്ള കേസാണ്..ഊരിപ്പോരാന്‍ പറ്റില്ല എന്ന് പറഞ്ഞുനോക്കാം..അവന്റെ പ്രതികരണം അറിയാമല്ലോ” ഡോണ പറഞ്ഞു. “ഡോണ..നീ വരണ്ട. കാരണം അവന്റെ വാപ്പയ്ക്ക് കൊടുത്ത സമ്മാനത്തിനുള്ള മറുപടി അവന്‍ എനിക്ക് തരാന്‍ നോക്കും. അപ്പോള്‍ നീ കൂടെ ഉണ്ടാകുന്നത് അസൌകര്യമാണ്.” വാസു പറഞ്ഞു. ഡോണ അവനെ നോക്കി ചിരിച്ചിട്ട് ഇങ്ങനെ പറഞ്ഞു: “മോനെ വാസൂ..ഞാന്‍ ആരെയും തല്ലാന്‍ പോകില്ലെങ്കിലും എന്റെ തടി സ്വയം സൂക്ഷിക്കാന്‍ എനിക്കറിയാം..കുറച്ചുകാലം കുങ്ങ്ഫൂ അഭ്യസിക്കാന്‍ ഈയുള്ളവള്‍ പോയിട്ടുണ്ട്..വേണ്ടി

💬 Comments

View all comments