Chapter Title : മൃഗം 16 [Master]
വന്നാല്‍ നിനക്കിട്ടും ഞാനൊന്നു തരും”. “അയ്യോ..എന്നെ ഒന്നും ചെയ്യണ്ട. വല്ലവനും കൊല്ലാനോ തല്ലാനോ വന്നാല്‍ സ്വന്തം തടിയെങ്കിലും നോക്കിക്കോണം. എന്നാല്‍ ശരി...നമുക്ക് പൊയ്ക്കളയാം” “എടാ ഇതില്‍ അവന്‍ വീണില്ല എങ്കില്‍..എന്താണ് അടുത്ത പടി?’ ഡോണ സംശയത്തോടെ ചോദിച്ചു. “മോളെ കുഞ്ഞു പുന്നൂസേ..നിന്നോട് ഞാന്‍ പറഞ്ഞു അത് ഞാന്‍ നോക്കിക്കോളാമെന്ന്.. അത് പക്ഷെ എന്റെ അറ്റകൈപ്രയോഗം ആയിരിക്കും..അതില്‍ അവനല്ല, അവന്റെ ഉപ്പൂപ്പ വരെ വീഴും..നീ വാ..സമയം കളയണ്ട” വാസു പോകാന്‍ എഴുന്നേറ്റു. “പപ്പാ..മമ്മീ..ഞങ്ങള്‍ പുറത്തോട്ടു പോകുകയാണ്” ഡോണ വിളിച്ചു പറഞ്ഞു. “മോനെ വാസൂ..അത്താഴം ഇവിടെ നിന്നു കഴിക്കണം കേട്ടോ” റോസ്ലിന്‍ പുറത്തേക്ക് വന്നുപറഞ്ഞു. “ശരി അമ്മെ..ഞാന്‍ ഗോപലന്‍ ചേട്ടനോട് പറഞ്ഞേക്കാം ഇന്ന് വൈകിട്ട് ശാപ്പാട് വേണ്ടെന്ന്” “ശരി മോനെ..പോയിട്ട് വാ” സമയം വൈകുന്നേരം ആറരമണി കഴിഞ്ഞിരുന്നു. വാസു ബൈക്ക് സ്റ്റാര്‍ട്ട് ആക്കി. ഡോണ പിന്നില്‍ കയറിയിരുന്നപ്പോള്‍ അവന്‍ അത് റോഡിലേക്ക് ഓടിച്ചിറക്കി.
💬 Comments
View all comments