0%

Chapter Title : മൃഗം 17 [Master]

Author : Master Read All Parts 1632

അരികിലെത്തി അവളുടെ കണ്ണീര്‍ തുടച്ചുകൊണ്ട് ചോദിച്ചു. ഡോണ എന്തോ പറയാന്‍ വന്നെങ്കിലും ശബ്ദം അവളുടെ തൊണ്ടയില്‍ കുരുങ്ങി. അവളുടെ കണ്ഠം ഇടറിപ്പോയി. മകളെ മുന്‍പൊരിക്കലും വികാരാധീനയായി കണ്ടിട്ടില്ലാത്ത പുന്നൂസ് ചോദ്യഭാവത്തില്‍ വാസുവിനെ നോക്കി. അവളോട്‌ തന്നെ ചോദിക്ക് എന്നവന്‍ കണ്ണ് കാണിച്ചു. “ഒരു മിനിറ്റ് അമ്മെ” ഡോണ ഡൈനിംഗ് റൂമില്‍ ചെന്ന് കുറച്ചു വെള്ളം കുടിച്ച ശേഷം തിരികെയെത്തി. തുടര്‍ന്ന് അവള്‍ ഷാജിയെ കാണാന്‍ പോയതും പിന്നീട് നടന്ന സംഭവങ്ങളും അവരെ വിവരിച്ചു പറഞ്ഞു കേള്‍പ്പിച്ചു. ഷാജി അവസാനം നടത്തിയ ഭീഷണിയും വാസു അവനു നല്‍കിയ മറുപടിയും അടിയും അവള്‍ സ്വയം പറയാതെ അതിന്റെ വീഡിയോ മൊബൈലില്‍ അവരെ കാണിച്ചു. ““തൊടില്ല നീ..നീയെന്നല്ല ഒരു നായിന്റെ മോനും....അങ്ങനെ ചിന്തിക്കാന്‍ പോലും നീ ധൈര്യപ്പെടില്ല....മനസ്സിലായോടാ കഴുവര്‍ട മോനെ..നിന്റെ നിഴല്‍ വീഴില്ല എന്റെ ഈ പെങ്ങളുടെ ദേഹത്ത്..പട്ടിക്കഴുവേറീ.....” വാസുവിന്റെ ഗര്‍ജ്ജനം കണ്ട് പുന്നൂസും റോസ്‌ലിനും ഞെട്ടി. ഒപ്പം തങ്ങളുടെ മകളെ സ്വന്തം പെങ്ങളെപ്പോലെ കാണുന്ന അവന്റെ മനസിസ്ന്റെ വലിപ്പം അവരുടെ മനസും കണ്ണുകളും ഒരേപോലെ നിറച്ചു. “എനിക്കൊരു സഹോദരനോ സഹോദരിയോ ഇല്ലല്ലോ എന്ന് പറഞ്ഞപ്പോഴെല്ലാം പപ്പയും മമ്മിയും പറഞ്ഞത് അതിനുള്ള വിധി എനിക്കില്ലാതെ പോയെന്നല്ലേ; ഇല്ല..ഒരിക്കലും എന്റെ ഒരു ആഗ്രഹവും ദൈവം സാധിച്ചു തരാതിരുന്നിട്ടില്ല. കണ്ടോ പപ്പാ..കണ്ടോ മമ്മി..ഇതാണെന്റെ സഹോദരന്‍. ഒരുത്തന്‍, നൂറു പേര്‍ക്ക് തുല്യനായ ഒരുത്തന്‍..അതാണെന്റെ ബ്രദര്‍” ഡോണ വാസുവിന്റെ കവിളില്‍ അമര്‍ത്തി ചുംബിച്ചു. “ഇവളെന്നെ സ്നേഹിച്ചു കൊല്ലുമല്ലോ സാറെ” തമാശ പോലെയാണ് പറഞ്ഞതെങ്കിലും അവന്റെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. “മോനെ; നിന്നെ എനിക്ക് നല്‍കിയ ഗീവര്‍ഗീസ് അച്ചനോട് ഞാന്‍ തീര്‍ത്താല്‍ തീരാത്തതുപോലെ കടപ്പെട്ടിരിക്കുന്നു. നീ എനിക്കും റോസ്‌ലിനും ഞങ്ങള്‍ക്ക് ഉണ്ടാകാതെ പോയ ഒരു മകന്‍ തന്നെ ആയിരിക്കും ഇനിമേല്‍. എന്റെ മോളെ പ്രസവിക്കുന്ന സമയത്ത്, റോസ്‌ലിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. പ്രസവം അല്‍പം കോമ്പ്ലിക്കെറ്റഡായിരുന്നു.

💬 Comments

View all comments