Chapter Title : മൃഗം 16 [Master]
മൃഗം 16 Mrigam Part 16 Crime Thriller Novel | Author : Master
Previous Parts

“ഏയ്..വിടവളെ” സൈക്കിളില്‍ നിന്നും ചാടി ഇറങ്ങിയ അനുരാഗ് അവര്‍ക്ക് നേരെ കുതിച്ചുകൊണ്ട് അലറി. വണ്ടിയുടെ ഉള്ളിലായ ദിവ്യയെ അവന്‍ പുറത്തേക്ക് വലിച്ച് ഇറക്കാന്‍ കഠിനമായി ശ്രമിച്ചു. പക്ഷെ അതിനിടെ ഉള്ളിലിരുന്ന ഒരു ഗുണ്ട അവന്റെ നാഭിക്ക് നോക്കി ചവിട്ടി. അനുരാഗ് നിലത്തേക്ക് മലര്‍ന്നടിച്ചു വീണു. ദിവ്യ അവന്‍ വീഴുന്നത് കണ്ടു നിലവിളിക്കാന്‍ നോക്കിയെങ്കിലും വായ മൂടിയിരുന്നതിനാല്‍ അവളുടെ ശബ്ദം തൊണ്ടയില്‍ത്തന്നെ കുരുങ്ങി. വീണിടത്ത് നിന്നും ചാടി എഴുന്നേറ്റ് അനുരാഗ് വീണ്ടും ചെന്നപ്പോള്‍ വീണ്ടും അയാള്‍ അവനെ ചവിട്ടി. അവന്‍ നിലതെറ്റി താഴെ വീണു. “പോയി പണി നോക്കടാ ചീള് ചെക്കാ...വണ്ടി വിടടാ...” അവന്‍ കതക് വലിച്ചടച്ചുകൊണ്ട് പറഞ്ഞു. ചവിട്ടുകൊണ്ട് വീണ അനുരാഗ് എഴുന്നേറ്റ് നിസ്സഹായനായി നോക്കുന്നത് ദിവ്യ കാണുന്നുണ്ടായിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ അവന്‍ പകച്ചു നില്‍ക്കുമ്പോള്‍ വാന്‍ അല്‍പ്പം മുന്‍പോട്ടു മാറി ബ്രേക്കിട്ടു. അങ്ങോട്ട് ഓടാനായി ആഞ്ഞ അനുരാഗ് മറ്റൊരു വാഹനം തന്റെ സമീപം ടയറുകള്‍ ഉരച്ച് നില്‍ക്കുന്ന ശബ്ദം കേട്ടു ഞെട്ടിത്തിരിഞ്ഞു. അതില്‍ നിന്നും ഷാജി ഒരു ചിരിയോടെ പുറത്തിറങ്ങി. “ഡാ..നിന്നെപ്പോലെ ഉള്ള ചോക്കലേറ്റ് പീസുകള്‍ പഠിക്കേണ്ട സമയത്ത് പ്രേമിച്ചു നടക്കരുത്..കേട്ടല്ലോ..ഉം വീട്ടീപ്പോ...” പറഞ്ഞതും ഷാജിയുടെ ശക്തമായ കരം അനുരാഗിന്റെ കവിളത്ത് ആഞ്ഞുപതിച്ചതും ഒരുമിച്ചായിരുന്നു. അവന്‍ റോഡില്‍ നിന്നും ഒരു പന്തുപോലെ പാടത്തേക്ക് തെറിച്ചു വീഴുന്നത് കണ്ട ദിവ്യ കുതറിച്ചാടി ഉറക്കെ നിലവിളിച്ചു. പക്ഷെ അവള്‍ വായ തുറന്നപ്പോള്‍ത്തന്നെ അവളെ പിടിച്ചിരുന്നവര്‍ അത് പൊത്തിക്കഴിഞ്ഞിരുന്നു. “വണ്ടി എടുക്കടാ” ഷാജി ഉള്ളില്‍ കയറി ആജ്ഞാപിച്ചു. അല്‍പം മുന്‍പിലായി നിര്‍ത്തിയിട്ടിരുന്ന വാന്‍ ഷാജി അവന്റെ വണ്ടിയില്‍ കയറിയപ്പോള്‍ മുന്‍പോട്ടു നീങ്ങി. അതിനു പിന്നാലെ ഷാജിയുടെ വണ്ടിയും. ചെളിയിലേക്ക് വീണ അനുരാഗ് മൂക്കില്‍ നിന്നും ചോര ഒലിപ്പിച്ചുകൊണ്ട് ഉരുണ്ട് പിരണ്ട് എഴുന്നേറ്റ് മുകളില്‍ കയറിയപ്പോള്‍ വണ്ടികള്‍ മുന്‍പോട്ടു നീങ്ങിക്കഴിഞ്ഞിരുന്നു. എന്തെങ്കിലും ചെയ്യാനുള്ള ശക്തി നഷ്ടമായിക്കഴിഞ്ഞിരുന്ന അവന്‍ മുഖത്തെ ചോര തുടച്ച് ഉറക്കെ കരഞ്ഞുകൊണ്ട് സൈക്കിള്‍ എടുത്തു. വണ്ടികള്‍ ഏതാണ്ട് പാടത്തിന്റെ
💬 Comments
View all comments