Chapter Title : മൃഗം 17 [Master]
ഒരു പ്രയോഗം. എന്ത് തന്നെ ചെയ്താലും അവന് അതോടെ തീരരുത്, പക്ഷെ വീഴണം. പിന്നെ ഇന്ന് കാണുന്ന രൂപത്തില്‍ ഒരിക്കലും അവന് എഴുന്നേല്ക്കാന് പാടില്ല” അര്ജ്ജുന് തന്റെ പങ്കാളികളെ നോക്കി പറഞ്ഞു. “അതെ. അതാണ് നല്ലത്. ഷാജി മരിച്ചാലും വാസു എന്ന ഭീഷണി നമ്മുടെ മുന്പില് നിലനില്ക്കും. അതുകൊണ്ട് അവനെയാണ് നമ്മള് ഒതുക്കേണ്ടത്. ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഷാജിയെ ഇവിടെ നിന്നും എങ്ങോട്ടെങ്കിലും മാറ്റണം. നമ്മള് വാസുവിനെ വീല്‍ ചെയറിലോ കട്ടിലിലോ ആക്കുന്നത് വരെ അവന് അവന്റെ കൈയില്‍ പെടാന്‍ പാടില്ല” സ്റ്റാന്‍ലി പറഞ്ഞു. “ഷാജിയെ ഞാന്‍ അച്ഛന്റെ അടുത്തേക്ക് അയച്ചോളാം; മംഗലാപുരത്തേക്ക്. നാളെത്തന്നെ; വാസുവിനെ കിടത്തുന്നത് വരെ അവനവിടെ നില്ക്കട്ടെ” അര്ജ്ജുന് അവരെ നോക്കി. “അത് മതി. ഇനിയുള്ളത് വാസുവാണ്. ആദ്യം അവന് താമസിക്കുന്ന സ്ഥലം നമുക്ക് കണ്ടെത്തണം. പിന്നെ അവന്റെ ഓരോ ദിവസത്തെയും പരിപാടി മനസിലാക്കണം. അവനെ നിരീക്ഷിക്കാന്‍ പറ്റിയ ആരെ എങ്കിലും ഏര്‍പ്പാട് ചെയ്യണം. അതിനു ശേഷം അവനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആലോചിക്കാം. എന്റെ അഭിപ്രായത്തില്‍ ഒരു വാഹനാപകടമായിരിക്കും സുരക്ഷിതം. അഥവാ തട്ടിപ്പോയാലും നമ്മളെ സംശയിക്കില്ലല്ലോ? പക്ഷെ ഉപയോഗിക്കുന്ന വണ്ടിയും നമ്മളും തമ്മില്‍ യാതൊരു ബന്ധവും പാടില്ല. അതേപോലെ നമുക്ക് നേരില്‍ പരിചയമില്ലാത്ത ഏതെങ്കിലും പുറം പാര്‍ട്ടിയെ ഈ പണി ഏല്‍പ്പിക്കുന്നതാകും ബുദ്ധി. എന്ത് പറയുന്നു?” മാലിക്ക് ചോദിച്ചു. “അതെ; അതുമതി. അച്ഛന്റെ കെയറോഫില്‍ മംഗലാപുരത്തു നിന്നും ഒരു ടീമിനെ ഞാന്‍ വരുത്താം. അവനും അവളും കൂടി വണ്ടിയില്‍ പോകുന്ന സമയത്ത് ചെറിയ ഒരു അപകടം. കഴിവതും മരണം ഉണ്ടാക്കാതെ
💬 Comments
View all comments