0%

Chapter Title : മൃഗം 19 [Master]

Author : Master Read All Parts 3.4K

എങ്കില്‍ നിനക്കറിയാവുന്ന വിവരം അയാളുടെ സുപ്പീരിയര്‍ ഓഫീസറെ അറിയിക്കാം” “ശരി പപ്പാ..വാസൂ വാ..നമുക്ക് പോകാം” ഡോണ പോകാന്‍ തയാറെടുത്തുകൊണ്ട് പോയി മുഖം കഴുകി. “വാസൂ..ബൈക്കില്‍ പോകുമ്പോള്‍ വളരെ സൂക്ഷിക്കണം. ആപത്ത് നിങ്ങളുടെ ചുറ്റുമുണ്ട്. ആ അധമന്മാര്‍ എന്ത് ചെയ്യാനും മടിക്കാത്തവരാണ്. നിങ്ങള്‍ക്കെതിരെ ഉള്ള അവന്മാരുടെ നിശബ്ദത വളരെ സൂക്ഷിക്കണം..” പുന്നൂസ് വാസുവിനെ ഓര്‍മ്മപ്പെടുത്തി. “പേടിക്കണ്ട സാറെ..ഞാന്‍ കരുതലോടെ തന്നെയാണ് സഞ്ചരിക്കുന്നത്” “പപ്പാ..മമ്മീ..ഞങ്ങള്‍ പോയിട്ട് വരാം..വാ വാസൂ..ആദ്യം നമുക്ക് ഹോസ്പിറ്റലില്‍ പോകാം” ഡോണ ബാഗുമായി പുറത്തേക്ക് ഓടിയിറങ്ങി. ഇരുവരും പടികടന്നു പോകുന്നത് നോക്കി നിന്ന ശേഷം പുന്നൂസും ഭാര്യയും ഉള്ളിലേക്ക് കയറി. ഡോണയും വാസുവും ആശുപത്രിയില്‍ ചെല്ലുമ്പോള്‍ അസീസ്‌ കട്ടിലില്‍ കിടന്നു കരയുകയായിരുന്നു. അവന്റെ ദേഹത്ത് അവിടവിടെ മരുന്ന് വച്ചു കെട്ടി, കൈയില്‍ പ്ലാസ്റ്റര്‍ ഇട്ട സ്ഥിതിയില്‍ ആയിരുന്നു. ഡോണയെയും വാസുവിനെയും കണ്ടപ്പോള്‍ അവന്‍ ഉറക്കെ കരഞ്ഞു. “എന്റെ മീനു എന്നെ വിട്ടു പോയി മാഡം..ഞാനവളെ സ്നേഹിച്ചു തുടങ്ങിയപ്പോഴേക്കും, അവളെ മനസിലാക്കി വന്നപ്പോഴേക്കും എന്നെ തനിച്ചാക്കി അവള് പൊയ്ക്കളഞ്ഞു....എന്റെ മീനൂനെ എനിക്ക് നഷ്ടമായി..ഹയ്യോ..” അവന്‍ കുട്ടികളെപ്പോലെ അലമുറയിട്ടു കരഞ്ഞു. വാതില്‍ക്കല്‍ കാവലുണ്ടായിരുന്ന പോലീസുകാര്‍ ഡോണയുടെ ഐഡി പരിശോധിച്ച ശേഷമാണ് അവളെ ഉള്ളിലേക്ക് കയറാന്‍ അനുവദിച്ചത്. അവള്‍ അസീസിന്റെ അരികിലെത്തി അവന്റെ കൈയില്‍ പിടിച്ചു. അതോടെ അവന്റെ സകല നിയന്ത്രണവും പോയി. അവന്‍ ഉറക്കെയുറക്കെ കരഞ്ഞു. ഡോണയുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ ധാരയായി ഒഴുകി. കുറെ നേരം അവന്റെ അരികില്‍ മൌനമായി നിന്ന ശേഷം അവള്‍ വാസുവിനെയും കൂട്ടി പുറത്തിറങ്ങി. ഡ്യൂട്ടി ഡോക്ടര്‍ വരുന്നത് കണ്ടപ്പോള്‍ ഡോണ നിന്നു. “ഡോക്ടര്‍..അവനു

💬 Comments

View all comments