Chapter Title : മൃഗം 19 [Master]
ഇങ്ങനെയൊക്കെ സംസാരിക്കുന്നത് മോശമാണ്. അവള്‍ വെറും പാവമാണ് സര്‍. സാറ് കണ്ടിട്ടുള്ള ഏതെങ്കിലും പത്രക്കാരോ ടിവിക്കാരോ കാണിച്ചിട്ടുള്ള മോശം പെരുമാറ്റം വച്ച് ഇവളെയും കാണല്ലേ..ഞാന്‍ പറയുന്നത് ശരിയോ തെറ്റോ എന്ന് സാറ് ഇന്നല്ലെങ്കില്‍ നാളെ മനസ്സിലാക്കും..” അവന്‍ പറഞ്ഞു. “ഹും..നീ ആകെ കണ്ടിട്ടുള്ള പത്രക്കാരി ഇവള്‍ മാത്രമായിരിക്കും; എന്നാല്‍ എന്റെ കാര്യത്തില്‍ അങ്ങനെയല്ല. നാളെ നീയും ഈ വര്‍ഗ്ഗത്തില്‍ പെട്ട കുറെ എണ്ണത്തിനെ അറിയുമ്പോള്‍ ഞാന്‍ എന്തുകൊണ്ട് ഇങ്ങനെ പറയുന്നു എന്ന് മനസിലാക്കും. തല്‍ക്കാലം നീ പോ..” വാസു അയാളെ ഒന്ന് നോക്കിയ ശേഷം പുറത്തിറങ്ങി. “അയാള്‍ ഈഗോയുടെ മജിസ്ട്രേറ്റ് ആണ്..വൃത്തികെട്ടവന്‍” വാസുവിന്റെ ഒപ്പം ബൈക്കില്‍ പോകവേ ഡോണ പറഞ്ഞു. “അങ്ങേര്‍ക്ക് പത്രക്കാരോടും ടിവിക്കാരോടും എന്തോ കടുത്ത വൈരാഗ്യമുണ്ട്. അതാണ് കാരണം. ആ ധാരണ ശരിയല്ല എന്ന് നീ തെളിയിച്ചു കൊടുക്കണം...” വാസു പറഞ്ഞു. “എന്തിന്? പോകാന്‍ പറ അയാള്‍. എനിക്ക് ആരെയും ഒന്നും തെളിയിച്ചു കൊടുക്കേണ്ട ആവശ്യമില്ല. നീ ഹോസ്പിറ്റലിലേക്ക് പോ..നമുക്ക് മീനയുടെ സംസ്കാരത്തിന് വേണ്ടത് ചെയ്യണം..” ബൈക്ക് ലേക്ക് ഷോര്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി കുതിച്ചു. --------------- “കദളി ചെങ്കദളി പൊന്‍ കദളി പൂ വേണോ...” ദിവാകരന്‍ ഗ്ലാസ് തലയില്‍ വച്ചുകൊണ്ട് നൃത്തം ചെയ്തു. മുസ്തഫയും രവീന്ദ്രനും മൊയ്തീനും അയാളുടെ ആട്ടം കണ്ടു തലയറഞ്ഞു ചിരിച്ചു. “ഇയാള് വലിയൊരു പാട്ടുകാരന്‍ ആണല്ലോ..എടൊ ദിവാകരാ താന്‍ ആ മാനസമൈനെ ഒന്ന് പാടടോ” രവീന്ദ്രന്‍ ഗ്ലാസിലേക്ക് മദ്യം ഒഴിച്ചുകൊണ്ടു പറഞ്ഞു. നാലുപേരും ദിവാകരന്റെ വീട്ടിലായിരുന്നു. ഉറച്ച ശബ്ദത്തില്‍ ടിവി സീരിയല്‍ കാണുകയായിരുന്ന ദിവാകരന്റെ അമ്മ പുറത്ത് വരാന്തയില്‍ നടക്കുന്ന ആഘോഷം അറിയുന്നുണ്ടായിരുന്നില്ല. “സാറെ അത് ദുഖഗാനം ആണ്; ഇന്ന് അടിച്ചു പൊളിക്കേണ്ട ദിവസമല്ലേ..ആ മാരണം പൌലോസ് മാറിപ്പോയതിന്റെ സന്തോഷം ആഘോഷിക്കാന്‍ കൂടിയ നമ്മള്‍ ദുഖഗാനമാണോ പാടേണ്ടത്..അടി എന്നടി റാക്കമ്മ..” അയാള്‍ അടുത്ത പാട്ട് തുടങ്ങി. മറ്റുള്ളവര്‍ അയാള്‍ക്ക് താളം പിടിച്ചു കൊടുത്തു. ഗ്ലാസ് കാലിയായപ്പോള്‍ ദിവാകരന്‍ വന്നിരുന്നു. “ഒന്നൂടെ ഒഴി സാറെ” അയാള്‍ പറഞ്ഞു. രവീന്ദ്രന്‍ അയാളുടെ ഗ്ലാസിലേക്കു മദ്യം ഒഴിച്ചപ്പോള്‍ മൊയ്തീന്‍ കോഴിക്കാല്‍ കടിച്ചു വലിക്കുകയായിരുന്നു. “രാമദാസ് സാറ്
💬 Comments
View all comments