Chapter Title : മൃഗം 19 [Master]
വാസു കൊളമാക്കി. ഇനി മെല്ലെ അവളെ ലൈനാക്കി എടുക്കാന്‍ അവനോടു പറയണം. പെണ്ണ് ഒരുമ്പെട്ട സാധനമാടോ..അവളെ കിട്ടിയില്ലെങ്കില്‍ ചത്തു കഴിഞ്ഞാല്‍ എന്റെ ആത്മാവിനു പോലും ശാന്തി കിട്ടത്തില്ല” ദിവ്യയുടെ മധുര സ്മരണ അയവിറക്കി രവീന്ദ്രന്‍ പറഞ്ഞു. “ങാ സാറേ..എന്റെ അനന്തിരവനും കൂട്ടര്‍ക്കും രണ്ടുതവണ പിഴച്ചു. ഒന്നാം തവണ അവള് തന്നെ രക്ഷപെട്ടെങ്കില്‍ രണ്ടാം തവണ പൌലോസ് ആയിരുന്നു കുഴപ്പമുണ്ടാക്കിയത്. അവര്‍ മൂന്നാമതും ഇവിടെത്തും. അവളെ അവര് കൊണ്ട് പോകുന്നതിനു മുന്‍പ് നിങ്ങള്‍ ആഗ്രഹം സാധിച്ചോണം. പിന്നെ എന്നോട് ഞഞ്ഞാപിഞ്ഞാ പറയരുത്” മുസ്തഫ ഓര്‍മ്മിപ്പിച്ചു. “ഒടുക്കത്തെ ഭാഗ്യമാണ് അവള്‍ക്ക്. ഞാനും അവള്‍ കാരണം ഡെവിള്‍സിനെ കഴിവില്ലാത്തവര്‍ എന്ന് ധരിച്ചിരുന്നു. പക്ഷെ അവന്മാരുടെ ശരിയായ ചരിത്രം ഈ അടുത്തിടെ ആണ് ഞാന്‍ അറിയുന്നത്. കൊച്ചിയല്ല, കേരളത്തില്‍ അവന്മാരെപ്പോലെ കൊടും ക്രിമിനലുകള്‍ വേറെ ഇല്ല. ആ അവരുടെ കൈയില്‍ നിന്നും രണ്ട് തവണ രക്ഷപെടുക എന്ന് പറഞ്ഞാല്‍ ചില്ലറ ഭാഗ്യമൊന്നുമല്ല..” രവീന്ദ്രന്‍ മദ്യം സിപ് ചെയ്യുന്നതിനിടെ പറഞ്ഞു. “അതെ സാറേ..അവര്‍ക്ക് ആദ്യമായാണ് ഇതുപോലെ ഒരു തോല്‍വി ഉണ്ടാകുന്നത്. അതുമൊരു സാദാ പെണ്ണിന്റെ മുന്‍പില്‍. അവന്മാര്‍ക്ക് വാശി കൂടിയിരിക്കുകയാണ്. എന്ത് വില കൊടുത്തും അവളെ പൊക്കിക്കൊണ്ട് പോകാന്‍ തന്നെയാണ് അവരുടെ തീരുമാനം. ഇത്തവണ അവര്‍ക്ക് പിഴയ്ക്കില്ല. പൌലോസ് ഇവിടെ നിന്നും പോകാനായി കാത്തിരിക്കുകയായിരുന്നു അവര്‍. അതുകൊണ്ട് ഏതു സമയവും അവരിവിടെ എത്താം. എത്തിയാല്‍ പിന്നെ അവളെ നിങ്ങള്‍ക്ക് ഒരിക്കലും കിട്ടില്ല..അവര്‍ മതിവരുന്നത് വരെ ഉപയോഗിച്ചിട്ടു വല്ലവര്‍ക്കും വില്‍ക്കും..വിറ്റാല്‍ ലക്ഷങ്ങള്‍ അല്ല, കോടികള്‍ തന്നെ കൊടുക്കാന്‍ ആള് കാണും..അത്രയ്ക്ക് പീസല്ലേ പെണ്ണ്” ദിവാകരന്‍ ആര്‍ത്തിയോടെ
💬 Comments
View all comments