Chapter Title : മൃഗം 19 [Master]
ഒന്ന് പാടടോ” രവീന്ദ്രന്‍ ഗ്ലാസിലേക്ക് മദ്യം ഒഴിച്ചുകൊണ്ടു പറഞ്ഞു. നാലുപേരും ദിവാകരന്റെ വീട്ടിലായിരുന്നു. ഉറച്ച ശബ്ദത്തില്‍ ടിവി സീരിയല്‍ കാണുകയായിരുന്ന ദിവാകരന്റെ അമ്മ പുറത്ത് വരാന്തയില്‍ നടക്കുന്ന ആഘോഷം അറിയുന്നുണ്ടായിരുന്നില്ല. “സാറെ അത് ദുഖഗാനം ആണ്; ഇന്ന് അടിച്ചു പൊളിക്കേണ്ട ദിവസമല്ലേ..ആ മാരണം പൌലോസ് മാറിപ്പോയതിന്റെ സന്തോഷം ആഘോഷിക്കാന്‍ കൂടിയ നമ്മള്‍ ദുഖഗാനമാണോ പാടേണ്ടത്..അടി എന്നടി റാക്കമ്മ..” അയാള്‍ അടുത്ത പാട്ട് തുടങ്ങി. മറ്റുള്ളവര്‍ അയാള്‍ക്ക് താളം പിടിച്ചു കൊടുത്തു. ഗ്ലാസ് കാലിയായപ്പോള്‍ ദിവാകരന്‍ വന്നിരുന്നു. “ഒന്നൂടെ ഒഴി സാറെ” അയാള്‍ പറഞ്ഞു. രവീന്ദ്രന്‍ അയാളുടെ ഗ്ലാസിലേക്കു മദ്യം ഒഴിച്ചപ്പോള്‍ മൊയ്തീന്‍ കോഴിക്കാല്‍ കടിച്ചു വലിക്കുകയായിരുന്നു. “രാമദാസ് സാറ് രണ്ട് മൂന്ന്‍ ദിവസത്തിനകം ചാര്‍ജ്ജ് എടുക്കും. നമുക്ക് എന്ത് സഹായം വേണേലും സാറ് ചെയ്ത് തരും. ഇനി ഇവിടെ നമ്മുടെ ഭരണമാണ് സാറേ നടക്കാന്‍ പോകുന്നത്.” മുസ്തഫ ആടിന്റെ കരളു വറുത്തത് എടുത്ത് വായിലേക്ക് ഇടുന്നതിനിടെ പറഞ്ഞു. “അവന്റെയും ആ നാറി വാസുവിന്റെയും ശല്യം പാടെ ഇല്ലാതായതോടെ എനിക്കിനി അവളുടെ വീട്ടില്‍ കേറി ഒന്ന് മേയണം. എത്ര നാളായി ഞാന്‍ കൊതിച്ചു കൊതിച്ചു നടക്കുകയാണ്..ഹോ..എന്റെ സാറെ ആ പെണ്ണിനെ ഓര്‍ത്തോര്‍ത്താണ് ഞാനിത്ര മെലിഞ്ഞത്. അവള് മാത്രമോ? എന്റെ ചേട്ടത്തി എന്താ ഉരുപ്പടി? ഇനി ഒട്ടും പേടിക്കാതെ എനിക്കങ്ങോട്ട് ചെല്ലാം..ചേട്ടനോട് കുറച്ച് സ്നേഹം കൂടുതല് കാണിക്കണം.ഹ്മം” ദിവാകരന്‍ വികരപരവശനായി പറഞ്ഞു. “എടൊ താന്‍ ഒറ്റയ്ക്ക് അങ്ങ് തിന്നല്ലേ അവളെ; എന്റെയും വലിയ ഒരു മോഹമാടോ അവള്‍. എന്റെ മോനും അവളും തമ്മില്‍ ലൈനായിരുന്നു. പക്ഷെ എല്ലാം ആ പരനാറി
💬 Comments
View all comments