Chapter Title : മൃഗം 19 [Master]
കഴിച്ചു എന്ന കാരണം കൊണ്ട് അവളുടെ മാതാപിതാക്കള്‍ മരിച്ചിട്ട് പോലും എത്തിയിരുന്നില്ല. അസീസിന്റെ വീട്ടുകാരും അതെ നിലപാടില്‍ തന്നെ ആയിരുന്നു. അവരുടെ അയലത്തുകാരില്‍ ചിലര്‍ വീട്ടില്‍ ശരീരം വച്ചപ്പോള്‍ വന്നു കണ്ടിട്ട് പോയി എങ്കിലും ഉള്ളിന്റെ ഉള്ളില്‍ വേശ്യാവൃത്തി നടത്തിയിരുന്ന അവളോട് എല്ലാവര്‍ക്കും പുച്ഛമായിരുന്നു. “ബോഡി കൊണ്ട് പോട്ടെ” ഒരു ജോലിക്കാരന്‍ വാസുവിനെയും ഡോണയെയും നോക്കി ചോദിച്ചു. “എന്റെ മീനു..എന്റെ പൊന്നുമോളെ..നീ എന്നെ വിട്ടിട്ടു പോവാണോ..അയ്യോ എന്നെ തനിച്ചാക്കി നീ പോകല്ലേ..എന്റെ ചക്കരെ.എന്റെ മുത്തെ..” അസീസ് ഭ്രാന്തനെപ്പോലെ അവളെ തെരുതെരെ ചുംബിച്ചു. വാസുവിനും കൂടെ നിന്ന പോലീസുകാര്‍ക്കും പോലും കണ്ണീര്‍ തടയാന്‍ കഴിഞ്ഞില്ല. അവന്റെ ദുഖത്തിന്റെ ആഴം അവരുടെ മനസിനെ തകര്‍ത്തിരുന്നു. “അസീസ്..മതി..മാറ്..അവര്‍ അവളെ കൊണ്ടുപോകട്ടെ” ഡോണ അസീസിന്റെ കൈയില്‍ പിടിച്ചുകൊണ്ട് പറഞ്ഞു. അസീസ് മീനയുടെ ദേഹത്ത് നിന്നും മുഖം മാറ്റാന്‍ തയാറായിരുന്നില്ല. അവന്‍ ഉറക്കെയുറക്കെ കരഞ്ഞു. ഒരു വാഹനം വരുന്ന ഇരമ്പല്‍ കേട്ട് ഡോണയും വാസുവും മറ്റുള്ളവരും നോക്കി. അവര്‍ക്ക് സമീപം ഒരു പോലീസ് വാഹനമെത്തി ബ്രേക്കിട്ടു. അതില്‍ നിന്നും യൂണിഫോമില്‍ പൌലോസ് പുറത്തിറങ്ങി. അയാള്‍ കൈയില്‍ കരുതിയിരുന്ന ഒരു പൂവ് കൊണ്ടുവന്ന് മീനയുടെ ദേഹത്ത് വച്ചു. തനിക്ക് വളരെ വേണ്ടപ്പെട്ട ആരോ മരിച്ചുപോയ ഭാവമായിരുന്നു അയാളുടെ മുഖത്ത്. ആ കണ്ണുകളില്‍ നിന്നും രണ്ട് തുള്ളി കണ്ണീര്‍ മീനയുടെ മുഖത്തേക്ക് വീണു. പിന്നെ അയാള്‍ തന്നെ അവളുടെ മുഖം മറച്ചു. “ഉം..കൊണ്ട് പൊയ്ക്കോ” പൌലോസ് ശ്മശാന നടത്തിപ്പുകാരോട് പറഞ്ഞു. അസീസ് കരഞ്ഞുകൊണ്ട് നിലത്തേക്ക് കുന്തിച്ചിരുന്നു. “എത്ര ദിവസം കൂടി ഇയാളെ അവിടെ കിടത്തണം എന്നാണ് ഡോക്ടര്‍ പറഞ്ഞത്?” പൌലോസ് പോലീസുകാരോട് ചോദിച്ചു. “ഒരാഴ്ച” “ഒകെ; നിങ്ങള്‍ ഇയാളെ ഹോസ്പിറ്റലില്‍ തിരികെ കൊണ്ട് പൊയ്ക്കോ. നിങ്ങളുടെ ഷിഫ്റ്റ് കഴിയാറാകുമ്പോള്‍ വേറെ ആളു വരും. ഒകെ” “ഒകെ സര്‍” പൌലോസ് വാസുവിനെയോ ഡോണയെയോ നോക്കാതെ വണ്ടിയില്‍ കയറി ഓടിച്ചു പോയി. ഡോണ ദുഖത്തോടെ മീനയെ കൊണ്ടുപോകുന്നത് നോക്കി നിന്നു. ------------------- “ചേച്ചീ..ചേച്ചിയേ” ദിവാകരന്‍ പുറത്ത് നിന്ന് രുക്മിണിയെ വിളിച്ചു. രണ്ടാം ശനിയാഴ്ച ദിവസം ദിവ്യ വീട്ടില്‍ കാണും എന്നറിഞ്ഞുകൊണ്ട് തന്നെയാണ്
💬 Comments
View all comments