0%

Chapter Title : മൃഗം 19 [Master]

Author : Master Read All Parts 3.4K

കണ്ണുകളിലേക്ക് കോപം ഇരച്ചു കയറിയെങ്കിലും അവള്‍ സ്വയം നിയന്ത്രിച്ചു. പക്ഷെ അവള്‍ പറയാന്‍ വന്നത് തടഞ്ഞു വച്ചില്ല. “ഓഫീസര്‍..നിങ്ങളെ ഞാന്‍ ആദ്യമായി കണ്ടപ്പോള്‍ത്തന്നെ മനസിലാക്കിയതാണ് നിങ്ങളൊരു അഹങ്കാരിയാണ് എന്നുള്ളത്. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാന്‍ ഇന്നും ഇങ്ങോട്ട് വന്നത്. കാരണം ഇന്നലെ മരിച്ചുപോയ ആ പാവം സ്ത്രീയെ ഞാന്‍ സ്നേഹിച്ചു പോയി..അവളുടെ മരണത്തിന് ഒരു പരിധിവരെ ഞാനും ഉത്തരവാദിയാണ് എന്ന കുറ്റബോധം കൊണ്ടാണ് നിങ്ങളെ കാണാന്‍ വന്നത്. അതല്ലാതെ ഒരു സമാന്തര കേസ് അന്വേഷണം നടത്തി നിങ്ങളുടെ മേല്‍ മീഡിയ പവര്‍ കാണിക്കാനല്ല..ഇനി ഞാന്‍ നിങ്ങളെ കാണാന്‍ വരില്ല; ഒരിക്കലും. മീനയുടെ ഘാതകരെ കണ്ടുപിടിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാലും ഇല്ലെങ്കിലും, അവരെ ഞാന്‍ കണ്ടെത്തും. വിത്ത് കോണ്ക്രീറ്റ് എവിഡന്‍സ്..അത് ഞാന്‍ നിങ്ങള്‍ക്കല്ല, നിങ്ങള്‍ക്ക് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. കേരളാ പോലീസ് എന്നാല്‍ പൌലോസ് എന്ന മൂന്നക്ഷരമല്ല..കമോണ്‍ വാസൂ..ലെറ്റ്സ് ഗോ..” ഡോണ ചടുലമായി അയാളുടെ മുഖത്ത് നോക്കി സംസാരിച്ചിട്ട് പുറത്തേക്ക് പോകാനായി വെട്ടിത്തിരിഞ്ഞു. “നില്‍ക്കടി അവിടെ...” പൌലോസിന്റെ സ്വരമുയര്‍ന്നു. ഡോണ നിന്നെങ്കിലും അവള്‍ തിരിഞ്ഞില്ല. “ശരിയാണ്; കേരള പോലീസ് എന്നാല്‍ പൌലോസ് എന്ന മൂന്നക്ഷരം അല്ല. പക്ഷെ പൌലോസ് ഇരിക്കുന്ന സ്റ്റേഷനതിര്‍ത്തിയില്‍ ആ മൂന്നക്ഷരത്തിന് മേല്‍ ഒരു കേരളാ പോലീസുകാരനും, അവനിനി ഡി ജി പി ആയാലും വാല് പൊക്കില്ല. ഈ കേസിന്റെ അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നീ സാക്ഷികളെയോ മറ്റോ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് ഞാനറിഞ്ഞാല്‍, പിന്നെ നീയും ലോക്കപ്പ് ജീവിതത്തിന്റെ സുഖമറിയും. എന്റെ വഴിയില്‍ നിന്നും മാറി നടന്നോണം. അതാകും നിനക്ക് നല്ലത്” ഡോണ മറുപടി നല്‍കാതെ

💬 Comments

View all comments