Chapter Title : മൃഗം 19 [Master]
ഉള്ളിലേക്ക് വന്ന അര്‍ജ്ജുന്‍ പറഞ്ഞു. സ്റ്റാന്‍ലിയും മാലിക്കും അറേബ്യന്‍ ഡെവിള്‍സ് നടത്തുന്ന ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ഓഫീസില്‍ ആയിരുന്നു. “എന്താ..എന്ത് പറ്റി?” “പ്രശ്നം രണ്ടാണ്.” ഒരു കസേര വലിച്ചിട്ടിരുന്നുകൊണ്ട് അര്‍ജ്ജുന്‍ തുടര്‍ന്നു “ആ നായിന്റെ മോള്‍ ആ അപകടത്തെക്കുറിച്ച് ഒരു ഫീച്ചര്‍ സംപ്രേഷണം ചെയ്തിരിക്കുന്നു. അവള്‍ കാര്യങ്ങള്‍ നേരില്‍ കണ്ട ചിലരെ ഇന്റര്‍വ്യൂ ചെയ്ത് ആ അപകടം ഒരു മനപ്പൂര്‍വ്വമായ നരഹത്യയാണ് എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിങ്ങള്‍ ടിവി നോക്കിയില്ലേ?” “ഇല്ല..എപ്പോഴായിരുന്നു ടെലികാസ്റ്റ്” മാലിക്ക് ചോദിച്ചു. “ഇപ്പോള്‍ കഴിഞ്ഞതെ ഉള്ളു..അതല്ലേ ഞാന്‍ വേഗം ഇങ്ങോട്ടേക്ക് വന്നത്” “കഴുവര്‍ട മോള്‍ടെ പത്തി മടക്കേണ്ട സമയം അതിക്രമിച്ചു” പല്ലുകള്‍ ഞെരിച്ചുകൊണ്ട് സ്റ്റാന്‍ലി പറഞ്ഞു. “ലോറി എതിര്‍ ദിശയിലൂടെ വന്ന ബൈക്കിനെ ചെന്നിടിക്കുന്നത് ചിലരൊക്കെ കണ്ടിരുന്നു. ആ നായിന്റെ മോന്‍ പണി നേരെ ചൊവ്വേ ചെയ്യാതെയാണ് പോയത്. അസീസ് മരിച്ചുമില്ല. പോലീസിന്റെ ശ്രദ്ധയില്‍ പെടുത്താനാണ് അവള്‍ ഈ ഫീച്ചര്‍ ചെയ്തത്. പക്ഷെ അവളുടെ ഫീച്ചര്‍ വരുന്നതിനും മുന്‍പേ എ സി പി ഇന്ദുലേഖ ഈ അപകടം അന്വേഷിക്കാന്‍ പൌലോസിനു നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സംഗതി പുലിവാല്‍ ആകുന്ന ലക്ഷണമാണ്. ആ നായിന്റെ മോന്‍ യാതൊരു സ്വാധീനത്തിനും വഴങ്ങുന്നവന്‍ അല്ല..എന്തെങ്കിലും ഉടനടി ചെയ്യണം” അര്‍ജ്ജുന്‍ ആശങ്കയോടെ കൂട്ടുകാരെ നോക്കി. “നീ പേടിക്കണ്ട. ആ വണ്ടി കണ്ടെത്തിയാല്‍ അല്ലെ അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റൂ. അവന്‍ പണി നടത്തി എപ്പോഴേ മംഗലാപുരത്ത് എത്തിക്കഴിഞ്ഞു. വണ്ടിയുടെ നമ്പര്‍ പ്ലേറ്റില്‍ കൊടുത്തിരുന്ന നമ്പര്‍ റോംഗ് ആണ്. ആ നമ്പര്‍ തേടി പൌലോസ് പോയാല്‍ ചെന്നെത്തുന്നത് വേറെ വല്ലയിടത്തും ആയിരിക്കും. നമ്മള്‍ പേടിക്കേണ്ടത് അസീസിനെ ആണ്. അവന്‍ ജീവനോടെ ഉണ്ടെന്നുള്ളതാണ് നമ്മുടെ പ്രശ്നം. ആ കള്ളപ്പാണ്ടി നേരെ ചൊവ്വേ പണി ചെയ്തിരുന്നെങ്കില്‍ ആ തലവേദനയും ഉണ്ടാകില്ലായിരുന്നു. അസീസ് ജീവിച്ചിരിക്കാന്‍ പാടില്ല. അവനെ തട്ടണം..ഉടന്‍” സ്റ്റാന്‍ലി ആലോചനയോടെ പറഞ്ഞു.
💬 Comments
View all comments