0%

Chapter Title : മൃഗം 19 [Master]

Author : Master Read All Parts 1750

ചുക്കാന്‍ പിടിക്കുന്നത് അറേബ്യന്‍ ഡെവിള്‍സ് എന്ന നിക്ക് നെയിമില്‍ അറിയപ്പെടുന്ന ഒരു മൂവര്‍ സംഘമാണ്. അവരുമായി ബന്ധപ്പെട്ടവരായിരിക്കും നിങ്ങള്‍ക്ക് നേരിടെണ്ടി വരുന്ന ഒട്ടുമിക്ക ഗുണ്ടകളും. അവന്മാരുടെ തായ് വേര്‍ അറുക്കാന്‍ സാധിച്ചാല്‍ വലിയ ഒരു പരിധി വരെ ഈ നഗരം കുറ്റകൃത്യങ്ങളില്‍ നിന്നും മുക്തമാകും. ഒറ്റപ്പെട്ട ക്രിമിനലുകള്‍ നമുക്കൊരു പ്രശ്നമല്ല; പക്ഷെ വെല്‍ ഓര്‍ഗനൈസ്ഡ് സംഘങ്ങള്‍ നമുക്ക് തലവേദന ആണ്. കാരണം അവര്‍ നന്നായി ഹോം വര്‍ക്ക് ചെയ്തിട്ടാണ് ഓരോന്നും ചെയ്യുന്നത്. മിക്ക കേസുകളിലും പൊലീസിന് തെളിവ് കിട്ടാത്തതും അതുകൊണ്ടാണ്. നിങ്ങളുടെ ശ്രദ്ധ സിറ്റിയിലെ സാദാ ക്രിമിനലുകളെ ഒതുക്കുന്നതില്‍ ആകരുത്; പകരം ഈ വമ്പന്മാരുടെ വേരുകള്‍ കണ്ടെത്തി അത് അറുക്കുന്നതില്‍ ആയിരിക്കണം. തന്റേടമുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ അവരെ നേരിടാന്‍ സാധിക്കൂ. എനിക്ക് നിങ്ങളില്‍ വലിയ പ്രതീക്ഷയുണ്ട്” “ഐ വില്‍ ട്രൈ മൈ ബെസ്റ്റ് മാഡം” പൌലോസ് പറഞ്ഞു. “ഒകെ മിസ്റ്റര്‍ പൌലോസ്; നിങ്ങള്‍ക്ക് പോകാം. നാളെ നിങ്ങള്‍ കമ്മീഷണറെ ചെന്നൊന്നു കാണണം. ആള്‍ ദ ബെസ്റ്റ്..” ഇന്ദുലേഖ പുഞ്ചിരിയോടെ പറഞ്ഞു. പൌലോസ് സല്യൂട്ട് നല്‍കിയ ശേഷം പോകാനായി തിരിഞ്ഞു. “മിസ്റ്റര്‍ പൌലോസ്..” ഇന്ദുലേഖ അയാളെ വീണ്ടും വിളിച്ചു. പൌലോസ് തിരിഞ്ഞു നിന്നു. “ഇത് അണ്‍ ഒഫീഷ്യലാണ്; നിങ്ങളെക്കുറിച്ച് ഞാന്‍ കേട്ടിരിക്കുന്നത് നല്ല ഉശിരുള്ള, സീനിയര്‍ ഓഫീസര്‍മാരെപ്പോലും അന്യായം കണ്ടാല്‍ എതിര്‍ക്കുന്ന ആരെയും ഭയമില്ലാത്ത ഒരു വ്യക്തി ആണെന്നാണ്. പക്ഷെ ആ നിങ്ങള്‍ തന്നെയണോ എന്റെ മുന്‍പില്‍ നില്‍ക്കുന്നത് എന്നെനിക്കൊരു സംശയം. ആകെ ഒരു തണുപ്പന്‍ മട്ട്; വാട്ട് ഈസ് റോംഗ് വിത്ത്‌ യു? ഈ ട്രാന്‍സ്ഫര്‍ നിങ്ങള്‍ക്ക് ഇഷ്ടമായില്ല എന്നുണ്ടോ?” ഇന്ദുലേഖ തൊപ്പി ഊരി വച്ചുകൊണ്ട് ചോദിച്ചു. പൌലോസ് മ്ലാനവദനനായി അല്‍പനേരം നിന്നു. “ഓക്കേ..ഞാന്‍ ചോദിച്ചെന്നെ ഉള്ളു; പറയാന്‍ വിഷമമുള്ള കാര്യമാണെങ്കില്‍ വേണ്ട. യു മേ ഗോ” അയാളുടെ ഭാവം കണ്ട് ഇന്ദുലേഖ പോകാന്‍ അനുമതി നല്‍കി. “എനിക്ക് ഇരിക്കാമോ മാഡം?” അല്‍പ്പസമയത്തെ ആലോചനയ്ക്ക് ശേഷം പൌലോസ് ചോദിച്ചു. “യെസ് പ്ലീസ്..” ഇന്ദുലേഖ കസേരയുടെ നേരെ വിരല്‍ ചൂണ്ടി. പൌലോസ് ഇരുന്ന ശേഷം തൊപ്പി ഊരി മേശപ്പുറത്ത് വച്ചു.

💬 Comments

View all comments