Chapter Title : മൃഗം 19 [Master]
പിന്നെ ഇന്ദുലേഖയെ നോക്കി. “ട്രാന്‍സ്ഫര്‍, അത് ഏതു നരകത്തിലേക്ക് ആയാലും എനിക്ക് പ്രശ്നമല്ല മാഡം. ട്രാന്‍സ്ഫറോ സസ്പെന്‍ഷനോ ഡിസ്മിസലോ ഒന്നും ഭയക്കുന്ന ആളുമല്ല ഞാന്‍. സാമാന്യം നല്ല സമ്പത്തുള്ള ഒരു വീട്ടിലെ ഏക ആണ്‍ സന്തതിയാണ് ഞാന്‍. രണ്ടോ മൂന്നോ തലമുറകള്‍ക്ക് കഴിയാനുള്ള വക എന്റെ അപ്പന്റെ അപ്പന്‍ ഉണ്ടാക്കി ഇട്ടിട്ടുണ്ടായിരുന്നു. അതിനോട് എന്റെ അപ്പനും കുറെ കൂട്ടി. ഒരു സഹോദരിയുണ്ട്, അവള്‍ വിവാഹിതയായി ക്യാനഡയിലാണ്. പറഞ്ഞു വന്നത്, ഞാന്‍ പോലീസില്‍ ജോലി ചെയ്യുന്നത് കുടുംബം പുലര്‍ത്താന്‍ വേണ്ടിയല്ല എന്നാണ്. ഈ സര്‍വീസ് എനിക്ക് ഒരു പാഷന്‍ ആണ്. സോഷ്യല്‍ സര്‍വീസ് ചെയ്യാന്‍ വേണ്ടി ഞാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് പോലീസ് പണി. മാഡം എന്നെക്കുറിച്ച് പറഞ്ഞത് ശരിയാണ്. ഇപ്പോള്‍ ഞാന്‍ മാനസികമായി തകര്‍ന്ന ഒരു അവസ്ഥയിലാണ്. മുന്‍പൊരിക്കലും ജീവിതത്തില്‍ ഇതുപോലെ ഒരു തളര്‍ച്ച എനിക്കുണ്ടായിട്ടില്ല...” “കമോണ്‍..ടെല്‍ മി..എന്ത് പറ്റി? നിങ്ങളെപ്പോലെ ചങ്കുറപ്പ് ഉള്ള ഒരു ഓഫീസറുടെ മനസ്സ് തകരണം എങ്കില്‍, അതിനു മതിയായ കാരണം ഉണ്ടാകണമല്ലോ?” ഇന്ദുലേഖ കൌതുകത്തോടെ പറഞ്ഞു. “കാരണമുണ്ട് മാഡം. ഇന്നലെ രാത്രിയാണ് ഞാന്‍ ഇവിടെ വാടകയ്ക്ക് എടുത്ത എന്റെ വീട്ടിലേക്ക് താമസിക്കാനായി എത്തിയത്. വരുന്ന വഴി സിറ്റിയുടെ പ്രാന്ത പ്രദേശത്ത് വച്ച് ഞാനൊരു ആക്സിഡന്റ് കണ്ടു. ജീവിതത്തില്‍ കുറെ അപകടങ്ങളും പ്രശ്നങ്ങളും ഒക്കെ കണ്ടിട്ടുള്ളവനാണ് ഞാനെങ്കിലും, ഇന്നലെ ഞാന്‍ ആ അപകടസ്ഥലത്ത് വണ്ടി ഇറങ്ങുമ്പോള്‍ കണ്ടത് അരയ്ക്ക് കീഴെ ചതഞ്ഞരഞ്ഞു അര്‍ദ്ധപ്രാണയായി കിടക്കുന്ന ഒരു പെണ്‍കുട്ടിയെ ആണ്. അവള്‍ ആരാണ് എന്നെനിക്ക് അറിയില്ല. അടുത്തുതന്നെ അവളുടെ ഭര്‍ത്താവും പരുക്കുകള്‍ പറ്റി എഴുന്നെല്‍ക്കാനാകാതെ കിടപ്പുണ്ടായിരുന്നു. ആ പെണ്‍കുട്ടിയുടെ പള്‍സ് പരിശോധിച്ച എനിക്ക് അവള്‍ ഏതു നിമിഷവും മരിക്കും എന്ന് മനസിലായി. എത്രയും വേഗം അവരെ രണ്ടുപേരെയും ഏതെങ്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ കൂടി നിന്നവരുടെ സഹായം ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ വെള്ളം ആവശ്യപ്പെട്ടു. ഞാന്‍ എന്റെ വണ്ടിയിലേക്ക് ഓടി അതില്‍ നിന്നും വെള്ളമെടുത്ത് അവളുടെ വായിലേക്ക് ഒഴിച്ചു കൊടുത്തു. ആ വെള്ളം കുടിച്ച ശേഷം ആ പെണ്‍കുട്ടി എന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കി..അടുത്ത നിമിഷം അവള്‍ മരിക്കുകയും
💬 Comments
View all comments