0%

Chapter Title : മൃഗം 19 [Master]

Author : Master Read All Parts 1832

പോലീസുകാര്‍ കാര്യം മനസിലാകാതെ വേഗം പറഞ്ഞത്പോലെ ചെയ്തു. “ഐഡി ചോദിക്കാതെ ഒരാളെയും അസീസിനെ കാണാന്‍ അനുവദിക്കരുത് എന്ന് ഞാന്‍ പറഞ്ഞിട്ടും നിങ്ങള്‍ ഇവളെ എന്തിന് അലോ ചെയ്തു?” “സര്‍..അത് നേഴ്സ് അല്ലെ..അവര്‍ ഐഡി കാണിച്ചിട്ടാണ് ഉള്ളില്‍ കയറിയത്” ഒരു പോലീസുകാരന്‍ പറഞ്ഞു. “എവിടെയാണ് അത്?” ഒരു പോലീസുകാരന്‍ ബോധമില്ലാതെ കിടന്ന നാദിയയുടെ കഴുത്തിലിട്ടിരുന്ന ഐഡി എടുത്ത് പൌലോസിനു നല്‍കി. അയാള്‍ അതിലേക്ക് നോക്കി. “എന്താ..എന്ത് പറ്റി സര്‍?” ഒരു ഡോക്ടര്‍ ഉള്ളിലേക്ക് വന്നു ചോദിച്ചു. “ഈ ഐഡി ഒന്ന് നോക്കൂ” പൌലോസ് ഐഡി അയാളെ കാണിച്ചു. ഡോക്ടര്‍ അത് പരിശോധിച്ചു നോക്കി. “എന്താ സര്‍?” അയാള്‍ക്കും കാര്യം മനസിലായില്ല. “ഐഡി ഒറിജിനല്‍ ആണോ?” “അതെ” “ഈ കിടക്കുന്ന സ്ത്രീ ഇവിടുത്തെ നേഴ്സ് ആണോ?” അപ്പോഴാണ് ഡോക്ടര്‍ നിലത്ത് കിടക്കുന്ന നാദിയയെ കണ്ടത്. അയാള്‍ അടുത്തുചെന്ന് അവളുടെ മുഖം നോക്കി. “ഇവരെ ഞാന്‍ കണ്ടിട്ടില്ല സര്‍..എങ്കിലും ഓഫീസില്‍ നിന്നും ആരെയെങ്കിലും വിളിച്ചു ചെക്ക് ചെയ്യണം. ഒരുപാടു നേഴ്സുമാര്‍ ഉള്ള ഹോസ്പിറ്റല്‍ അല്ലെ” “കമോണ്‍..കാള്‍ ദം” പൌലോസ് ആജ്ഞാപിച്ചു. ഡോക്ടര്‍ ഫോണെടുത്ത് ആരോടോ സംസാരിച്ചു. “ഡോക്ടര്‍..പേഷ്യന്റിന് കുഴപ്പം വല്ലതുമുണ്ടോ എന്ന് നോക്കൂ..അവള്‍ ആ ഇന്‍ജക്ഷന്‍ നല്‍കാന്‍ തുടങ്ങിയ സമയത്താണ് ഞാന്‍ ഉള്ളില്‍ വന്നത്. എന്തോ വിഷമാണ് അതെന്നെനിക്ക് സംശയമുണ്ട്..” പൌലോസ് പറഞ്ഞു. ഡോക്ടര്‍ ഞെട്ടലോടെ അയാളെ നോക്കിയ ശേഷം ചെന്ന് അസീസിന്റെ പള്‍സും ഹൃദയമിടിപ്പും പരിശോധിച്ചു. “ഹി ഈസ് ആള്‍ റൈറ്റ്...” ഡോക്ടര്‍ ആശ്വാസത്തോടെ പറഞ്ഞു. ഏതാണ്ട് നാല്‍പ്പത് വയസു പ്രായമുള്ള ഒരു സ്ത്രീ ഉള്ളിലേക്ക് തിടുക്കപ്പെട്ടു കടന്നുവന്നു. “എന്താ ഡോക്ടര്‍..എന്താണ് പ്രശ്നം?” അവര്‍ ജിജ്ഞാസയോടെ ചോദിച്ചു. “ദാ ആ കിടക്കുന്ന സ്ത്രീ ഇവിടുത്തെ സ്റ്റാഫ് ആണോ?” ഡോക്ടര്‍ നാദിയയ്ക്ക് നേരെ വിരല്‍ ചൂണ്ടി ചോദിച്ചു. അവര്‍ അവളുടെ അടുത്തെത്തി മുഖം നോക്കിയ ശേഷം പൌലോസിനെ

💬 Comments

View all comments