Chapter Title : മൃഗം 19 [Master]
അവള്‍ തന്റെ കൈയില്‍ ഉണ്ടായിരുന്ന വ്യാജ ഐഡി അവരെ കാണിച്ചു. പോലീസുകാരന്‍ അത് വാങ്ങി പരിശോധിച്ച ശേഷം അവള്‍ക്ക് അനുമതി നല്‍കി. നാദിയ അസീസിന്റെ സമീപത്തേക്ക് ഒരു ക്രൂരമായ പുഞ്ചിരിയോടെ നടന്നു ചെന്നു. അവളുടെ കൈ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സിറിഞ്ചില്‍ മെല്ലെ സ്പര്‍ശിച്ചു. ഈ സമയത്ത് ഹോസ്പിറ്റലിനു വെളിയില്‍ ഒരു പോലീസ് ജീപ്പെത്തി ബ്രേക്കിട്ടു. പൌലോസ് അതില്‍ നിന്നും ഇറങ്ങി ഉള്ളിലേക്ക് കയറി. മരണം തന്റെ തൊട്ടടുത്ത് എത്തിയതറിയാതെ അസീസ് നാദിയയുടെ മുഖത്തേക്ക് നോക്കി. അവള്‍ തന്റെ പൈശാചിക മുഖം മറച്ചുവച്ച് പുഞ്ചിരിച്ചു. “എങ്ങനെയുണ്ട് അസീസ്..വേദനയ്ക്ക് കുറവുണ്ടോ?” അവന്റെ കൈയില്‍ പിടിച്ചുകൊണ്ട് അവള്‍ ചോദിച്ചു. “നല്ല വേദനയുണ്ട്..ശരീരം അനക്കാന്‍ പറ്റുന്നില്ല” അസീസ് പറഞ്ഞു. “സാരമില്ല..ഈ ഇന്‍ജക്ഷന്‍ ചെയ്ത് കഴിഞ്ഞാല്‍ വേദന മാറും. പക്ഷെ ചെറുതായി ഒന്ന് മയങ്ങും കേട്ടോ..” പോലീസുകാര് കേള്‍ക്കാന്‍ വേണ്ടി അല്‍പ്പം ഉറക്കെ അവള്‍ പറഞ്ഞു. അവന്റെ കൈ പിടിച്ച് ഞരമ്പ് കണ്ടു പിടിച്ച ശേഷം അവള്‍ സിറിഞ്ച് എടുത്ത് അതിന്റെ അടപ്പ് തുറന്നു. ‘ഗുഡ് ബൈ അസീസ്..ഇനി നിനക്ക് ഒരു വേദനയും അനുഭവിക്കേണ്ടി വരില്ല’ മനസ്സില്‍ അങ്ങനെ പറഞ്ഞുകൊണ്ട് അവള്‍ സൂചി അവന്റെ ഞരമ്പിലേക്ക് കുത്താനായി അടുപ്പിച്ചു. തന്റെ ഇരയുടെ മുഖത്തേക്ക് നാദിയ ക്രൂരമായ ചിരിയോടെ ഒരിക്കല്‍ക്കൂടി നോക്കി. അസീസ് മെല്ലെ കണ്ണുകള്‍ അടച്ചു. പോലീസുകാരെ ഒന്ന് നോക്കിയ ശേഷം അവള്‍ സൂചിയുടെ അഗ്രം അവന്റെ ചര്‍മ്മത്തില്‍ മുട്ടിച്ചു. “സര്‍..” പോലീസുകാരുടെ ശബ്ദവും ആരോ ഉള്ളിലേക്ക് കയറി വന്നതും കണ്ടു പെട്ടെന്ന് നാദിയ ഞെട്ടിത്തിരിഞ്ഞു നോക്കി. ഉള്ളിലേക്ക് വന്ന പൌലോസിനെ പോലീസുകാര്‍ എഴുന്നേറ്റ്
💬 Comments
View all comments