Chapter Title : മൃഗം 19 [Master]
സല്യൂട്ട് നല്‍കുന്നത് കണ്ടപ്പോള്‍ അവളുടെ ശരീരം വിറച്ചു. ഇന്‍ജക്ഷന്‍ നല്‍കാനായി അമര്‍ത്തിയ അവളുടെ വിരല്‍ തെന്നിമാറി. അവളുടെ കണ്ണുകളിലെ പരിഭ്രാന്തിയും കൈ വിറയ്ക്കുന്നതും ശ്രദ്ധിച്ച പൌലോസ് പുലിയെപ്പോലെ മുന്‍പോട്ടു കുതിച്ചു. ഒറ്റ സെക്കന്റ് കൊണ്ട് അയാള്‍ അവളുടെ കൈപിടിച്ച് തിരിച്ച് സിറിഞ്ച് കൈക്കലാക്കി. അടുത്ത നിമിഷം പൌലോസിന്റെ വലംകൈ നാദിയയുടെ വലതുകരണത്ത് ആഞ്ഞുപതിച്ചു. ഒരു ചെറിയ ഞരക്കത്തോടെ അവള്‍ തലകറങ്ങി താഴെ വീണു. പോലീസുകാര്‍ കാര്യം മനസിലാകാതെ ഞെട്ടിത്തരിച്ച് അയാളെ നോക്കി. “എന്താ എന്ത് പറ്റി സര്‍?” അവര്‍ പരിഭ്രാന്തരായി ചോദിച്ചു. “ആദ്യം ആ സിറിഞ്ച് അടയ്ക്ക്; എന്നിട്ട് അത് സീല്‍ ചെയ്ത് എനിക്ക് താ” പൌലോസ് പറഞ്ഞു. പോലീസുകാര്‍ കാര്യം മനസിലാകാതെ വേഗം പറഞ്ഞത്പോലെ ചെയ്തു. “ഐഡി ചോദിക്കാതെ ഒരാളെയും അസീസിനെ കാണാന്‍ അനുവദിക്കരുത് എന്ന് ഞാന്‍ പറഞ്ഞിട്ടും നിങ്ങള്‍ ഇവളെ എന്തിന് അലോ ചെയ്തു?” “സര്‍..അത് നേഴ്സ് അല്ലെ..അവര്‍ ഐഡി കാണിച്ചിട്ടാണ് ഉള്ളില്‍ കയറിയത്” ഒരു പോലീസുകാരന്‍ പറഞ്ഞു. “എവിടെയാണ് അത്?” ഒരു പോലീസുകാരന്‍ ബോധമില്ലാതെ കിടന്ന നാദിയയുടെ കഴുത്തിലിട്ടിരുന്ന ഐഡി എടുത്ത് പൌലോസിനു നല്‍കി. അയാള്‍ അതിലേക്ക് നോക്കി. “എന്താ..എന്ത് പറ്റി സര്‍?” ഒരു ഡോക്ടര്‍ ഉള്ളിലേക്ക് വന്നു ചോദിച്ചു. “ഈ ഐഡി ഒന്ന് നോക്കൂ” പൌലോസ് ഐഡി അയാളെ കാണിച്ചു. ഡോക്ടര്‍ അത് പരിശോധിച്ചു നോക്കി. “എന്താ സര്‍?” അയാള്‍ക്കും കാര്യം മനസിലായില്ല. “ഐഡി ഒറിജിനല്‍ ആണോ?” “അതെ” “ഈ കിടക്കുന്ന സ്ത്രീ ഇവിടുത്തെ നേഴ്സ് ആണോ?” അപ്പോഴാണ് ഡോക്ടര്‍ നിലത്ത് കിടക്കുന്ന നാദിയയെ കണ്ടത്. അയാള്‍ അടുത്തുചെന്ന് അവളുടെ മുഖം
💬 Comments
View all comments