0%

Chapter Title : മൃഗം 19 [Master]

Author : Master Read All Parts 3.4K

നോക്കി. “ഇവരെ ഞാന്‍ കണ്ടിട്ടില്ല സര്‍..എങ്കിലും ഓഫീസില്‍ നിന്നും ആരെയെങ്കിലും വിളിച്ചു ചെക്ക് ചെയ്യണം. ഒരുപാടു നേഴ്സുമാര്‍ ഉള്ള ഹോസ്പിറ്റല്‍ അല്ലെ” “കമോണ്‍..കാള്‍ ദം” പൌലോസ് ആജ്ഞാപിച്ചു. ഡോക്ടര്‍ ഫോണെടുത്ത് ആരോടോ സംസാരിച്ചു. “ഡോക്ടര്‍..പേഷ്യന്റിന് കുഴപ്പം വല്ലതുമുണ്ടോ എന്ന് നോക്കൂ..അവള്‍ ആ ഇന്‍ജക്ഷന്‍ നല്‍കാന്‍ തുടങ്ങിയ സമയത്താണ് ഞാന്‍ ഉള്ളില്‍ വന്നത്. എന്തോ വിഷമാണ് അതെന്നെനിക്ക് സംശയമുണ്ട്..” പൌലോസ് പറഞ്ഞു. ഡോക്ടര്‍ ഞെട്ടലോടെ അയാളെ നോക്കിയ ശേഷം ചെന്ന് അസീസിന്റെ പള്‍സും ഹൃദയമിടിപ്പും പരിശോധിച്ചു. “ഹി ഈസ് ആള്‍ റൈറ്റ്...” ഡോക്ടര്‍ ആശ്വാസത്തോടെ പറഞ്ഞു. ഏതാണ്ട് നാല്‍പ്പത് വയസു പ്രായമുള്ള ഒരു സ്ത്രീ ഉള്ളിലേക്ക് തിടുക്കപ്പെട്ടു കടന്നുവന്നു. “എന്താ ഡോക്ടര്‍..എന്താണ് പ്രശ്നം?” അവര്‍ ജിജ്ഞാസയോടെ ചോദിച്ചു. “ദാ ആ കിടക്കുന്ന സ്ത്രീ ഇവിടുത്തെ സ്റ്റാഫ് ആണോ?” ഡോക്ടര്‍ നാദിയയ്ക്ക് നേരെ വിരല്‍ ചൂണ്ടി ചോദിച്ചു. അവര്‍ അവളുടെ അടുത്തെത്തി മുഖം നോക്കിയ ശേഷം പൌലോസിനെ നോക്കി നിഷേധാത്മകമായി തലയാട്ടി. “അല്ല സര്‍..ഇവര്‍ ഇവിടുത്തെ സ്റ്റാഫ് അല്ല” പൌലോസിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. മുറിക്കു പുറത്ത് നിന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ മൊബൈലില്‍ ഒരു മെസേജ് ടൈപ് ചെയ്ത് ആര്‍ക്കോ അയച്ച ശേഷം തിടുക്കത്തില്‍ അവിടെ നിന്നും മാറി. “നൌ..ഇവിടേക്ക് ഈ ഹോസ്പിറ്റലിലെ സ്റ്റാഫിനെ അല്ലാതെ ഒരാളെയും കയറ്റരുത്. ഉടന്‍ വനിതാ പോലീസെത്തി ഇവളെ സ്റ്റെഷനിലേക്ക് കൊണ്ടുപോകും. നല്ല സൂക്ഷ്മത വേണം കേട്ടല്ലോ. എനിക്ക് ഈ സിറിഞ്ചില്‍ എന്താണ് എന്നറിയണം..അതിനു ശേഷം വേണം ഇവളെ ചോദ്യം ചെയ്യേണ്ടത്..ബൈ ദ വേ അസീസ്‌..നിനക്ക് ഈ സ്ത്രീയെ വല്ല പരിചയവും ഉണ്ടോ?”

💬 Comments

View all comments