0%

Chapter Title : മൃഗം 19 [Master]

Author : Master Read All Parts 3.4K

പടര്‍ന്നിരുന്നു. അല്‍പനേരം ഇരുവരും ഒന്നും മിണ്ടിയില്ല. “ഇരുവരെയും ഞാന്‍ ആശുപത്രിയില്‍ ആക്കി. പെണ്‍കുട്ടിയെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവിന്റെ പരുക്ക് ഗുരുതരമല്ല; പക്ഷെ കൈയ്ക്ക് ഒടിവുണ്ട്. ലേക്ക് ഷോര്‍ ഹോസ്പിറ്റലിലാണ് രണ്ടുപേരും. പക്ഷെ മാഡം..ആ അപകടം ഒരു സാദാ അപകടമായിരുന്നില്ല..” “ങേ? വാട്ട് ടു യു മീന്‍?” ഇന്ദുലേഖ ഞെട്ടലോടെ ചോദിച്ചു. “യെസ്..ഇറ്റ്‌ വാസ് എ മര്‍ഡര്‍ അറ്റംപ്റ്റ്” പൌലോസ് പറഞ്ഞു. “എന്ന് നിങ്ങള്‍ക്കെങ്ങനെ മനസിലായി?” “അവിടെ കൂടി നിന്നവരില്‍ ചിലര്‍ ആ സംഭവം നേരിട്ട് കണ്ടിരുന്നു. ബൈക്കില്‍ തങ്ങളുടെ സൈഡിലൂടെ റോഡിന്റെ ഓരം ചേര്‍ന്നു വന്ന ദമ്പതികളെ എതിരെ വന്ന ലോറി സൈഡ് തെറ്റിച്ചു ചെന്നു കയറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിച്ചു വീഴ്ത്തിയ ശേഷം ലോറി അതിവേഗത്തില്‍ പാഞ്ഞു പോകുകയും ചെയ്തു. അവിടെ നിന്നവരില്‍ ആരോ ഒരാള്‍ ആ ലോറിയുടെ പിന്‍ഭാഗത്തിന്റെ ഫോട്ടോ എടുത്തിട്ടുണ്ട്.” “ഓ ഗോഡ്..അപകടം പറ്റിയവര്‍ ആരാണെന്നോ മറ്റോ അറിഞ്ഞോ?” “ഇല്ല മാഡം. അവിടെ കൂടി നിന്നവര്‍ ആരും ആ സ്ത്രീയെയോ അയാളെയോ അറിയുന്നവര്‍ ആയിരുന്നില്ല. ഈ അപകടത്തിനു പിന്നില്‍ ആരാണ് എന്നന്വേഷിക്കാന്‍ മാഡം എനിക്ക് അനുമതി നല്‍കണം. കാരണം ആ പെണ്‍കുട്ടി മരിക്കുന്നതിനു മുന്‍പ് നോക്കിയ ആ നോട്ടം എന്നെ വേട്ടയാടുകയാണ്; അവള്‍ എന്തോ പറയാന്‍ ആഗ്രഹിച്ചിരുന്നു; ഉറപ്പാണത്. അവളുടെ കണ്ണുകളില്‍ ഞാന്‍ കണ്ടത് ജീവിച്ചു കൊതി തീരാത്ത, വിടരും മുന്‍പേ കൊഴിയെണ്ടി വന്ന ഒരു പൂവിന്റെ ദുഃഖം ആയിരുന്നു. എന്റെ കണ്ണിലേക്ക് അവള്‍ നോക്കിയത് നീതി കിട്ടാന്‍ വേണ്ടിയാണ്. അവളുടെ ആത്മാവിന് എനിക്ക് നീതി നേടിക്കൊടുക്കണം. മാഡം ഈ അപകടമരണം അന്വേഷിക്കാനുള്ള

💬 Comments

View all comments