Chapter Title : മൃഗം 19 [Master]
സ്പെഷല്‍ പെര്മിഷന് എനിക്ക് നല്‍കണം. ഐ വില്‍ ക്യാച്ച് ദാറ്റ് ബാസ്റ്റാഡ്” പൌലോസ് പല്ലുകള്‍ ഞെരിച്ചു. “പെര്മിഷന് ഗ്രാന്റഡ്..നിങ്ങള്‍ അന്വേഷിക്കൂ പൌലോസ്. എന്നിട്ട് അവനെ എന്റെ മുന്പില് ഹാജരാക്കൂ. മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് അവനെതിരെ നമ്മള് കേസ് ചാര്‍ജ്ജ് ചെയ്യും. യു പ്രൊസീഡ്..” “താങ്ക് യു മാം” പൌലോസ് എഴുന്നേറ്റ് തൊപ്പി ധരിച്ച് ഇന്ദുലേഖയെ വീണ്ടും സല്യൂട്ട് ചെയ്തു. പിന്ന ശക്തമായ കാല് വയ്പ്പുകളോടെ പുറത്തേക്ക് ഇറങ്ങി. ------------- ഡോണ പൊട്ടിക്കരയുകയായിരുന്നു. അടുത്തു തന്നെ പുന്നൂസും റോസ്ലിനും ഉണ്ടായിരുന്നു. “ഞാന്‍..ഞാനാണ് ആ പാവത്തിനെ മരണത്തിലേക്ക് തള്ളിവിട്ടത്. ഞാനവിടെ അവരെ കാണാന്‍ പോയില്ലായിരുന്നെങ്കില്‍ അവള് ഇപ്പോഴും ജീവിച്ചിരുന്നെനെ..എന്റെ ദൈവമേ എന്തൊരു മഹാപാപിയാണ് ഞാന്‍..” അവള് അലമുറയിട്ടു കരഞ്ഞു. അസാമാന്യ മനധൈര്യവും ദുര്‍ബ്ബല വികാരങ്ങള്‍ക്ക് ഒരിക്കലും കീഴ്പ്പെടാത്തവളുമായ തങ്ങളുടെ മകളുടെ കരച്ചില് കണ്ടു പുന്നൂസും റോസിലിനും അത്ഭുതത്തോടെ ഇരിക്കുകയായിരുന്നു. ആരാണ് മരിച്ചത് എന്ന് അവര്‍ ഇരുവര്‍ക്കും അറിയില്ലായിരുന്നു. “മോളെ..നീ എന്തിനാണ് കരയുന്നത്? ആരാണ് മരിച്ചത്?” പുന്നൂസ് അവളുടെ അരികിലെത്തി ഒപ്പം ഇരുന്നുകൊണ്ട് ചോദിച്ചു. ഡോണ മറുപടി പറയാതെ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടേയിരുന്നു. പുറത്ത് വാസുവിന്റെ ബൈക്ക് വന്നു നില്ക്കുന്ന ശബ്ദം കേട്ടപ്പോള്‍ അവര്‍ അങ്ങോട്ട് നോക്കി. ബൈക്ക് സ്റ്റാന്റില്‍ വച്ചിട്ട് വാസു ഉള്ളിലെക്കെത്തി. “അസീസ് രക്ഷപെടും ഡോണ; അവന്റെ കൈയ്ക്ക് ഒടിവുണ്ടെന്നല്ലാതെ വേറെ കുഴപ്പമൊന്നുമില്ല.” വാസു ഉള്ളിലേക്ക് വന്നു പറഞ്ഞു. ഡോണ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ അവനെ നോക്കി. “മീനയുടെ ബോഡി മോര്‍ച്ചറിയില്‍ ആണ്. അസീസ് അലമുറയിട്ടു കരയുകയാണ്. എങ്കിലും ഞാന്‍ അവനോടു കാര്യങ്ങള്‍ സംസാരിച്ചറിഞ്ഞു” വാസു പറഞ്ഞു. “ഹയ്യോ..എന്റെ ദൈവമേ..പാവം..ഞാന്‍ കാരണമാണ് ആ
💬 Comments
View all comments