0%

Chapter Title : മൃഗം 19 [Master]

Author : Master Read All Parts 1757

“അന്ന് നമ്മള്‍ കാണാന്‍ പോയ എസ് ഐ പൌലോസ് ഇല്ലേ? എന്റെ നാട്ടിലെ സ്റ്റേഷനിലെ എസ് ഐ? അങ്ങേരാണ്‌ അവരെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ട് പോലീസുകാരെ അവിടെ അസീസിന് കാവലും ഇട്ടിട്ടുണ്ട്. അങ്ങേര്‍ക്ക് അത് അപകടമല്ല എന്ന് സംശയം ഉണ്ടെന്നാണ് പോലീസുകാര് പറഞ്ഞത്.. മട്ടാഞ്ചേരി സ്റ്റേഷനില്‍ അങ്ങേരു ചാര്‍ജ്ജ് എടുത്തു” വാസു പറഞ്ഞു. പൌലോസിന്റെ പേര് കേട്ടപ്പോള്‍ ഡോണയുടെ മുഖം ഇരുണ്ടു. “ഛെ..അയാളൊരു ചെകുത്താനാണ്‌.” അവള്‍ നിരാശയോടെ പറഞ്ഞു. “ആരാ മോളെ ഈ പൌലോസ്? നിനക്ക് അയാളെ മുന്‍പരിചയം ഉണ്ടോ?” പുന്നൂസ് ചോദിച്ചു. “ഒരിക്കല്‍ ഇവന്റെ നാട്ടില്‍ ഞാന്‍ പോയില്ലേ പപ്പാ..അന്ന് അയാളെ കണ്ടു സംസാരിക്കാനായി ഞങ്ങള്‍ സ്റ്റേഷനില്‍ പോയിരുന്നു. ഞാനൊരു പത്രക്കാരിയാണ്‌ എന്ന് പറഞ്ഞതെ ഉള്ളു, അങ്ങേരുടെ ഭാവം മാറി. ദിവ്യയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചവര്‍ ആരാണ് എന്ന് എനിക്കറിയാം എന്ന് പറഞ്ഞിട്ടും നിന്റെ ഒരു സഹായവും വേണ്ട എന്ന് പറഞ്ഞു ഞങ്ങളെ ഇറക്കി വിടുകയാണ് അയാള്‍ ചെയ്തത്. ഇപ്പോള്‍ മീനയുടെ മരണവും അയാളുടെ അന്വേഷണത്തില്‍ എത്തിയിരിക്കുന്നു എന്നാണ് തോന്നുന്നത്. ആരാണ് അതിന്റെ പിന്നിലെന്ന് എനിക്ക് സ്പഷ്ടമായി അറിയാം. അത് പക്ഷെ ആ കാര്‍ക്കോടകനോട് പറയാന്‍ പറ്റുമോ എന്ന ശങ്കയാണ് എനിക്ക്..” ഡോണ നിരാശയോടെ പറഞ്ഞു. “മോള് എന്തായാലും അയാളെ പോയൊന്നു കാണ്. അയാളുടെ പെരുമാറ്റം മോശമാണ് എങ്കില്‍ എന്നെ വിളിക്കുക. ഞാന്‍ അലിയെ വിളിച്ചു സംസാരിക്കാം.” പുന്നൂസ് അവളെ ആശ്വസിപ്പിച്ചു. “ഹും..അങ്ങേര്‍ക്ക് കമ്മീഷണറെ പേടിയൊന്നും കാണില്ല പപ്പാ. ഈരണ്ടു മാസം കൂടുമ്പോള്‍ അങ്ങേര്‍ക്ക് ട്രാന്‍സ്ഫര്‍ ആണ്..ഒരിടത്തും മൂന്നു മാസത്തിലധികം ജോലി ചെയ്ത ചരിത്രം പൌലോസിനില്ല എന്നാണ് ഞാന്‍ കേട്ടത്..സീനിയര്‍ ഓഫീസര്‍മാര്‍ പറഞ്ഞാല്‍ പോലും അങ്ങേരു കേള്‍ക്കാറില്ല..തനി തോന്നിവാസി ആണ് അയാള്‍” “എന്തായാലും നീ ചെല്ല്..അങ്ങനെ ഭയന്നു പിന്മാറാന്‍ പറ്റില്ലല്ലോ. അയാള്‍ക്ക് കേള്‍ക്കാന്‍ മനസില്ല എങ്കില്‍ നിനക്കറിയാവുന്ന വിവരം അയാളുടെ സുപ്പീരിയര്‍ ഓഫീസറെ അറിയിക്കാം” “ശരി പപ്പാ..വാസൂ വാ..നമുക്ക് പോകാം” ഡോണ പോകാന്‍ തയാറെടുത്തുകൊണ്ട് പോയി മുഖം കഴുകി. “വാസൂ..ബൈക്കില്‍ പോകുമ്പോള്‍ വളരെ സൂക്ഷിക്കണം. ആപത്ത് നിങ്ങളുടെ ചുറ്റുമുണ്ട്. ആ അധമന്മാര്‍ എന്ത് ചെയ്യാനും മടിക്കാത്തവരാണ്. നിങ്ങള്‍ക്കെതിരെ

💬 Comments

View all comments