Chapter Title : മൃഗം 19 [Master]
ഉള്ള അവന്മാരുടെ നിശബ്ദത വളരെ സൂക്ഷിക്കണം..” പുന്നൂസ് വാസുവിനെ ഓര്‍മ്മപ്പെടുത്തി. “പേടിക്കണ്ട സാറെ..ഞാന്‍ കരുതലോടെ തന്നെയാണ് സഞ്ചരിക്കുന്നത്” “പപ്പാ..മമ്മീ..ഞങ്ങള്‍ പോയിട്ട് വരാം..വാ വാസൂ..ആദ്യം നമുക്ക് ഹോസ്പിറ്റലില്‍ പോകാം” ഡോണ ബാഗുമായി പുറത്തേക്ക് ഓടിയിറങ്ങി. ഇരുവരും പടികടന്നു പോകുന്നത് നോക്കി നിന്ന ശേഷം പുന്നൂസും ഭാര്യയും ഉള്ളിലേക്ക് കയറി. ഡോണയും വാസുവും ആശുപത്രിയില്‍ ചെല്ലുമ്പോള്‍ അസീസ് കട്ടിലില്‍ കിടന്നു കരയുകയായിരുന്നു. അവന്റെ ദേഹത്ത് അവിടവിടെ മരുന്ന് വച്ചു കെട്ടി, കൈയില്‍ പ്ലാസ്റ്റര്‍ ഇട്ട സ്ഥിതിയില്‍ ആയിരുന്നു. ഡോണയെയും വാസുവിനെയും കണ്ടപ്പോള്‍ അവന്‍ ഉറക്കെ കരഞ്ഞു. “എന്റെ മീനു എന്നെ വിട്ടു പോയി മാഡം..ഞാനവളെ സ്നേഹിച്ചു തുടങ്ങിയപ്പോഴേക്കും, അവളെ മനസിലാക്കി വന്നപ്പോഴേക്കും എന്നെ തനിച്ചാക്കി അവള് പൊയ്ക്കളഞ്ഞു....എന്റെ മീനൂനെ എനിക്ക് നഷ്ടമായി..ഹയ്യോ..” അവന്‍ കുട്ടികളെപ്പോലെ അലമുറയിട്ടു കരഞ്ഞു. വാതില്‍ക്കല്‍ കാവലുണ്ടായിരുന്ന പോലീസുകാര്‍ ഡോണയുടെ ഐഡി പരിശോധിച്ച ശേഷമാണ് അവളെ ഉള്ളിലേക്ക് കയറാന്‍ അനുവദിച്ചത്. അവള്‍ അസീസിന്റെ അരികിലെത്തി അവന്റെ കൈയില്‍ പിടിച്ചു. അതോടെ അവന്റെ സകല നിയന്ത്രണവും പോയി. അവന്‍ ഉറക്കെയുറക്കെ കരഞ്ഞു. ഡോണയുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ ധാരയായി ഒഴുകി. കുറെ നേരം അവന്റെ അരികില്‍ മൌനമായി നിന്ന ശേഷം അവള്‍ വാസുവിനെയും കൂട്ടി പുറത്തിറങ്ങി. ഡ്യൂട്ടി ഡോക്ടര്‍ വരുന്നത് കണ്ടപ്പോള്‍ ഡോണ നിന്നു. “ഡോക്ടര്‍..അവനു വേറെ കുഴപ്പം ഒന്നുമില്ലല്ലോ?” അവള്‍ ചോദിച്ചു. “ഇല്ല. കൈയുടെ ഒടിവ് ശരിയാകാന്‍ രണ്ട് മൂന്നു മാസങ്ങള്‍ എടുക്കും. അതല്ലാതെ ഗുരുതരമായ മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ല” ഡോക്ടര്‍ പറഞ്ഞു. “അവന്‍ പരോളില്‍ ഉള്ള ഒരു ജയില്‍പ്പുള്ളി ആണ്. ഈ അപകടകാരണം വച്ച് അവന്റെ പരോള്‍ നീട്ടിക്കിട്ടാന്‍ വല്ല മാര്‍ഗ്ഗവും കാണുമോ ഡോക്ടര്‍?” “എനിക്ക് അതെപ്പറ്റി അറിയില്ല. നിങ്ങള്‍ പോലീസിനോട് ചോദിക്കുക. അവനുവേണ്ടി എന്തെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ എന്നോട് പറഞ്ഞാല്‍ മതി” ഡോക്ടര്‍ പറഞ്ഞു. “ഓകെ ഡോക്ടര്‍; പിന്നെ ഡോക്ടര്‍, മോര്‍ച്ചറിയില്‍ ഉള്ള ഭാര്യയുടെ ശവദാഹത്തെപ്പറ്റി അവന്‍ വല്ലതും പറഞ്ഞോ?” കണ്ണുകള്‍ തുടച്ചുകൊണ്ട് അവള്‍ ചോദിച്ചു. “ഉവ്വ്..അവനോ അവള്‍ക്കോ ബന്ധുക്കളായി ആരുമില്ല. നിങ്ങള്‍ ആലോചിച്ച് വേണ്ടത് ചെയ്യ്..അവന്‍ മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലാണ്” “ശരി ഡോക്ടര്‍”
💬 Comments
View all comments