0%

Chapter Title : മൃഗം 2 [Master]

Author : Master Read All Parts 8.4K

മൃഗം 2 Mrigam Part 2 Crime Thriller Novel | Author : Master

Previous Parts | Part 1 |



പുറത്തിറങ്ങിയ വാസുവിന് തന്റെ മനസ് ജീവിതത്തില്‍ ആദ്യമായി തിരിച്ചറിയാനാകാത്ത ഒരു അവസ്ഥയിലേക്ക് വഴുതിപ്പോകുന്നത് മനസ്സിലായി. എന്താണ് അതെന്നു മനസിലാക്കാന്‍ പക്ഷെ അവനു കഴിഞ്ഞില്ല. മാനസികമായി നല്ല കരുത്തുണ്ടായിരുന്ന അവന് തന്റെ മനസിന്റെ പെട്ടെന്നുണ്ടായ ചാഞ്ചല്യത്ത്ന്റെ ഹേതു അജ്ഞമായിരുന്നു. ജീവിതത്തിലെ ഏതു കടുത്ത സാഹചര്യവും ഒരു സമ്മര്‍ദ്ദവും കൂടാതെ നേരിടാനുള്ള മനക്കരുത്ത് അവനുണ്ടായിരുന്നു എങ്കിലും ഇന്നത്തെ സംഭവം പോലെയൊന്ന് മുന്‍പൊരിക്കലും അവന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലായിരുന്നു. പലരുമായും അടിപിടിയും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അനീതി എന്ന് തോന്നിയ എല്ലായിടങ്ങളിലും പ്രതികരിച്ചിട്ടുമുണ്ട്. മറ്റു മനുഷ്യരെ ആദരിക്കാത്തവരെ ആദരിക്കാതെയിരിക്കുകയും പ്രശ്നകാരികളെ ഒരു ദയയും കൂടാതെ കൈകാര്യം ചെയ്യുകയും ചെയ്തിരുന്ന അവന്റെ മനസ് അത്തരം ഘട്ടങ്ങളില്‍ ഒന്നും പതറിയിരുന്നില്ല. പക്ഷെ ഇന്ന് സംഭവിച്ചതൊക്കെ അവന്റെ മനസിനെ മറ്റേതോ തരത്തില്‍ ശക്തമായി പിടിച്ചുലച്ചു. ദിവ്യയോടുള്ള അവന്റെ ബന്ധം വളരെ മോശമായതും അവളുടെ അഹങ്കാരവും അവനോടുള്ള പുച്ഛവും ഒപ്പം അവന്‍ വലിഞ്ഞു കയറി വന്നവനാണ് എന്നുള്ള കൂടെക്കൂടെയുള്ള പരാമര്‍ശവും അവന്റെ മനസ്സില്‍ അവളോട്‌ അവജ്ഞയും വെറുപ്പും വളര്‍ത്തിയിരുന്നെങ്കിലും അതൊന്നും അവനെ കാര്യമായി ബാധിക്കുന്ന തരത്തില്‍ വളര്‍ന്നിരുന്നില്ല. മറ്റുള്ളവരുടെ മോശം പെരുമാറ്റം തന്നെ ബാധിക്കാതിരിക്കാന്‍ അവന്‍ ജീവിതാനുഭവങ്ങളിലൂടെ ശീലിച്ചിരുന്നു. ചെറുപ്രായത്തില്‍ തന്നെ മനസിനെ ദുര്‍ബ്ബല വികാരങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ അവന്‍ പരിശീലിച്ചിരുന്നതിനാല്‍ കരച്ചിലോ ദുഖമോ മനസ്സലിവോ ദൌര്‍ബല്യമൊ മൃദുല വികാരങ്ങളോ ഒന്നും അവന്റെ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല. ആകെക്കൂടി അവന്‍ സ്നേഹിച്ചിരുന്നത് രുക്മിണിയെ മാത്രമാണ്.

💬 Comments

View all comments