0%

Chapter Title : മൃഗം 21 [Master]

Author : Master Read All Parts 1766

എന്നോര്‍ക്കുന്തോറും അവന്റെ രക്തം തിളച്ചുകൊണ്ടേയിരുന്നു. അവളുടെ സൗന്ദര്യവും പണവും എബിയെ വല്ലാതെ കൊതിപ്പിച്ചിരുന്നു. പക്ഷെ സാധാരണ പെണ്ണല്ല ഡോണ എന്ന് അവളോട്‌ അടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് അവനു മനസിലായത്. ഒട്ടും മനസ് വിഷമിപ്പിക്കാതെ ആണ് അവള്‍ വഴുതി മാറുന്നത്. അവളുടെ മനസ്സില്‍ ഉറച്ച തീരുമാനങ്ങള്‍ ഉണ്ട്. അതില്‍ നിന്നും അവളെ വ്യതിചലിപ്പിക്കാന്‍ ഒരാള്‍ക്കും സാധിക്കില്ല എന്ന് അവന്‍ അനുഭവത്തില്‍ നിന്നും പഠിച്ചതാണ്. പക്ഷെ എന്നെങ്കിലും മനസിന്റെ വാതില്‍ തനിക്ക് വേണ്ടി അവള്‍ തുറക്കും എന്നവന്‍ ആശിച്ചു. അത് നടന്നില്ലെന്ന് മാത്രമല്ല ഒരു തല്ലിപ്പൊളി എസ് ഐ അവളെ പുല്ലുപോലെ വളച്ച് എടുക്കുകയും ചെയ്തു. ഹും.. വിടില്ല ഞാന്‍ നായിന്റെ മക്കളെ. രാവിലെ തന്നെ മനസ്സില്‍ പക കയറിയ എബി മദ്യക്കുപ്പി എടുത്ത് മെല്ലെ ചെലുത്താന്‍ തുടങ്ങിയിരുന്നു. ഉച്ച ആയപ്പോഴേക്കും അവന്‍ ഏറെക്കുറെ മദ്യപിച്ചു ലക്കുകെട്ട അവസ്ഥയില്‍ എത്തി. ഫോണെടുത്ത് ആരെയെങ്കിലും വിളിച്ചാലോ എന്നവന്‍ ആലോചിച്ച് ഇരിക്കെയാണ് ഡോര്‍ ബെല്‍ ശബ്ദിച്ചത്. ഉറയ്ക്കാത്ത കാലടികളോടെ അവന്‍ ആടിയാടി എഴുന്നേറ്റ് ചെന്നു കതക് തുറന്നു. “പേപ്പര്‍..” പുറത്ത് കൊച്ചി ഹോട്ട് പത്രത്തിന്റെ അന്നത്തെ ഒരു പതിപ്പ് വലതു കൈയിലും ജാക്ക് ഡാനിയല്‍സ് വിസ്കിയുടെ ടിന്‍ ഇടതുകൈ കൊണ്ട് ചുണ്ടോട് ചേര്‍ത്തും വാസു നില്‍പ്പുണ്ടായിരുന്നു. അവന്റെ നില്‍പ്പും മട്ടും, കൈയിലിരിക്കുന്ന വിലകൂടിയ മദ്യ ടിന്നും എബിയുടെ ലഹരി ഒറ്റയടിക്ക് ഇറക്കി. മുന്‍പില്‍ നില്‍ക്കുന്നത് ഏതോ മഹാമാരണമാണ് എന്ന് മനസിലാക്കാന്‍ അവനധികം താമസമൊന്നും വേണ്ടി വന്നില്ല. “ആരാ? എന്ത് വേണം?” പത്രം വാങ്ങാതെ എബി ചോദിച്ചു. “നീ ഈ പത്രം വാങ്ങ് റിപ്പോര്‍ട്ടറെ..അതില്‍ നിനക്ക് മാത്രം വായിക്കാന്‍ വേണ്ടി ഫ്രണ്ട് പേജില്‍ തന്നെ ഒരു ഐറ്റം ഉണ്ട്..ഉം..” വാസു പത്രം പിന്നെയും നീട്ടി. എബി മനസില്ലാമനസോടെ പത്രം വാങ്ങി ഒന്നാം പേജില്‍ കണ്ണോടിച്ചു. തലേ ദിവസം താന്‍ നല്‍കിയ അതെ ചിത്രം ഇന്നും വന്നിരിക്കുന്നു. പക്ഷെ അതിനു കുറുകെ ഒരു ഗുണന ചിഹ്നം വലുതായിത്തന്നെ ഇട്ടിട്ടുണ്ട്. അവന്റെ കണ്ണുകള്‍ ഉദ്വേഗത്തോടെ താഴേക്ക് നീങ്ങി. “ഇന്നലെ ഇങ്ങനെയൊരു ചിത്രം ഇടേണ്ടി വന്നതില്‍ ഞങ്ങള്‍ നിര്‍വ്യാജം ഖേദിക്കുന്നു.

💬 Comments

View all comments