0%

Chapter Title : മൃഗം 21 [Master]

Author : Master Read All Parts 3.3K

തിരിച്ചു. പിന്നെ തള്ളവിരല്‍ കൈയിലാക്കി അത് പുറകോട്ടമര്‍ത്തി. മൂസ ഉറക്കെ നിലവിളിച്ചു. ജോലിക്കാര്‍ അത് കേട്ട് ഓടിയെത്തി. “അടിച്ചു കൊല്ലടാ ഈ നായെ” വേദനയുടെ ഇടയിലും അയാള്‍ നിലവിളിച്ചു. വാസു അവരെ കൈ കാണിച്ചു. കൂട്ടത്തില്‍ ഒരാള്‍ക്ക് അവനെ മനസിലായി. അഞ്ജനയെ നടുറോഡില്‍ വച്ചു വാസു തല്ലിയ വാര്‍ത്ത അയാള്‍ക്ക് ഓര്‍മ്മ ഉണ്ടായിരുന്നു. അതയാള്‍ രഹസ്യമായി തന്റെ സഹപ്രവര്‍ത്തകരോട് അത് പറഞ്ഞു. അതോടെ അവരില്‍ ഒരാളും അങ്ങോട്ട്‌ അടുത്തില്ല. “വെരലെന്ന് വിടടാ..വിട്ടിട്ടു കാര്യം പറ” അവസാനം രക്ഷയില്ലാതെ മൂസ അലറി. വാസു വിരലിലെ പിടി വിട്ട് അയാളെ സ്വതന്ത്രനാക്കി. മൂസ വേദനയോടെ കൈ തടവി പകയോടെ അവനെ നോക്കിയ ശേഷം ഒരു കുതിപ്പിന് തന്റെ സീറ്റില്‍ വീണ്ടും എത്തി മേശവലിപ്പില്‍ നിന്നും റിവോള്‍വര്‍ പുറത്തെടുത്ത് അവന്റെ നേരെ നീട്ടി. തൊട്ടടുത്ത സെക്കന്റില്‍ ഇടത്തോട്ടു ചാടിയ വാസു നിലത്ത് കാല്‍ കുത്തി മേലേക്ക് പൊങ്ങി മൂസയുടെ കൈയില്‍ ശക്തമായി തട്ടി. ഇതിനിടെ റിവോള്‍വര്‍ തീ തുപ്പി. ടെറസിന്റെ ഒരു ഭാഗം വെടിയേറ്റ് ഇളകി വീണു. നിലത്തേക്ക് കാലുകള്‍ ഉറപ്പിച്ച വാസു മൂസയെ തൂക്കിയെടുത്ത് ഭിത്തിയിലടിച്ചു. പിന്നെ നിലത്ത് കിടന്ന തോക്കെടുത്ത് അയാളുടെ തലയ്ക്ക് നേരെ ചൂണ്ടി. മൂസ തകര്‍ന്നുപോയിരുന്നു. “ഉം എഴുന്നേല്‍ക്ക്..എന്നിട്ട് ഞാന്‍ പറയുന്നത് പോലെ ചെയ്യ്‌..ഇല്ലെങ്കില്‍ കഴുവര്‍ടമോനെ നിന്നെക്കൊണ്ട് ആത്മഹത്യാ കുറിപ്പ് എഴുതിച്ച ശേഷം നിന്റെ തോക്ക് കൊണ്ട് തന്നെ ഞാന്‍ നിന്റെ പണി തീര്‍ക്കും..എഴുന്നെല്‍ക്കാടാ പന്നീ” വാസു മുരണ്ടു. അവന്‍ ജോലിക്കാരെ കൈ കാണിച്ചു പോകാന്‍ ആംഗ്യം കാട്ടി. അവര്‍ ഉള്ളിലേക്ക് പോയപ്പോള്‍ മൂസ ഉരുണ്ടുപിരണ്ട്

💬 Comments

View all comments