0%

Chapter Title : മൃഗം 21 [Master]

Author : Master Read All Parts 1768

പെണ്ണിനെ അവഹേളിക്കാമെന്നോ? ഇനി നീ അവളെയെന്നല്ല, ഒരു പെണ്ണിനേയും അവഹേളിക്കാന്‍ ശ്രമിക്കില്ല. നിന്റെ ഈ വലതുകൈ ഞാനിങ്ങ് എടുക്കാന്‍ പോകുകയാണ്. ഇനിമുതല്‍ നീ കൈ ഇല്ലാതെ റിപ്പോര്‍ട്ടിയാല്‍ മതി” വെട്ടിത്തിളങ്ങുന്ന ഒരു സ്റ്റീല്‍ കത്തി സോക്സിനുള്ളില്‍ നിന്നും ഊരിയെടുത്തുകൊണ്ട് വാസു പറഞ്ഞു. “നീ ആരാണ്? എന്താണ് നിന്റെ പ്രശ്നം? നീയും ഞാനും തമ്മില്‍ ഒരു പ്രശ്നവുമില്ലല്ലോ? പിന്നെ?” എബി ദുര്‍ബലമായ ശബ്ദത്തില്‍, ഭീതിയോടെ ചോദിച്ചു. “ഇല്ല..നീയും ഞാനും തമ്മില്‍ പ്രശ്നമൊന്നുമില്ല. പക്ഷെ ഡോണ..അവളെ നീ അവഹേളിച്ചു. അതാണ്‌ പ്രശ്നം?” “നീ അവളുടെ ആരാണ്? മറ്റൊരു കാമുകനോ?” വാസുവിന്റെ വലതുകാല്‍പ്പത്തി അവന്റെ ഇടതു കരണത്ത് പതിഞ്ഞു. വായില്‍ എന്തോ സംഭവിച്ചത് എബി അറിഞ്ഞു. തൊട്ടടുത്ത നിമിഷം തന്നെ തന്റെ വായിലൂടെ ചോര ഒഴുകി ഇറങ്ങുന്നത് കണ്ട് അവന്‍ നിലവിളിച്ചു. “രക്ഷിക്കോ..അയ്യോ എന്നെ കൊല്ലുന്നേ..:” “പേടിക്കണ്ടടാ..ഒരൊറ്റ അണപ്പല്ല് മാത്രമേ ഇളകിയിട്ടുള്ളൂ..ഇനി നിന്റെ ആ പുഴുത്ത നാവു കൊണ്ട് അവളെക്കുറിച്ച് വല്ലതും പറഞ്ഞാല്‍, നിന്റെ വീട്ടുകാരോട് പള്ളിയില്‍ ഒരു കല്ലറ പണിയാനുള്ള ഏര്‍പ്പാട് ഉടനടി ചെയ്യാന്‍ പറഞ്ഞിട്ടേ ആകാവൂ...” അവന്റെ കഴുത്തിനു പിടിച്ച് വായടപ്പിച്ചുകൊണ്ട് വാസു മുരണ്ടു. “ആരാടാ പട്ടീ നീ..” കരഞ്ഞുകൊണ്ട് എബി ചോദിച്ചു. “ഞാന്‍ വാസു..ഡോണയുടെ ബോഡി ഗാര്‍ഡ്..അപ്പൊ നമുക്ക് പോകാം..കുറെ നാള്‍ നീ ആശുപത്രിയില്‍ കിടക്ക്‌. നിനക്കല്‍പ്പം ബെഡ് റസ്റ്റ്‌ അത്യാവശ്യമാണ്..വാ..പൊന്നുമോന്‍ ബാ...” അവന്‍ അങ്ങനെ പറഞ്ഞിട്ട് അവന്റെ കൈയില്‍ പിടിച്ച് പുറത്ത് ബാല്‍ക്കണിയിലേക്ക് കൊണ്ടുചെന്നു. രണ്ടാം നിലയിലാണ് അവന്റെ ഫ്ലാറ്റ്. വാസു നോക്കി. താഴേക്ക് വലിയ ദൂരമില്ല. ചുറ്റും ഒന്ന് നോക്കിയ ശേഷം അവന്‍ അവനെ പൊക്കിയെടുത്ത് നിലത്തെക്കെറിഞ്ഞു. നിലവിളിയോടെ എബി അവിടെ കിടന്നു പിടയുന്നത് നോക്കി വാസു പടികള്‍ ഇറങ്ങി. ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടുന്നത് കണ്ട് അവന്‍ മെല്ലെ പടികള്‍ ഇറങ്ങി. ആരൊക്കെയോ ചേര്‍ന്ന് അവനെ പൊക്കിയെടുത്ത് ഏതോ വണ്ടിയില്‍ കയറ്റുന്നത് നോക്കി വാസു ബുള്ളറ്റില്‍ കയറി കിക്കറില്‍ കാലമര്‍ത്തി. ------ “ഹഹ്ഹ്ഹ..വണ്ടര്‍ഫുള്‍..വാസൂ നീ ഞാന്‍ കരുതിയതിലും വളരെ വളരെ മുകളില്‍ ആണല്ലോടാ..അയാളെക്കൊണ്ട് തന്നെ നീ തിരുത്തിച്ച് പത്രം ഇറക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും

💬 Comments

View all comments