0%

Chapter Title : മൃഗം 21 [Master]

Author : Master Read All Parts 1769

നിന്നും മാറാന്‍ ശ്രമിച്ചുകൊണ്ട് അലറി. വാസു കാല്‍ മാറ്റി. “ശരി എന്നാല്‍ നീ പോലീസിനെ വിളി..എന്നിട്ടാകാം ബാക്കി....” എബി വേഗം ചെന്നു ഫോണെടുത്ത് പോലീസ് കണ്ട്രോള്‍ റൂമിലേക്ക് വിളിച്ചു വിവരം പറഞ്ഞു. വാസു മദ്യം നുണഞ്ഞുകൊണ്ട് അവനെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഫോണ്‍ വച്ച ശേഷം എബി മേശപ്പുറത്തിരുന്ന കത്തിയെടുത്ത് വാസുവിന് നേരെ ചാടി. അടുത്ത നിമിഷം ജാക്ക് ഡാനിയല്‍സിന്റെ ടിന്‍ അവന്റെ മുഖത്ത് തന്നെ ഊക്കോടെ പതിച്ചു. ഒരു അലര്‍ച്ചയോടെ എബി കത്തി കളഞ്ഞിട്ടു മുഖം പൊത്തി. അവന്റെ മൂക്കില്‍ നിന്നും ചോര ചീറ്റിയൊഴുകി. നിലത്ത് വീണ മദ്യക്കുപ്പി എടുത്ത് അല്‍പ്പം കൂടി സിപ് ചെയ്ത ശേഷം അടപ്പ് മുറുക്കിയിട്ട് വാസു പോക്കറ്റില്‍ വച്ചു. പിന്നെ എബിയെ പിടിച്ച് അവനിരുന്ന കസേരയില്‍ ഇരുത്തി. “എടാ പീറ റിപ്പോര്‍ട്ടറെ..നീ എന്താ കരുതിയത്? നിന്റെ സ്വാധീനം വച്ച് ഒരു പാവം പെണ്ണിനെ അവഹേളിക്കാമെന്നോ? ഇനി നീ അവളെയെന്നല്ല, ഒരു പെണ്ണിനേയും അവഹേളിക്കാന്‍ ശ്രമിക്കില്ല. നിന്റെ ഈ വലതുകൈ ഞാനിങ്ങ് എടുക്കാന്‍ പോകുകയാണ്. ഇനിമുതല്‍ നീ കൈ ഇല്ലാതെ റിപ്പോര്‍ട്ടിയാല്‍ മതി” വെട്ടിത്തിളങ്ങുന്ന ഒരു സ്റ്റീല്‍ കത്തി സോക്സിനുള്ളില്‍ നിന്നും ഊരിയെടുത്തുകൊണ്ട് വാസു പറഞ്ഞു. “നീ ആരാണ്? എന്താണ് നിന്റെ പ്രശ്നം? നീയും ഞാനും തമ്മില്‍ ഒരു പ്രശ്നവുമില്ലല്ലോ? പിന്നെ?” എബി ദുര്‍ബലമായ ശബ്ദത്തില്‍, ഭീതിയോടെ ചോദിച്ചു. “ഇല്ല..നീയും ഞാനും തമ്മില്‍ പ്രശ്നമൊന്നുമില്ല. പക്ഷെ ഡോണ..അവളെ നീ അവഹേളിച്ചു. അതാണ്‌ പ്രശ്നം?” “നീ അവളുടെ ആരാണ്? മറ്റൊരു കാമുകനോ?” വാസുവിന്റെ വലതുകാല്‍പ്പത്തി അവന്റെ ഇടതു കരണത്ത് പതിഞ്ഞു. വായില്‍ എന്തോ സംഭവിച്ചത് എബി അറിഞ്ഞു. തൊട്ടടുത്ത നിമിഷം തന്നെ തന്റെ വായിലൂടെ ചോര ഒഴുകി ഇറങ്ങുന്നത് കണ്ട് അവന്‍ നിലവിളിച്ചു. “രക്ഷിക്കോ..അയ്യോ എന്നെ കൊല്ലുന്നേ..:” “പേടിക്കണ്ടടാ..ഒരൊറ്റ അണപ്പല്ല് മാത്രമേ ഇളകിയിട്ടുള്ളൂ..ഇനി നിന്റെ ആ പുഴുത്ത നാവു കൊണ്ട്

💬 Comments

View all comments