Chapter Title : മൃഗം 21 [Master]
അവളെക്കുറിച്ച് വല്ലതും പറഞ്ഞാല്‍, നിന്റെ വീട്ടുകാരോട് പള്ളിയില്‍ ഒരു കല്ലറ പണിയാനുള്ള ഏര്‍പ്പാട് ഉടനടി ചെയ്യാന്‍ പറഞ്ഞിട്ടേ ആകാവൂ...” അവന്റെ കഴുത്തിനു പിടിച്ച് വായടപ്പിച്ചുകൊണ്ട് വാസു മുരണ്ടു. “ആരാടാ പട്ടീ നീ..” കരഞ്ഞുകൊണ്ട് എബി ചോദിച്ചു. “ഞാന്‍ വാസു..ഡോണയുടെ ബോഡി ഗാര്‍ഡ്..അപ്പൊ നമുക്ക് പോകാം..കുറെ നാള്‍ നീ ആശുപത്രിയില്‍ കിടക്ക്. നിനക്കല്‍പ്പം ബെഡ് റസ്റ്റ് അത്യാവശ്യമാണ്..വാ..പൊന്നുമോന്‍ ബാ...” അവന്‍ അങ്ങനെ പറഞ്ഞിട്ട് അവന്റെ കൈയില്‍ പിടിച്ച് പുറത്ത് ബാല്‍ക്കണിയിലേക്ക് കൊണ്ടുചെന്നു. രണ്ടാം നിലയിലാണ് അവന്റെ ഫ്ലാറ്റ്. വാസു നോക്കി. താഴേക്ക് വലിയ ദൂരമില്ല. ചുറ്റും ഒന്ന് നോക്കിയ ശേഷം അവന്‍ അവനെ പൊക്കിയെടുത്ത് നിലത്തെക്കെറിഞ്ഞു. നിലവിളിയോടെ എബി അവിടെ കിടന്നു പിടയുന്നത് നോക്കി വാസു പടികള്‍ ഇറങ്ങി. ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടുന്നത് കണ്ട് അവന്‍ മെല്ലെ പടികള്‍ ഇറങ്ങി. ആരൊക്കെയോ ചേര്‍ന്ന് അവനെ പൊക്കിയെടുത്ത് ഏതോ വണ്ടിയില്‍ കയറ്റുന്നത് നോക്കി വാസു ബുള്ളറ്റില്‍ കയറി കിക്കറില്‍ കാലമര്‍ത്തി. ------ “ഹഹ്ഹ്ഹ..വണ്ടര്‍ഫുള്‍..വാസൂ നീ ഞാന്‍ കരുതിയതിലും വളരെ വളരെ മുകളില്‍ ആണല്ലോടാ..അയാളെക്കൊണ്ട് തന്നെ നീ തിരുത്തിച്ച് പത്രം ഇറക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല..ഇതിനു ഞാന്‍ നിനക്കെന്താണ് തരേണ്ടത്..അയാം സൊ ഹാപ്പി മാന്‍..” പത്രവുമായി വാസുവിനും ഡോണയ്ക്കും ഒപ്പം ആശുപത്രിയില്‍ അസീസിന്റെ മുറിയില്‍ ആയിരുന്നു പൌലോസ്. അസീസിനെ കിടത്തിയിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയില്‍ ആയിരുന്നു എബിയെ അഡ്മിറ്റ് ചെയ്തിരുന്നത്. “സാറ് വാസുവിന്റെ നൂറില്‍ ഒന്നുപോലും കണ്ടിട്ടില്ല ഇതുവരെ....ഇതൊക്കെ എന്ത് അല്ലേടാ?” ഡോണ വാസുവിന്റെ തോളില്‍ കൈ വച്ചുകൊണ്ട് പറഞ്ഞു. “എന്നാലും മാന്‍..യു ഡിഡ് സംതിംഗ് റിയലി ഗ്രേറ്റ്..അവനെക്കൊണ്ട് എഴുതിച്ചവന്‍ ദാ ആ മുറിയില്‍ അഡ്മിറ്റ് ആണ്...പോലീസ് ഇടപെട്ടാല്‍ പോലും ഇതുപോലൊരു ശിക്ഷ ഇവര്‍ക്ക് രണ്ടാള്‍ക്കും കിട്ടില്ലായിരുന്നു. ഡോണ..നിന്റെ പപ്പാ എങ്ങനെ കണ്ടെടുത്തെടി ഇവനെ?” പൌലോസിന് വാസുവിന്മേല്‍ ഉള്ള മതിപ്പ് അമിതമായി വര്‍ദ്ധിച്ചിരുന്നു ഈ
💬 Comments
View all comments