0%

Chapter Title : മൃഗം 21 [Master]

Author : Master Read All Parts 1771

രണ്ട് സംഭവങ്ങളോടെ. “യു നോ ഫാദര്‍ ഗീവര്‍ഗീസ്? ഹി ഈസ് എ ഗ്രേറ്റ് ഹ്യൂമന്‍ ആന്‍ഡ്‌ മൈ ഫാദേഴ്സ് ഫ്രണ്ട് അസ് വെല്‍. ബട്ട് യു നോ, ഹിസ്‌ ക്ലോസ് ഫ്രണ്ട് ഈസ് ദിസ് ഹീറോ..മൈ നോട്ടി ലവിംഗ് ബ്രദര്‍..” സ്റ്റൈലില്‍ ഇംഗ്ലീഷ് പറഞ്ഞുകൊണ്ട് ഡോണ പൌലോസിനെ നോക്കി. “റിയലി? ഞാന്‍ അവിടെ ഉള്ളപ്പോള്‍ അദ്ദേഹത്തെ ഒരു പ്രാവശ്യം കണ്ടിട്ടുണ്ട്. നീ എങ്ങനെയാടാ അദ്ദേഹവുമായി ചങ്ങാത്തത്തില്‍ ആയത്?’ പൌലോസ് അത്ഭുതത്തോടെ ചോദിച്ചു. “അതൊക്കെ സമയം കിട്ടുമ്പോള്‍ പറയാം സര്‍. എന്റെ ജീവിതത്തില്‍ എനിക്കൊരിക്കലും മറക്കാന്‍ പറ്റാത്ത രണ്ടുപേര്‍ മാത്രമേ ഉള്ളൂ. അതിലൊന്ന് എന്റെ അമ്മയും രണ്ടാമത്തെ ആള്‍, ആ അച്ചനും ആണ്” വാസു പറഞ്ഞു. “അപ്പോള്‍ ഞാന്‍..ഹും..വൃത്തികെട്ടവന്‍” ഡോണ മുഖം വീര്‍പ്പിച്ചു. “നിന്നെ ഓര്‍ക്കാതിരുന്നാല്‍ അല്ലെ മറക്കാന്‍ പറ്റൂ..” വാസു ചോദിച്ചു. ആ ഉത്തരം കേട്ടു പൌലോസ് ഉറക്കെ ചിരിച്ചു. “ബ്രില്യന്റ് മാന്‍..ബ്രില്യന്റ് ആന്‍സ്വര്‍....” “നമുക്ക് ഈ സന്തോഷം ഒന്ന്‍ ആഘോഷിച്ചാലോ സര്‍?” ഡോണ ചോദിച്ചു. “നോ..നോ ടൈം...എനിക്കുടന്‍ എസിപി ഓഫീസില്‍ എത്തണം. മംഗലാപുരത്ത് നിന്നും ഒരുത്തനെ പൊക്കാനുണ്ട്. ഈ പാവത്തിന്റെ പാവം ഭാര്യയെ കൊന്ന ആ കള്ള നായിന്റെ മോനെ..അവനെ എന്റെ കൈയില്‍ കിട്ടിയാല്‍...” പൌലോസിന്റെ മുഖം പക കൊണ്ട് നിറഞ്ഞു. “അതാരാണെന്നു മനസ്സിലായോ സര്‍?” “യെസ്. നിങ്ങള്‍ ഇവിടേക്ക് വരുന്നതിനു മുന്‍പ് ഞാന്‍ അസീസിനെ ചോദ്യം ചെയ്യുകയായിരുന്നു. അറേബ്യന്‍ ഡെവിള്‍സ് ഇടയ്ക്ക് മംഗലാപുരത്ത് നിന്നും ഇതുപോലെയുള്ള ആവശ്യങ്ങള്‍ക്കായി വരുത്തുന്ന ഒരുത്തനുണ്ട്. അവനാണ് ഇതിന്റെ പിന്നിലെങ്കില്‍, അത് അവന്മാരിലേക്ക് എനിക്കെത്താനുള്ള ഒരു വേഗവഴി ആയിരിക്കും. അതെപ്പറ്റി മാഡവുമായി ഒരു ചര്‍ച്ച ഉണ്ട്..സൊ അയാം ലീവിംഗ്..നമുക്ക് പിന്നീട് എപ്പോഴെങ്കിലും കാണാം..” അങ്ങനെ പറഞ്ഞിട്ടു പൌലോസ് പുറത്തേക്ക് ഇറങ്ങി. ഡോണയുടെ മുഖം വാടിയത് വാസു ശ്രദ്ധിച്ചു. അവന്‍ അവളെയും കൂട്ടി ആശുപത്രിക്ക് പുറത്തേക്ക് നടന്നു.

💬 Comments

View all comments