0%

Chapter Title : മൃഗം 21 [Master]

Author : Master Read All Parts 1772

“പിന്നെ കാണാമെന്നു പറഞ്ഞില്ലേടീ? അവളുടെ ഒരു ദുഃഖം” അവളുടെ വാടിയ മുഖം നോക്കി വാസു പറഞ്ഞു. “ഹും..നിനക്ക് ഇതൊന്നും മനസിലാകില്ലല്ലോ” “ഇല്ല..എനിക്ക് മനസിലാകില്ല..നിനക്കറിയുമോ..എന്റെ ജീവിതത്തില്‍ ഒരു പെണ്ണും ഒരിക്കലും ഉണ്ടായിട്ടില്ല. പക്ഷെ എന്നെ ആദ്യമായി അങ്ങനെ സ്നേഹിച്ചത് ദിവ്യയാണ്‌. അവള്‍ ഒരു നല്ല പെണ്ണല്ല എന്നെനിക്കറിയാം. പക്ഷെ അതൊന്നും എനിക്കൊരു പ്രശ്നമല്ല. അവളെന്നെ സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍, അവളെ ഞാനെന്റെ പെണ്ണായി മനസ്സില്‍ പ്രതിഷ്ഠിച്ചു. പക്ഷെ എന്തോ തെറ്റിദ്ധാരണ വന്ന് അവള്‍ എന്നെ വെറുത്തു. ഇന്ന് ഞാന്‍ ഫോണ്‍ വിളിച്ചാല്‍ അവള്‍ സംസാരിക്കില്ല. ഒരു പുരുഷനെയും അവള്‍ക്കിനി വേണ്ടെന്ന് പറയുന്നെന്നാണ് അമ്മ പറഞ്ഞത്. പക്ഷെ എന്റെ മനസ്സില്‍ അവള്‍ മാത്രമേ ഉള്ളു. എനിക്കൊരു വിവാഹം ഉണ്ടാകുന്നുണ്ടെങ്കില്‍ അത് അവളുടെ ഒപ്പം മാത്രമായിരിക്കും. ഉള്ളിന്റെ ഉള്ളില്‍ അവള്‍ വെറും പാവമാണ് എന്നെനിക്കറിയാം. എന്റെ കൂടെ മാത്രമേ അവള്‍ ശരിയാകുകയുമുള്ളൂ..പക്ഷെ...ഇന്നവള്‍ക്ക് എന്നെ വെറുപ്പാണ്..എനിക്ക് അതില്‍ വിഷമമില്ല എന്നാണോ നിന്റെ ധാരണ?” ഡോണ അവന്റെ കൈയില്‍ മൃദുവായി പിടിച്ചു. “അയാം സോറി വാസു..ഞാന്‍ കാരണമാണ് അതുണ്ടായത്..എന്നോടും അവള്‍ സംസാരിക്കില്ല. ഈ തെറ്റിദ്ധാരണ മാറ്റാന്‍ പലതവണ ഞാന്‍ ട്രൈ ചെയ്തതാണ്. പക്ഷെ അവള്‍ക്കെന്നെ ഭയങ്കര വെറുപ്പാണ്..നീ തനിച്ച് അവളെ ചെന്നു കണ്ടൊന്നു സംസാരിക്കണം..” അവള്‍ പറഞ്ഞു. “നോക്കാം...” ----------------------- “പൌലോസ്, നിങ്ങളീ പറഞ്ഞ ആളെക്കുറിച്ച് തിരക്കാന്‍ ഞാന്‍ മംഗലാപുരം പൊലീസിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മീന മരിച്ച ദിവസം അവന്‍ അവിടെ ഉണ്ടായിരുന്നോ എന്നുള്ളതാണ് നമ്മുടെ പ്രധാന വിഷയം. അവനവിടെ ഉണ്ടായിരുന്നു എങ്കില്‍, പിന്നെ നമുക്ക് സംശയം വേറെ ആളുകളിലേക്ക് മാറ്റേണ്ടി വരും” ഇന്ദുലേഖ പറഞ്ഞു.

“അതെ മാഡം. ഈ അര്‍ജ്ജുന്‍ എന്നവന്റെ അച്ഛന്‍ മംഗലാപുരത്തെ ഒരു ഡോണ്‍ ആണെന്നാണ് കേള്‍ക്കുന്നത്. ചിലപ്പോള്‍ അയാളാകും ഇവര്‍ക്ക് ചിലപ്പോഴൊക്കെ ആളുകളെ എത്തിച്ചു നല്‍കുന്നത്. എന്തായാലും അസീസ്‌ പറഞ്ഞ ആളിനെക്കുറിച്ച് തിരക്കിയ ശേഷം വേണ്ടി

💬 Comments

View all comments