Chapter Title : മൃഗം 21 [Master]
“പൌലോസ്..ഇപ്പോള്‍ ജോലി ചെയ്യുന്നത് പന്ത്രണ്ടാമത്തെ സ്റ്റേഷനില്‍ അല്ലെ? ഏറ്റവും ഒടുവിലത്തെ ട്രാന്‍സ്ഫറിന്റെ കാരണം സി ഐയുടെ ചെകിട്ടത്ത് അടിച്ചത്..” ഭദ്രന്‍ പുഞ്ചിരി വിടാതെ പറഞ്ഞു. “സാറിന് കാര്യങ്ങള്‍ എല്ലാം അറിയാം അല്ലെ?” പൌലോസ് ചോദിച്ചു. “എല്ലാം അറിയില്ല. അങ്ങനെ എല്ലാം അറിയുന്നവന്‍ ജഗദീശ്വരന്‍ മാത്രം. എന്നാല്‍ അറിയേണ്ട കാര്യങ്ങള്‍ എനിക്കറിയാം...പാര്‍ട്ട് ഓഫ് മൈ പ്രൊഫഷന്‍...” “യെസ് മിസ്റ്റര്‍ ഭദ്രന്‍. ഹൌ ക്യാന്‍ ഐ ഹെല്‍പ് യു?” ഇന്ദുലേഖ ചോദിച്ചു. “നാദിയ..നാദിയ ഹസന്‍ എന്ന കുട്ടിയെ കൊണ്ടുപോകാന്‍ വന്നതാണ് ഞാന്‍” ഭദ്രന്‍ തന്റെ ആഗമനോദ്ദേശം പറഞ്ഞു. ഇന്ദുലേഖയും പൌലോസും ഒരു നിമിഷം പരസ്പരം നോക്കി. “പ്രതിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ താങ്കള്‍ക്ക് ജാമ്യാപേക്ഷ നല്‍കാവുന്നതാണ്” “ഇതുവരെ കോടതിയില്‍ അവരെ ഹാജരാക്കിയില്ലല്ലോ? സംശയത്തിന്റെ പേരില്‍ ഒരാളെ അകാരണമായി പോലീസ് കസ്റ്റഡിയില്‍ വയ്ക്കുന്നത് നിയമവിരുദ്ധമാണ് എന്ന് ഞാന്‍ പറയാതെ നിങ്ങള്‍ക്ക് അറിവുള്ളതല്ലേ?” “പൊലീസിന് ചോദ്യം ചെയ്യാന്‍ സമയം ആവശ്യമുണ്ടല്ലോ മിസ്റ്റര്‍ അഡ്വക്കേറ്റ്” ഇന്ദുലേഖ വിട്ടുകൊടുത്തില്ല. “എത്ര ദിവസം വേണ്ടി വരും ചോദ്യം ചെയ്യല്‍ തീരാന്‍? അവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണം. അതിനു പറ്റില്ല എങ്കില്‍ അവരെ പുറത്ത് പോകാന്‍ അനുവദിക്കണം” “അവരില്‍ നിന്നും പിടിച്ചെടുത്ത സിറിഞ്ചില്‍ എന്തായിരുന്നു എന്നതിന്റെ പരിശോധനാഫലം കിട്ടിയാലുടന്‍ അറസ്റ്റ് രേഖപ്പെടുത്തും. തൊട്ടടുത്ത ദിവസം തന്നെ അവളെ കോടതിയില്‍ ഹാജരാക്കുകയും ചെയ്യും....” “ലുക്ക് മാഡം. ഞാനാണ് അവരുടെ ലോയര്‍. നിങ്ങള്‍ ഏതു വകുപ്പിട്ടു കേസ് ചാര്‍ജ്ജ് ചെയ്താലും അവര്‍ക്ക് ജാമ്യം കിട്ടും. അതുകൊണ്ട് നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ വ്യക്തിപരമായ ജാമ്യത്തില്‍ അവരെ തല്‍ക്കാലം എന്റെ കൂടെ അയയ്ക്കാം. കോടതിയില്‍ നിങ്ങള്‍ പറയുമ്പോള്‍ അവര്‍ ഹാജരായിക്കോളും” “സോറി മിസ്റ്റര്‍ ഭദ്രന്‍. അവരെ കോടതിയില്‍ ഞങ്ങള്‍ ഹാജരാക്കുമ്പോള്‍ താങ്കള്‍ക്ക് ജാമ്യത്തിന് ശ്രമിക്കാവുന്നതാണ്..” “ഒകെ..ചിലപ്പോള്‍ കോടതിയില്‍ താങ്കള്‍ക്ക് എന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വരും. അതൊക്കെ ഒഴിവാക്കാവുന്നതല്ലേ
💬 Comments
View all comments