0%

Chapter Title : മൃഗം 21 [Master]

Author : Master Read All Parts 1775

നല്ലത്..” “ഐ ഡോണ്ട് മൈന്‍ഡ്” “വെല്‍..ദെന്‍ സീ യു..” “വണ്‍ മിനിറ്റ് മിസ്റ്റര്‍ ഭദ്രന്‍.” പോകാന്‍ എഴുന്നേറ്റ ഭദ്രനെ പൌലോസ് തടഞ്ഞു. “യെസ്” “ആരാണ് താങ്കള്‍ക്ക് ഈ വക്കാലത്ത് നല്‍കിയത്?” പൌലോസ് അയാളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. “സോറി മിസ്റ്റര്‍ എസ് ഐ. എന്റെ ക്ലയന്റ് അവരുടെ പേരുവിവരങ്ങള്‍ പുറത്ത് പറയരുത് എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തല്‍ക്കാലം നാദിയ തന്നെ തന്നതാണ് എന്ന് കരുതിക്കോ. സൊ സീ യു ഇന്‍ കോര്‍ട്ട്..” “വക്കീല്‍ സാറേ; നിങ്ങള്‍ നിങ്ങളുടെ തൊഴിലാണ് ചെയ്യുന്നത് എന്നെനിക്കറിയാം. അതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷെ നമ്മുടെയൊക്കെ തൊഴിലിന്റെ ആത്യന്തിക ലക്‌ഷ്യം നിയമത്തിന്റെ ശരിയായ ഉപയോഗത്തിലൂടെ കുറ്റകൃത്യങ്ങള്‍ തടയുക എന്നതാണ്. എന്നാല്‍ താങ്കളെപ്പോലെ ഉള്ള പ്രഗത്ഭരായ വക്കീലന്മാര്‍ അത് കുറ്റവാളികള്‍ക്ക് സ്വൈരവിഹാരം നടത്താനുള്ള മാര്‍ഗ്ഗാമായി മാറ്റുമ്പോള്‍, തകരുന്നത് ഈ രാജ്യത്തെ നിയമവ്യവസ്ഥ തന്നെയാണ്. താങ്കളുടെ പ്രൊഫഷന്‍ ഏതു രീതിയിലും ചെയ്തുകൊണ്ട് തന്നെ മറുഭാഗത്ത് താങ്കള്‍ക്ക് നിയമത്തെ സഹായിക്കാനും സാധിക്കും” പൌലോസ് പറഞ്ഞു. “താങ്കള്‍ ഭംഗിയായി സംസാരിക്കുന്നു. ഒരു വക്കീല്‍ ആകേണ്ടിയിരുന്നു എന്നാണ് എന്റെ അഭിപ്രായം. അപ്പോള്‍ സീ യു..” ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞ ശേഷം അയാള്‍ ഇരുവരെയും നോക്കിയിട്ട് പുറത്തേക്ക് പോയി. “അറേബ്യന്‍ ഡെവിള്‍സ്..അവരുടെ ഒഫീഷ്യല്‍ ലോയര്‍ ആണ് ഇവന്‍. അവരുടെ പേര് ഇവന്‍ പറയില്ല. അവളെ പുല്ലുപോലെ ഇവന്‍ ഇറക്കി കൊണ്ടുപോകും. അതിനു മുന്‍പേ അവളെ നമുക്കൊന്ന് പിഴിയണം. കമോണ്‍ പൌലോസ്..” ഇന്ദുലേഖ പകയോടെ എഴുന്നേറ്റു. വലിയ കേസില്‍ അകപ്പെടുന്ന പ്രതികളെ ചോദ്യം ചെയ്യാനായി സൌണ്ട് പ്രൂഫില്‍ ഒരുക്കിയിരുന്ന മുറിയിലേക്ക് ഇന്ദുലേഖ പൌലോസിന്റെ ഒപ്പം ചെന്നു. അല്‍പം കഴിഞ്ഞപ്പോള്‍ നാദിയയെ അവിടെ ഹാജരാക്കി. “ഇരിക്കടീ” കൂസലില്ലാതെ നിന്ന അവളോട്‌ ഇന്ദുലേഖ ആജ്ഞാപിച്ചു. അവള്‍ ഇരുന്നു. “കരണ്ടിയെ ഞങ്ങള്‍ക്ക് കിട്ടി” നാദിയയുടെ ചുറ്റും നടന്നുകൊണ്ട് ഇന്ദുലേഖ ഒരു പരിഹാസച്ചിരിയോടെ പറഞ്ഞു. നാദിയയുടെ

💬 Comments

View all comments