Chapter Title : മൃഗം 21 [Master]
പറഞ്ഞു മാഡം” പോലീസുകാരന്‍ തിരികെ എത്തി ഭദ്രനോട് പറഞ്ഞു. അയാള്‍ സിഗരറ്റ് കെടുത്തി അല്‍പ്പം മാറ്റി വച്ചിരുന്ന വെസ്റ്റ് ബോക്സില്‍ ഇട്ട ശേഷം ഡ്രൈവറുടെ പക്കല്‍ നിന്നും വെള്ളം വാങ്ങി വായ കഴുകി. പിന്നെ കൈലേസ് എടുത്ത് മുഖം തുടച്ചിട്ട് ഉള്ളിലേക്ക് കയറി. “പൌലോസ്; ഹൈക്കോടതിയിലെ ഏറ്റവും വിലയേറിയ ക്രിമിനല്‍ ലോയര്‍ ആണ് കക്ഷി. സൂക്ഷിച്ചേ ഡീല്‍ ചെയ്യാവൂ. ഹി ഈസ് ഹൈലി ഡെയിഞ്ചറസ്..” ഇന്ദുലേഖ ഭദ്രന്‍ വരുന്നതിനു മുന്പായി പൌലോസിനോട് പറഞ്ഞു. “ഞാന്‍ കേട്ടിട്ടുണ്ട് മാം. ആളെ ഒന്ന്‍ കാണാന്‍ സാധിച്ചല്ലോ” അയാള്‍ പറഞ്ഞു. “ഗുഡ് നൂണ്‍ മാം..ഹൌ ആര്‍ യു?” സുസ്മേരവദനനായി ഹസ്തദാനം നല്‍കിക്കൊണ്ട് അഡ്വക്കേറ്റ് ഭദ്രന്‍ ചോദിച്ചു. “നൂണ്‍ മിസ്റ്റര്‍ ഭദ്രന്‍. പ്ലീസ് ഹാവ് എ സീറ്റ്” ഇന്ദുലേഖ തനിക്കെതിരെ കിടന്ന ഒരു കസേരയിലേക്ക് വിരല്‍ ചൂണ്ടി. ഭദ്രന്‍ ഇരുന്ന ശേഷം പൌലോസിനെ നോക്കി. “മട്ടാഞ്ചേരി സബ് ഇന്‍സ്പെക്ടര്‍ പൌലോസ്” ഇന്ദുലേഖ പൌലോസിനെ പരിചയപ്പെടുത്തി. ഹസ്തദാനം നല്‍കിയ ശേഷം ഭദ്രന്‍ പൌലോസിനെ നോക്കി പുഞ്ചിരിച്ചു. “പൌലോസ്..ഇപ്പോള്‍ ജോലി ചെയ്യുന്നത് പന്ത്രണ്ടാമത്തെ സ്റ്റേഷനില്‍ അല്ലെ? ഏറ്റവും ഒടുവിലത്തെ ട്രാന്‍സ്ഫറിന്റെ കാരണം സി ഐയുടെ ചെകിട്ടത്ത് അടിച്ചത്..” ഭദ്രന്‍ പുഞ്ചിരി വിടാതെ പറഞ്ഞു. “സാറിന് കാര്യങ്ങള്‍ എല്ലാം അറിയാം അല്ലെ?” പൌലോസ് ചോദിച്ചു. “എല്ലാം അറിയില്ല. അങ്ങനെ എല്ലാം അറിയുന്നവന്‍ ജഗദീശ്വരന്‍ മാത്രം. എന്നാല്‍ അറിയേണ്ട കാര്യങ്ങള്‍ എനിക്കറിയാം...പാര്‍ട്ട് ഓഫ് മൈ പ്രൊഫഷന്‍...” “യെസ് മിസ്റ്റര്‍ ഭദ്രന്‍. ഹൌ ക്യാന്‍ ഐ ഹെല്‍പ് യു?” ഇന്ദുലേഖ ചോദിച്ചു. “നാദിയ..നാദിയ ഹസന്‍ എന്ന കുട്ടിയെ കൊണ്ടുപോകാന്‍ വന്നതാണ്
💬 Comments
View all comments