0%

Chapter Title : മൃഗം 21 [Master]

Author : Master Read All Parts 1779

കള്ളിയാണ്. ഇവള്‍ക്ക് എല്ലാം അറിയാം. ഇവളുടെ വീട്ടുകാരെ തൂക്കിയെടുത്ത് ഒന്ന് പെരുമാറിയാല്‍ അവര് പറയും ബാക്കി കഥകള്‍” “അതെ പൌലോസ്. കോഴിക്കോട് പൊലീസിന് ഞാന്‍ മെസേജ് കൊടുത്തിട്ടുണ്ട്. ഇവളുടെ വീട്ടിലുള്ള എല്ലാവരെയും കസ്റ്റഡിയില്‍ എടുക്കാന്‍.” “സാറേ അവര്‍ക്കൊന്നും ഇതില്‍ പങ്കില്ല” “വേണ്ട. പങ്ക് ഞങ്ങള്‍ ഉണ്ടാക്കി കൊടുത്തോളാം കമോണ്‍ പൌലോസ്..ഏതു കോടതി വിചാരിച്ചാലും ഇവള്‍ക്ക് ജാമ്യം കിട്ടാത്ത വകുപ്പ് തന്നെ കേറ്റി വേണം ഇവളെ കോടതിയില്‍ എത്തിക്കാന്‍. അവിടെ നിന്നും റിമാന്‍ഡില്‍ നിന്നെ എന്റെ കൈയില്‍ കിട്ടും. നമുക്കിനി അപ്പോള്‍ കാണാം” ഇന്ദുലേഖ പൌലൊസിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി. ------------------- “ഡോണ..ഇക്കാര്യത്തില്‍ മാഡം പറഞ്ഞത് പോലെ ഞാനും നിസ്സഹായനാണ്. കാരണം നീ അന്നുണ്ടാക്കിയ മീഡിയ വിപ്ലവത്തെ തുടര്‍ന്നാണ് മുംതാസിന്റെ മരണം ഒരു സാധാരണ ആത്മഹത്യ അല്ല എന്ന് അംഗീകരിച്ചുകൊണ്ട് പോലീസ് അന്വേഷണം നടത്തിയത്. അതില്‍ അവര്‍ക്ക് പ്രതിയെ തെളിവുകളോടെ ലഭിക്കുകയും അവനെ ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ യഥാര്‍ത്ഥ പ്രതികളായ ഡെവിള്‍സിന് ഒരു പോറല്‍ പോലും ഏറ്റുമില്ല. അവരെ ലക്‌ഷ്യം വച്ചു നീ നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടു. അസീസ്‌ അവര്‍ക്ക് വേണ്ടി കുറ്റം ഏറ്റുപറഞ്ഞു ജയിലിലുമായി. ഇനി അതെ കേസ് ഒരു കാരണവും ഇല്ലാതെ അന്വേഷിക്കാന്‍ പൊലീസിന് പറ്റില്ല. അത് ജുഡീഷ്യറിയെ പരിഹസിക്കുന്നതിനു തുല്യമാകും. അന്നത്തെ അന്വേഷണത്തില്‍ ഒരു പ്രതി; പുതിയ അന്വേഷണത്തില്‍ വേറെ ഒരു പ്രതി അല്ലെങ്കില്‍ പ്രതികള്‍ എന്ന് വന്നാല്‍, കോടതി ചോദിക്കും ഇനിയും ഒരന്വേഷണം നടത്തിയാല്‍ അതില്‍ ആരായിരിക്കും പ്രതി എന്ന്? അതുകൊണ്ട് ഒഫീഷ്യല്‍ ആയി ഈ കേസില്‍ ഒന്നും ചെയ്യാന്‍ എനിക്ക് കഴിയില്ല” തന്റെ ഓഫീസിലേക്ക് വാസുവിനെയും കൂട്ടി വന്ന ഡോണയോട് പൌലോസ് സംസാരിക്കുകയായിരുന്നു. ഡോണ മ്ലാനവദനയായി അയാളെ നോക്കി. “ഇനി ഈ കേസ് പോലീസ് റീ ഓപ്പണ്‍ ചെയ്യണം എങ്കില്‍ അതിശക്തമായ പൊതുജന പ്രക്ഷോഭമോ അതല്ലെങ്കില്‍

💬 Comments

View all comments