0%

Chapter Title : മൃഗം 21 [Master]

Author : Master Read All Parts 1788

ആരെങ്കിലും പഴയ വിധിക്ക് എതിരെ ഹര്‍ജി ഫയല്‍ ചെയ്ത് അത് കോടതി അംഗീകരിക്കുകയോ വേണം. ഇത് രണ്ടും നടക്കുന്ന കാര്യമാണ് എന്നെനിക്ക് തോന്നുന്നില്ല” പൌലോസ് അവളുടെ മ്ലാനമായ മുഖഭാവം നോക്കി പറഞ്ഞു. “അതെ..എനിക്കും അതറിയാം സാര്‍. പക്ഷെ എനിക്ക് അവരെ നിയമത്തിന്റെ കൈകളില്‍ എത്തിച്ചേ മതിയാകൂ.. അസീസ്‌ മനസ്സുമാറി അവര്‍ക്കെതിരെ മൊഴി നല്‍കുമല്ലോ? അത് വച്ച് പൊലീസിന് എന്തെങ്കിലും ചെയ്യാന്‍ പറ്റില്ലേ?” ഡോണ പ്രതീക്ഷയോടെ ചോദിച്ചു. “അസീസ്‌ കോടതിയുടെ മുന്‍പാകെ സ്വയം കുറ്റം സമ്മതിച്ചവനും അവന്‍ അങ്ങനെ ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോടതി കണ്ടതുമാണ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷയ്ക്ക് വിധിച്ച അവന്‍ ഇനി മുന്‍പ് പറഞ്ഞത് മാറ്റിപ്പറഞ്ഞാല്‍ ആര് അംഗീകരിക്കാനാണ്? അവന്റെ മൊഴിമാറ്റത്തിന് വല്ല വിലയും കിട്ടണമെങ്കില്‍, വേറെയും തെളിവുകള്‍ ഇതിലേക്കായി കണ്ടെത്തേണ്ടി വരും. അതായത് മുംതാസിനെ അറേബ്യന്‍ ഡെവിള്‍സ് പിടിച്ചുകൊണ്ടുപോയി എന്നത് നേരില്‍ അറിയാവുന്ന മറ്റ് ആളുകളുടെ മൊഴിയും അതിനെ പിന്തുണയ്ക്കുന്ന തെളിവുകളും ഉണ്ടെങ്കില്‍, നമുക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്” “കബീര്‍ എന്നവന്‍ ആണ് മുംതാസിനെ പ്രണയിച്ചു ചതിച്ചവന്‍. അവനാണ് അറേബ്യന്‍ ഡെവിള്‍സിന് കൊട്ടേഷന്‍ നല്‍കിയതും. അവന്‍ പക്ഷെ അന്നേ വിദേശത്തേക്ക് മുങ്ങിയതാണ്. അവനെ കൈയില്‍ കിട്ടിയാല്‍ നമ്മള്‍ പകുതി ജയിച്ചു. പിന്നെ ഉള്ളത് ഷാജിയാണ്. അന്ന് അവര്‍ ഉപയോഗിച്ച വണ്ടി ഓടിച്ചിരുന്നത് അവനാണ്. അവന്‍ ഒരിക്കലും പക്ഷെ നമുക്ക് അനുകൂലമായി മൊഴി നല്‍കില്ല. പിന്നെയുള്ളത് ഈ സംഭവം നേരില്‍ കണ്ട മത്സ്യവ്യാപാരി അബുബക്കര്‍ എന്ന ആളും, ട്രീസ എന്ന ടീച്ചറും ആണ്. ഇവര്‍ രണ്ടുപേരും അവരെ പേടിയുള്ളവര്‍ ആയതുകൊണ്ട് മൊഴി തരില്ല. അവര്‍ക്ക് ഇതിന്റെ പേരില്‍ ഡെവിള്‍സ് ഭീഷണി നല്‍കിയിട്ടുമുണ്ട്. ഞാന്‍ അവരെ കണ്ട് സംസാരിച്ചെങ്കിലും അവര്‍ സഹകരിക്കാന്‍ തയാറായിരുന്നില്ല” ഡോണ പറഞ്ഞു. “കബീറിന്റെ വീട് എവിടെയാണ്?” പൌലോസ് ചോദിച്ചു. “ഇടപ്പള്ളിയില്‍..” “അവന്റെ വീട്ടില്‍ ആരോക്കെയുണ്ട്?” “അവന്റെ വാപ്പ,

💬 Comments

View all comments